Slider

ദൈവത്തിൻറെ സ്വന്തം മാലാഖമാർ

0
Image may contain: 1 person, closeup

"ഒന്ന് മിണ്ടാതിരിക്കു തള്ളേ, എത്ര വട്ടം പറഞ്ഞിട്ടുണ്ട് എനിക്ക് പെണ്ണും പെടക്കോഴിയും ഒന്നും വേണ്ടാന്ന്"
നാശങ്ങള് ചതിക്കാൻ മാത്രം അറിയുന്ന വർഗം.....
എന്താ ഹരീ നീ ഇങ്ങനെ ഒരു പെണ്ണ് പോയീന്നു വച്ച് എല്ലാവരും അങ്ങനെയാണോ മോനേ...
ദേ തള്ളേ എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട് മിണ്ടാണ്ടിരിന്നോ നിങ്ങള്...
എന്തിനാ ഏട്ടാ അമ്മയോട് ഇങ്ങനെ ദേഷ്യപ്പെടുന്നെ ഞങ്ങൾക്കും ആഗ്രഹമുണ്ടാകില്ലേ ഏട്ടൻ ഒരു വിവാഹം കഴിച്ചു കാണണമെന്ന്...
നാശങ്ങള് രാവിലെ തള്ളേം മോളും കൂടെ മനുഷ്യന് സ്വസ്ഥത തരില്ലെങ്കി ഞാനിറങ്ങി പൊക്കോളാം എങ്ങോട്ടെങ്കിലും...
ദേഷ്യപ്പെട്ടു ഹരി പുറത്തേക്കിറങ്ങി...
എന്തേലും കഴിച്ചിട്ട് പോ മോനേ....
അമ്മ വിളികണ്ട ഏട്ടൻ വരില്ല
അമ്മക്കറിയില്ലേ ഏട്ടന്റെ സ്വഭാവം...
എന്താ എന്റെ കുഞ്ഞിന് പറ്റിയതാവോ....
അനുചേച്ചിക്ക് നേഴ്സ് ആയിട്ട് ജോലി കിട്ടി
പോകണ്ടാന്നു ഏട്ടൻ പറഞ്ഞതു ചേച്ചി കേട്ടില്ലത്രേ....
നേഴ്സ്മാരെല്ലാം ചീത്തയാന്നു പറഞ്ഞു ഏട്ടന്റെ കൂട്ടുകാര് കളിയാക്കുന്നെന്നു...
അങ്ങനെ തുടങ്ങിയ വഴക്കാ ഇപ്പൊ തമ്മിൽ കണ്ടാൽ പോലും മിണ്ടില്ല രണ്ടാളും....
അതിനാ ചേച്ചി ചതിച്ചൂന്നു പറഞ്ഞു ഈ തുള്ളല്....
അനുചേച്ചി പാവമാ അമ്മേ.....
ഈശ്വരാ നട അടക്കാറായികാണും അമ്മ
വരുന്നുണ്ടോ....
തൊഴുതു തിരിച്ചിറങ്ങുമ്പോഴാണ്
അമ്മേ ദേ അനുചേച്ചി...
എവിടെ മോളെ...
ദാ ആ നേര്യത് സാരി ഉടുത്തതാ അമ്മെ...
ഒന്ന് നിന്നേ മോളേ...
അനുപമ അല്ലെ......
അതെ.....
എന്നെ മനസിലായോ ഹരിയുടെ അമ്മയാ ഞാൻ...
അറിയാം അമ്മെ.....
മോളെ കണ്ടിട്ടില്ലെങ്കിലും ഹരിയും ഇവളും പറഞ്ഞു മോളെ എനിക്കറിയാം....
എന്റെ മോന്റെ ഒരിഷ്ടത്തിനും ഞാൻ എതിരല്ല..
ഇപ്പൊ നിങ്ങള് തമ്മിൽ എന്താണ് പിണക്കം എന്ന് അമ്മക്കറിയി്ല്ല എന്റെ കുഞ്ഞു പാവമാ അവനെ മോളു ചതിക്കരുത്......
മോളവനെ സ്നേഹിച്ചു ചതിച്ചൂന്നു പറഞ്ഞാ എന്റെ കുഞ്ഞു കുറെ നാളായി........
അമ്മേ ഞാൻ.......
ഞാൻ ആരെയും ചതിച്ചിട്ടില്ല അമ്മേ
ദയവു ചെയ്തു എനിക്ക് പറയാനുള്ളത് കൂടി അമ്മ കേൾക്കണം...
ഹരിയേട്ടനെ ഞാൻ സ്നേഹിച്ചത് സത്യം തന്നെയാണു അതൊരിക്കലും അമ്മ കരുതും പോലെ ചതിക്കാൻ വേണ്ടി ആയിരിന്നില്ല.....
പഠിക്കുന്ന സമയത്തു പോലും ഹരിയേട്ടൻ എന്നോട് സ്നേഹകുറവ് കാട്ടീട്ടില്ല....
പക്ഷെ ഇപ്പൊ ഏട്ടന്റെ കൂട്ടുകാരുടെ വാക്കു കേട്ട്
എന്നെ വേണ്ടാന്ന് പറഞ്ഞപ്പോ ഞാൻ അനുഭവിച്ച വേദന എന്താന്നു അമ്മക്കറി്യോ.......
ഹരിയെട്ടനു എന്നെ ഇഷ്ടമല്ലാത്തതു ഇപ്പൊ ഞാൻ ഒരു നേഴ്സ് ആയതു കൊണ്ടാണമ്മെ......
ബാംഗ്ലൂരും ഹൈദ്രാബാദും ഒക്കെ പോയി നോക്കണം നീ ഇവറ്റകളുടെ തനി സ്വഭാവം കാണണമെങ്കിൽ എന്നാ ഏട്ടൻ പറയുന്നത്...
ഈ ജോലിക്കു പോകാനാണ് നിന്റെ തീരുമാനം എങ്കിൽ എനിക്ക് നിന്നെ വേണ്ടാന്നു ഏട്ടൻ പറഞ്ഞപ്പോ സത്യത്തിൽ മരിച്ചാൽ മതിയായിരുന്നു എന്നുവരെ തോന്നിപ്പോയി എനിക്കു.....
എനിക്കീ ജോലി ഉപേക്ഷിക്കാൻ കഴിയില്ല അമ്മേ.....അത് തുറന്നു പറഞ്ഞതിനാണ് ഞാൻ ചതിച്ചൂന്നു ഏട്ടൻ പറയുന്നത്......
അമ്മക്കറിയോ മികച്ച അധ്യാപകനുള്ള അവാർഡ് വാങ്ങിയ ഒരു സ്കൂൾ മാഷ് ആയിരിന്നു എന്റെ അച്ഛൻ.....
അതുകൊണ്ടു തന്നെ ആ സൽപ്പേര് മാത്രമായിരുന്നു അച്ഛന്റെ സമ്പാദ്യം....
 അമ്മ മരിച്ചതിനു ശേഷം ഞങ്ങൾ രണ്ടു പെൺകുട്ടികളെ വളർത്താൻ അച്ഛൻ ഒരുപാട് കഷ്ടപ്പെട്ടു എന്റെ അമ്മയുടെ ഏറ്റവും വലിയ ഒരാഗ്രഹം ആയിരിന്നു എന്നെ ഒരു നേഴ്സ് ആക്കണം എന്നുള്ളത് ശമ്പളതേക്കാൾ കൂടുതൽ പുണ്യം കിട്ടുന്ന മറ്റൊരു തൊഴിൽ വേറെ ഇല്ലെന്നു അമ്മ എപ്പോഴും പറയുമായിരുന്നു....
അങ്ങനെയാണ് ഞാൻ നഴ്സിങ്ങിന് ചേർന്നത് അമ്മയുടെ ആഗ്രഹം നിറവേറ്റാൻ അച്ഛൻ ഒരുപാട് കഷ്ടപ്പെട്ടു.......
ആ കഷ്ടപ്പാട് കണ്ടാണ് ഞാൻ വളർന്നത്....
പുസ്തകങ്ങൾക്കും പഠനചിലവിനും ഹോസ്റ്റൽ ഫീസിനും അങ്ങനെ എന്റെ ഓരോ ആവശ്യത്തിനും എന്റച്ഛൻ ഒരുപാട് പേരുടെ മുന്നിൽ തല കുനിച്ചു നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.......
പഠിപ്പിച്ച വിദ്യാർഥികളുടെ മുന്നിൽ പോലും പണത്തിനു വേണ്ടി തല കുനിച്ചു നിൽകേണ്ടി വന്നിട്ടുള്ള അച്ഛനെ കണ്ടപ്പോൾ ഇനി പഠിക്കണ്ട എന്ന് പോലും എനിക്ക് തോന്നിയിട്ടുണ്ട്.......
അപ്പോഴെല്ലാം എന്നെ ചേർത്ത് പിടിച്ചു അച്ഛൻ പറയുമായിരുന്നു
മോളുടെ അമ്മേടെ ഏറ്റവും വലിയ ആഗ്രഹമാണ്....അതു നിറവേറ്റുകയാണ് അച്ഛന്റെ ലക്ഷ്യമെന്ന്.....
അത് പറയുമ്പോ പലപ്പോഴും കണ്ണീരില്ലാതെ അച്ഛൻ കരയുന്നത് ഞാൻ കണ്ടിട്ടുണ്ടമ്മേ.....
ഒടുവിൽ എന്റെ കോഴ്സ് പൂർത്തി ആയപ്പോൾ ഞങ്ങളുടെ വീടിന്റെ ആധാരം വരെ പണയത്തിൽ ആയി കഴിഞ്ഞിരുന്നു......
ഇതുപോലുള്ള ഓരോ അച്ഛനമ്മമാരുടെയും കഷ്ടപ്പാടിന്റെയും വിയർപ്പിന്റെയും ഫലമാണമ്മേ എന്നെപോലെ പഠിച്ചിറങ്ങുന്ന ഓരോ കുട്ടികളും.....
എല്ലാവരിലും നല്ലവരും ചീത്തയുമുണ്ട്
 ഞങ്ങളുടെ കൂട്ടത്തിലും ഉണ്ട് .....
പക്ഷെ അതുകൊണ്ടു എന്റെ അച്ഛന്റെ ഒരായുസിന്റെ അധ്വാനത്തിന്റെ ഫലമായി കിട്ടിയ ഈ ജോലി ഞാൻ വേണ്ടാന്ന് വക്കണോ...
ദൈവം പോലും പൊറുക്കില്ലമ്മേ എന്നോട്....
എന്റെ അമ്മയുടെ ആഗ്രഹം നിറവേറ്റാൻ... ഒരായുസു മുഴുവൻ അഭിമാനം പോലും നോക്കാതെ എനിക്ക് വേണ്ടി ജീവിച്ച എന്റെ അച്ഛനു വേണ്ടി ഇനി എനിക്ക് ജീവിക്കണം അതിനു ഈ ജോലി എനിക്ക് വേണം അമ്മേ.....
കൂട്ടുകാരുടെ വാക്കു കേട്ട് എന്നെ വേണ്ടാന്ന് വച്ച ഹരിയെട്ടനു വേണ്ടിയാണോ ഒരു മനുഷ്യയുസു മുഴുവൻ സ്വന്തം മക്കൾക്ക് വേണ്ടി ജീവിച്ച ഒരു അച്ഛന് വേണ്ടിയാണോ ഞാൻ ജീവിക്കേണ്ടത്......
ഹരിയേട്ടനെ പോലെ അന്യരുടെ വാക്കു കേട്ട് ഇതുപോലെ ചിന്തിക്കുന്ന ഒരായിരം പേർ ഞങ്ങളെ കുറ്റം പറയുന്നുണ്ടാവാം...
പക്ഷെ മറ്റുള്ളവർ അറപ്പോട് കൂടി നോക്കുന്നവരെ പോലും ചിരിച്ചു കൊണ്ട് പരിചരിക്കുന്ന ഞങ്ങളെ സ്നേഹിക്കുന്ന ഒരുപാട് പേർ ഞങ്ങളോടൊപ്പവും ഉണ്ടാകും....
ആ പാവങ്ങളുടെ മനസ്സിൽ ഞങ്ങൾ ദൈവത്തിന്റെ മാലാഖമാർ തന്നെ ആയിരിക്കും....
ഇനിയും അമ്മയൂടെ മകനെ ഞാൻ ചതിച്ചൂന്നു തോന്നുന്നെങ്കിൽ അമ്മ എന്നെ ശപിച്ചോളൂ......
ഇല്ല മോളെ....
മോളെ ഈ അമ്മ ഒരിക്കലും കുറ്റം പറയില്ല....
ഒരുപാട് കഷ്ടപ്പെട്ടാണ് ജീവിച്ചതെങ്കിലും എന്റെ മക്കളെ ഞാനതു അറിയിച്ചിട്ടില്ല....
കഷ്ടപ്പാടെന്തന്നു അറിയാതെ വളർന്ന എന്റെ മോന് മോളുടെ അച്ഛന്റെ അധ്വാനത്തിന്റെ വില മനസിലാക്കാൻ ഒരിക്കലും കഴിയില്ല....
അച്ഛനമ്മമാരുടെ കഷ്ടപ്പാടിന്റെ വില മനസിലാക്കി അവർക്കു വേണ്ടി ജീവിക്കാൻ മോള് എടുത്ത തീരുമാനം തന്നെയാണ് ശെരി....
നിറഞ്ഞ മനസോടെ അവളെ ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിക്കുമ്പോൾ വർഷങ്ങള്ക്കു മുൻപ് ഭർത്താവ് മരിച്ചു പറക്ക മുറ്റാത്ത രണ്ടു കുഞ്ഞുങ്ങളുമായി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെട്ട സ്വന്തം മുഖം തന്നെയായിരുന്നു ആ അമ്മയുടെ മനസ്സിൽ.......
ഉണ്ണി ആറ്റിങ്ങൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo