തിരിഞ്ഞു നോക്കിയപ്പോൾ കുറെ ആളുകൾ ഇരിക്കുന്നു. നല്ല പ്രകാശമുണ്ടവിടെ. അവരെന്തോ മന്ത്രോച്ചാരണങ്ങൾ നടത്തുകയാണ്.ഇവരാരാണ്. ഇതിനു മുമ്പ് ഇവരെ കണ്ടിട്ടേയില്ല.. ഇത് ഇനി പറഞ്ഞു കേട്ട പോലെ ജിന്നുകളായിരിക്കുമോ?.
എന്നെ ഭയം പിടികൂടാൻ തുടങ്ങി.ഒരാൾ മാത്രം കിഴക്ക് ഭാഗത്തേക്കും മറ്റുള്ളവർ അദ്ദേഹത്തെ വളഞ്ഞും ഇരിക്കുന്നു. എല്ലാവരും ശുഭ്രവസ്ത്രധാരികൾ.
ഈ കാണുന്നത് സ്വപ്നമാണോ അതോ യാഥാർത്ഥ്യമാണോ?
ഞാൻ ശരീരം സ്പർശിച്ചു നോക്കി. സ്വപ്നമല്ല യാഥാർത്ഥ്യം തന്നെ. ഞാൻ രക്ഷപ്പെടാനുള്ള മാർഗം നോക്കി. കുപ്പിയെടുക്കാതെ തന്നെ തിരിച്ചു പോകാം.
ഞാൻ തിരിഞ്ഞ് വാതിലിലേക്ക് നടക്കാൻ ശ്രമിച്ചതും അവിടെയുണ്ട് രണ്ട് പേർ നിൽക്കുന്നു. ശ്വാസംമുട്ടൽ വർദ്ധിക്കുന്ന പോലെ. ഒരു പക്ഷെ ഇപ്പോൾ തന്നെ ഇവിടെ ബോധംകെട്ടു വീണേക്കാം..
''അസ്സലാമു അലൈക്കും"
അവരിലൊരാൾ എന്നോട് സലാം പറഞ്ഞു.. വിറച്ചിട്ടാണെങ്കിലും ഞാൻ സലാം മടക്കി..
അവരിലൊരാൾ എന്റെടുത്ത് വന്നു എന്റെ വലതുകരം കവർന്നു.എന്നിട്ട് പുറം കൈയിൽ ഉമ്മവച്ചു.. മഹാന്മാർക്കിടയിലെ ആചാരമാണത്.. എന്തു ചെയ്യണമെന്നറിയാതെ ഞാൻ അന്തിച്ചു നിൽക്കുകയാണ്.കരം കവർന്നയാൾ എന്നെ അകത്തേ പള്ളിയിലേക്ക് കൂട്ടിക്കൊണ്ട് പോയി.. അവിടെയാണ് അജ്ഞാതരായ ആളുകളുടെ സദസ് നടക്കുന്നത്.
അകത്തെ പള്ളിയിൽ പ്രവേശിച്ചതും സദസ്സിന് നേതൃത്വം കൊടുക്കുന്നയാൾ ഇങ്ങോട്ട് സലാം പറഞ്ഞു. അങ്ങോട്ട് ആദ്യം പറയലാണ് മര്യാദ.. അപ്പോഴേക്കും ഭയം പോയി ആശ്ചര്യമായി മാറിയിരുന്നു.
തൂണുകളുടെ ഇടയിലൂടെ നേതാവിനെ വ്യക്തമായി കാണാൻ കഴിയുന്നില്ല. അദ്ദേഹത്തിന്റെ വലത് ഭാഗത്ത് എന്നെ കൊണ്ടുപോയി ഇരുത്തി.. എന്നിട്ട് ഞാൻ സലാം മടക്കി..
അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്.. ഇദ്ദേഹമാണല്ലൊ എന്നെ ഭീ മാകാരനായ മയിലിന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുത്തിയത്.മയിൽ പീലി തിരഞ്ഞു നടന്ന ഞാൻ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഭീ മാകാരനായ ഒരു മയിൽ നിൽക്കുന്നു. തന്നെ ഇപ്പൊ കൊത്തി കൊല്ലും എന്ന അവസ്ഥ വന്നപ്പോഴാണ് ആ ജാനുബാഹുവായ ഇദ്ദേഹം വന്നതും മയിൽ അപ്രത്യക്ഷമായതും.. അന്ന് തന്റെ നെഞ്ചിൽ ഇദ്ദേഹം രണ്ടടി അടിച്ചു.. പിന്നെ ഒന്നും ഓർമ്മയുണ്ടായിരുന്നില്ല.

ഇപ്പോൾ അദ്ദേഹം എന്റെ മുടിയിഴകളിലൂടെ വിരലോടിക്കുകയാണ്.... എനിക്കേറ്റവും ഇഷ്ടപ്പെട്ട പ്രവൃത്തി.
പിന്നെ എന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് അടുപ്പിച്ചു ഇരുത്തി.തലയിൽ അദ്ദേഹത്തിന്റെ കൈ നിശ്ചലമായി.. എന്തോ തലയിൽ മന്ത്രിച്ച് ഊതുന്നുണ്ട്... അപ്പോൾ തലയിൽ വലിയൊരു ഭാരം കയറ്റി വയ്ക്കുന്ന പോലെ തോന്നുന്നു.. വിയർക്കുന്നു.. ആകെ തളർന്ന് ഞാൻ
അദ്ദേഹത്തിന്റെ മടിയിലേക്ക് വീണു.

,,,,,,,,,,,,,,,,,,,,,,,,,,,,,
സുബ്ഹി ബാങ്ക് കൊടുക്കുന്നത് കേട്ടുകൊണ്ടാണ് ഞാൻ ഞെട്ടിയുണർന്നത്. കണ്ണുതുറന്ന് നോക്കിയപ്പോൾ നേരിയ പ്രകാശം ഉണ്ട്. അകത്തെ പള്ളി ഒഴിച്ച് മറ്റിടത്തെല്ലാം ലൈറ്റിട്ടിരിക്കുന്നു... ചുറ്റുപുറം നോക്കിയപ്പോൾ ആരെയും കാണാനില്ല. താൻ ഇന്നലെ അനുഭവിച്ചതെല്ലാം യാഥാത്ഥ്യം തന്നെയാണോ..? തന്റെ വലതുകൈ വിരലിലൂടെ വിരലോടിച്ചു നോക്കി.അതേ.യാഥാർത്ഥ്യം തന്നെ.. ആ മനുഷ്യൻ തന്റെ വിരലിൽ അണിയിച്ച മോതിരം അവിടെയുണ്ട്. അപ്പോൾ യാഥാർത്ഥ്യം തന്നെയാണ്....പെട്ടെന്ന് പരിസരബോധം വീണ്ടെടുത്തു മുറിയിലേക്ക് ധൃതിയിൽ നടന്നു.പക്ഷെ.. ശരീരം ഭയങ്കര വേദന..ഭയങ്കര തണുപ്പും. തല കറങ്ങുന്ന പോലെ. വേച്ചുവേച്ചാണെങ്കിലും റൂമിലേക്ക് നടന്നു. റൂമിലെത്തിയപ്പോൾ എല്ലാവരും അടിയിലേക്കിറങ്ങിക്കഴിഞ്ഞിരുന്നു. ആരെങ്കിലും കാണുന്നതിനു മുമ്പ് താഴോട്ടിറങ്ങണം.. ഇന്നലെ സംഭവിച്ചതൊന്നും ആരോടും പറയണ്ട. പറഞ്ഞാൽ തന്നെ ആരും വിശ്വസിക്കുകയില്ല.. മയിലിനെ കണ്ടത് ആരും വിശ്വസിച്ചില്ലല്ലോ. അതു കൊണ്ട് മയിലിൽ നിന്ന് എന്നെ രക്ഷിച്ച ആളെ പറ്റിയും ആരോടും പറഞ്ഞില്ല. ഇനി പറഞ്ഞാൽ തന്നെ പറയുക അത് നിന്റെ തോന്നലാണെന്നാണ്.. നിനക്ക് അപസ്മാര മാണെന്നാണ്.
ഞാൻ വസ്ത്രം മാറി താഴോട്ടിറങ്ങാൻ കോണിപ്പടിയിലെത്തിയപ്പോഴുണ്ട് ഉസ്താദ് മുന്നിൽ. ആരാണ് അലംഭാവം കാട്ടുന്നത് എന്ന് നോക്കാൻ വന്നതാണ്.. ബാങ്ക് കൊടുത്ത ഉടനെ മുന്നിലെ വരിയിൽ തന്നെ ചെന്ന് ഇരിക്കണം. വൈകിയാൽ ഉസ്താദിന്റെ ചൂരലിന്റെ രുചി അറിയും.
ഇന്നും തനിക്ക് ചൂരൽ ഉറപ്പായി. ഉസ്താദിനോട് സലാം പറഞ്ഞ് അംഗ സ്നാനം ചെയ്യാൻ ശ്രമിച്ചെങ്കിലും കടുത്ത തണുപ്പ്.. വേഗം അംഗ സ്നാനം ചെയ്ത് അകത്തേക്ക് കയറിയതും കണ്ണിന് ഒരു മങ്ങൽ പോലെ.. തനിക്ക് സുഖമില്ലാ എന്ന് ആരോടു പറയും. ഏത് സമയവും തളർന്ന് വീഴാം. അതും ഫുൾ സ്പീഡിൽ കറങ്ങുന്ന ഫാനിന്റെ ചുവട്ടിൽ തന്നെ പോയി നിൽക്കേണ്ടി വന്നു. ഈ സമയം ഉസ്താദും തൊട്ടടുത്ത് തന്നെ വന്ന് നിന്നു.

നമസ്കാരത്തിലേക്ക് പ്രവേശിക്കാൻ വേണ്ടി കൈകൾ ഉയർത്തിയ എന്റെ കൈയിലെ തിളക്കം അവിചാരിതമായാണ് ഉസ്താദിന്റെ ശ്രദ്ധയിൽ പെട്ടത്.അപ്പോഴേക്കും ഉസ്താദും നമസ്കാരത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരുന്നു. സംശയം പിടികൂടിയ ഉസ്താദിന് നമസ്കാരത്തിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല, തന്റെ കണ്ണിനു മുന്നിൽ തിളങ്ങുന്ന യാഥാർത്ഥ്യം അത് താൻ കാലങ്ങളായി തേടി നടന്നത് തന്നെയായിരുന്നു എന്നത് ഉസ്മാൻ മുസ്ലിയാരുടെ ഹൃദയമിടിപ്പിന് ആക്കം കൂട്ടി.തന്റെ ശൈഖാവേണ്ടവൻ തന്റെ കൂടെത്തന്നെ ഉണ്ടായിരുന്നതായ ആ ഒരു നഷ്ടബോധം, കൂടെയുണ്ടായിരുന്നിട്ടും തിരിച്ചറിയാൻ കഴിയാതെ വിഡ്ഡിയായിപ്പോയതാൻ..
പക്ഷെ അങ്ങിനെയാണെങ്കിലും തന്റെ ശിഷ്യന് തന്നെ മഹത്തായ സ്ഥാനം ലഭിച്ചതിൽ അതിയായ ആഹ്ളാദവും ഉസ്മാൻ മുസ്ലിയാരെ ഒരു പ്രത്യേക അവസ്ഥയിലെത്തിച്ചു.. പക്ഷെ ആ സന്തോഷത്തിന് അധികം ആയുസുണ്ടായിരുന്നില്ല. അത് അവസാനത്തെ സന്തോഷമായിരുന്നു. നമസ്കാരത്തിലെ സുജൂദിലേക്ക് ( സാംഷ്ടാംഗ പ്രണാമം) പ്രവേശിച്ച ഉസ്മാൻ മുസ്ലിയാർ പിന്നെ എണീറ്റില്ല.. ഈ സമയം ഞാനും ആ കെ തളർന്നവശനായിരുന്നു. നമസ്കാരം കഴിഞ്ഞപ്പോഴേക്കും ഉസ്താദ് വലത്തോട്ടും ഞാൻ ഇടത്തോട്ടും മറിഞ്ഞു വീണു കഴിഞ്ഞിരുന്നു.
തുടരും..... ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക