
നല്ലെഴുത്തിൽ ഒരു സുഹൃത്തിന്റെ കഥ കണ്ടപ്പോഴാണ് ഞാനും എന്റെ കോളേജിലെ ആദ്യദിനത്തെകുറിച്ചോർത്ത്. അതിക്രൂരമായ റാഗിങ്ങ് ഒന്നും അന്നു ഞാൻ കണ്ടിട്ടില്ല. എങ്കിലും പുതുതായി വരുന്നവരെയൊക്കെ ഒന്ന് കരായിക്കാൻ സീനിയർ വിദ്യാർഥികൾ ആത്മാർഥമായി ശ്രെമിച്ചിരുന്നു.
ഡിഗ്രി പഠനത്തിന് തൊട്ടുമുൻപുവരെ ഞാൻ പഠിച്ചിരുന്നതൊക്കെ പെൺകുട്ടികളോടൊപ്പം മാത്രമായിരുന്നു. ഡിഗ്രിക്ക് യൂണിവേഴ്സിറ്റികോളേജിൽ അഡ്മിഷൻ കിട്ടിയപ്പോൾ ആകെയൊരു സങ്കോചമായിരുന്നു. ആദ്യദിവസം നഴ്സറി കുട്ടികളെപ്പോലെ അമ്മയുടെ കൈപിടിച്ച് ഡിപ്പാർട്മെന്റിന് മുന്നിൽ നിന്നപ്പോഴേ പലരും എന്നെ നോട്ടമിടുന്നതായി തോന്നിയിരുന്നു.
'അമ്മഎന്നെ ക്ലാസ്സിനുള്ളിൽ കൊണ്ടിരുത്തി. അതെ സ്പീഡിൽ ഞാൻ ഇറങ്ങി പുറത്തുവരികയും ചെയ്തു. ക്ലാസ്സിലെല്ലാരും ചിരിക്കാൻ തുടങ്ങി. ഏതാണ് ഫസ്റ്റ് ഇയർ വിദ്യാർഥികൾ...? എനിക്കൊന്നും മനസ്സിലായില്ല. ഒടുവിൽ പക്വത തോന്നിക്കുന്ന ഒരാൾ അമ്മയോട് പൊയ്ക്കൊള്ളാൻ പറഞ്ഞു.. ഒരു ലോക്കൽ ഗാർഡിയൻ ചമഞ്ഞു നിൽക്കുന്ന അയാളെ എന്നെ ഏൽപ്പിച്ചിട്ടു 'അമ്മ അവിടുന്ന് മുങ്ങി.
പിന്നെ അവിടേക്കു ഡിപ്പാർട്മെൻറ് ഹെഡ്, അധ്യാപകർഒക്കെ വരാൻതുടങ്ങി.പുതിയ കുട്ടികൾക്ക് സ്വാഗതം പറഞ്ഞു മധുരം വിതരണം ചെയ്തശേഷം അവരൊക്കെ ഞങ്ങൾക്കിടയിലായി വന്നിരുന്നു. ഉടൻ തന്നെ കുറേപേർവന്നു ഹാളിനു മുൻപിൽ ഇട്ടിരുന്ന കസേരകളും ഡെസ്കും ഒക്കെ മാറ്റി.. പിന്നെ ഞങ്ങൾ പുതിയ കുട്ടികളുടെ പേര് ചെറിയ തുണ്ടു കടലാസ്സിൽ എഴുതി മടക്കി ഒരു കുപ്പിഭരണിയിലേക്കു ഇട്ടുവെച്ചു. എന്റെ ഹൃദയം പുറത്തു വന്നു മിടിക്കാൻ തുടങ്ങി.
വയറ്റിനുള്ളിൽഒരു തീ കത്തിത്തുടങ്ങി. '
അമ്മ എന്നെ ഏൽപ്പിച്ചിട്ടുപോയ ആൾ സദസ്സിനുമുന്നിൽ വന്നുനിന്നു. കൂടെ വേറെ കുറേപ്പേരും.അവർ കുപ്പി കുലുക്കി അതിൽനിന്നും ആദ്യത്തെ പെരുവിളിച്ചു. ഒരു പെൺകുട്ടി ആയിരുന്നു. അവൾ മടിച്ചുമടിച്ചു എണീറ്റുനിന്നു. അവളെ അവർ അവർക്കിടയിലേക്ക് സ്വാഗതം ചെയ്തു.
രാവിലെ എണീറ്റ് തൊഴുത്തു വൃത്തിയാക്കി പശുവിനെ കറന്നു പാലെടുത്തുചായ ഉണ്ടാക്കി കുടിക്കുന്നത് അവളോട് അഭിനയിച്ചുകാണിക്കാൻപറഞ്ഞു.അവൾ അതിമനോഹരമായി അതുകാണിച്ചു. ചായ അവൾക്കുമാത്രമല്ല അവർക്കെല്ലാം അവൾ കൊടുത്തു. അടുത്തത്ഒരു ആൺകുട്ടിക്കാണ് നറുക്കുവീണതു. അവനോടു ഒരു സാരി കൊടുത്തിട്ടു അതുടുത്തു കാണിക്കാൻ പറഞ്ഞു. പാവം.. അവന്റെ ഗതികേട് കണ്ടു ഞങ്ങളെല്ലാം ചിരിച്ചു. അങ്ങനെ പലരും വന്നുപോയി.
എന്റെപേര് എന്തായാലും ഉണ്ടാവില്ലെന്ന് കരുതി സമാധാനിച്ചിരിക്കുബോളാണ് ഒരു ഇടിത്തീ പോലെ എന്റെപേര് ആരോ വിളിച്ചത്.എന്നെ വിറക്കാൻ തുടങ്ങി. എങ്ങനെയോ നടന്നു അവർക്കടുത്തെത്തി. എല്ലാരും എന്നെ നോക്കിയിരിക്കുന്നു. തൊണ്ട വരണ്ടു. കണ്ണു തള്ളിപ്പുറത്തേക്കു വരാൻതുടങ്ങിയതുപോലെ.. ഫാനിനു കീഴിൽനിന്നിട്ടും വിയർത്തൊലിച്ചു. അവർ എനിക്ക് രണ്ടു ഓപ്ഷൻ തന്നു.. ഒന്ന് - ബലൂണിനു പുറത്തിരുന്നു കോഴി എങ്ങനെ മുട്ട ഇടുമെന്നുകാണിക്കുക. രണ്ട്- നാഗവല്ലിയെ അഭിനയിച്ചു കാണിക്കുക. ഇതു രണ്ടും എനിക്ക് പറ്റുമായിരുന്നില്ല.ഞാൻ എല്ലാരുടേം മുന്നിൽ നിന്ന് കരയാൻ തുടങ്ങി. ഇതുപോലൊരു കരച്ചിൽ അന്ന് വരെഞാൻ കരഞ്ഞിട്ടില്ല. ഒടുവിൽഅവർ തോറ്റു ഞാൻ ജയിച്ചു.. എന്നെ അവർ ഒഴിവാക്കി.. സന്തോഷത്തോടെ തിരിച്ചുപോകാൻ പോയപ്പോൾ അതാ ഒരു പൂവ്.. പൂവ്ഞാൻ വാങ്ങി.. ഹാളിൽ ഇരിക്കുന്നവരിൽ ഇഷ്ടമുള്ള ആൾക്ക് ആ പൂവ് കൊണ്ടുപോയി കൊടുക്കാൻ പറഞ്ഞു.. അതൊരു ഊരാക്കുടുക്ക് ആയിത്തീർന്നാലോഎന്ന്ഞാൻ ഭയന്നു. ആർക്കു കൊടുക്കും...
എല്ലാരും എനിക്ക് തന്നോളൂ എന്ന മട്ടിൽ ഇരിക്കുന്നുണ്ട്. നോക്കിയപ്പോളുണ്ട് ചുവരരുകിൽ പാവം ലുക്കുള്ള ഒരു പയ്യൻ. പുള്ളി എന്നെ നോക്കുന്നേയില്ല. കണ്ടാലും മാന്യൻ. ഞാൻ നേരെനടന്നു.. പൂവുകൊണ്ടുപോയി അയാൾക്കുകൊടുത്തു. എല്ലാരും ഭയങ്കര കൈയടിയും കൂക്കിവിളിയും... പനിപിടിച്ചു പിന്നൊരാഴ്ചഞാൻ കോളേജിൽ പോയില്ല. വീണ്ടുമൊരു തിങ്കളാഴ്ച.. ക്ലാസ്സിൽച്ചെന്നിരുന്നു.. പലരും പരിചയപ്പെട്ടു.. കൂട്ടുകാരെയൊക്കെ കിട്ടിത്തുടങ്ങി.. ഉച്ചകഴിഞ്ഞു.. അടുത്ത പീരീഡ് ആയി. അതാ വരുന്നുഞാൻ പൂവ് കൊടുത്തപയ്യൻ.. പയ്യൻ വന്നു.. കയ്യിലൊരു പുസ്തകം.. വന്നയുടൻ തന്നെ പറഞ്ഞു.. ഞാൻ സ്റ്റുഡന്റ് അല്ല.. ഗസ്റ്റ് ലെക്ചറർ ആണ്..
അല്പം ബഹുമാനം എനിക്ക് കൂടി തരണം.
കുറച്ചു ദിവസങ്ങൾക്കുശേഷം അവസരം ഒത്തുവന്നപ്പോൾ ലൈബ്രറിയിൽ വെച്ച്എന്റെകൂട്ടുകാരി എന്റെ സാനിധ്യത്തിൽ സാറിനോട് ചോദിച്ചു..സാർ അന്നെന്തിനാ പൂ വാങ്ങിയത്? സാറിന് പറയാമായിരുന്നില്ലേ സാറൊരു കുട്ടിയല്ലന്നു.. സാർ അല്പസമയം മിണ്ടാതിരുന്നു.. എന്നിട്ടു പറഞ്ഞു.. കിട്ടിയതൊരു പൂവല്ലേ!!!! തന്നതൊരു പെണ്ണല്ലേ!!!!
അതാ..
അമ്പട കള്ളാ നിങ്ങൾആള് മോശമല്ലല്ലോ എന്ന് ഞാൻ മനസ്സിൽപറഞ്ഞുപോയി.
പക്ഷെ ആ പൂവ് ഒരിക്കലും എനിക്കൊരു കുരിശ്ശായി മാറിയതേയില്ല.
By: Umapradeep
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക