വഴിതെറ്റിവന്ന
കരളുകുളിരുന്ന
ചെറുചാറ്റല്‍ പോലെനീ
സ്നേഹവാക്കുകള്‍ കൊണ്ട്
തഴുകിത്തലോടിക്കടന്നുപോകവെ
മനസ്സിന്റെ മരശിഖരങ്ങളില്‍
തലകീഴായ് തൂങ്ങിയിരുന്ന
കദനക്കുടുക്കിട്ടിരുന്ന
കറുത്ത വവ്വാലുകള്‍
തൊണ്ടകീറിക്കരഞ്ഞു
ചിറകടിച്ചു പറന്നുപോയി .
കരളുകുളിരുന്ന
ചെറുചാറ്റല്‍ പോലെനീ
സ്നേഹവാക്കുകള്‍ കൊണ്ട്
തഴുകിത്തലോടിക്കടന്നുപോകവെ
മനസ്സിന്റെ മരശിഖരങ്ങളില്‍
തലകീഴായ് തൂങ്ങിയിരുന്ന
കദനക്കുടുക്കിട്ടിരുന്ന
കറുത്ത വവ്വാലുകള്‍
തൊണ്ടകീറിക്കരഞ്ഞു
ചിറകടിച്ചു പറന്നുപോയി .
നെഞ്ചുപൊള്ളിക്കുമിളച്ച
നോവിന്റെ മൊട്ടുകള്‍
പൊട്ടിയൊലിക്കാതെ
കരയാന്‍ വാ പൊളിച്ച
മരവിടവുകളില്‍
ഖനീഭവിച്ചു
സുഗന്ധംപുകയുന്ന
കുന്തിരിക്കത്തിന്റെ
തിളങ്ങുന്നമുത്തുകളായി
നോവിന്റെ മൊട്ടുകള്‍
പൊട്ടിയൊലിക്കാതെ
കരയാന്‍ വാ പൊളിച്ച
മരവിടവുകളില്‍
ഖനീഭവിച്ചു
സുഗന്ധംപുകയുന്ന
കുന്തിരിക്കത്തിന്റെ
തിളങ്ങുന്നമുത്തുകളായി
പായാന്‍ മടിച്ചു നിന്ന
മരവേരുകള്‍
ദൂരെയെവിടെയോ
ഇനിയും വറ്റാത്ത
സ്നേഹനീരിന്റെ
നനുത്ത നനവുതേടി
പൊട്ടിമുളച്ച ആയിരം
കാലുകള്‍ കൊണ്ട്
ജീവഗര്‍ത്തത്തിലേക്ക്
ആഴ്ന്നിറങ്ങാന്‍ ശ്രമിച്ചു
മരവേരുകള്‍
ദൂരെയെവിടെയോ
ഇനിയും വറ്റാത്ത
സ്നേഹനീരിന്റെ
നനുത്ത നനവുതേടി
പൊട്ടിമുളച്ച ആയിരം
കാലുകള്‍ കൊണ്ട്
ജീവഗര്‍ത്തത്തിലേക്ക്
ആഴ്ന്നിറങ്ങാന്‍ ശ്രമിച്ചു
ഇലകളപ്പോഴും
കൊഴിയാന്‍ മടിച്ച്
കനിവിന്റെകാറ്റിലാടിയ
മരച്ചില്ലകളോടു ചേര്‍ന്ന്
നോവുനീറ്റിക്കരിഞ്ഞ
ഇന്നലെകളുടെ
വെയിലോര്‍മ്മകളെ മറന്ന്
ഇന്നുപെയ്ത സ്നേഹമഴയുടെ
ഇനിയും തോരാത്ത കുളിരില്‍
ആശയോടെ പൊട്ടിമുളച്ച
മോഹമുളകളെ നോക്കി
നാളെകളില്‍ വരാവുന്ന
ആര്‍ദ്രസാന്ത്വനക്കാറ്റിനായ്
കാതോര്‍ത്തിരുന്നു
------------അനഘ രാജ്
കൊഴിയാന്‍ മടിച്ച്
കനിവിന്റെകാറ്റിലാടിയ
മരച്ചില്ലകളോടു ചേര്‍ന്ന്
നോവുനീറ്റിക്കരിഞ്ഞ
ഇന്നലെകളുടെ
വെയിലോര്‍മ്മകളെ മറന്ന്
ഇന്നുപെയ്ത സ്നേഹമഴയുടെ
ഇനിയും തോരാത്ത കുളിരില്‍
ആശയോടെ പൊട്ടിമുളച്ച
മോഹമുളകളെ നോക്കി
നാളെകളില്‍ വരാവുന്ന
ആര്‍ദ്രസാന്ത്വനക്കാറ്റിനായ്
കാതോര്‍ത്തിരുന്നു
------------അനഘ രാജ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക