വൈകിയെത്തിയ ഗർഭം !
****************************
****************************
"ഡാാ ....നിന്റപ്പച്ചനും അമ്മച്ചിയും കൊള്ളാലോ ..ഈ വയസ്സ് കാലത്ത് ഇതെന്തോന്നിന്റെ കേടാ "
ജോലി കഴിഞ്ഞു കണാരേട്ടന്റെ കടയിൽ നിന്നൊരു ചായ കുടിചിറങ്ങുമ്പോഴാ ആന്റണിചായന്റെ വക ..
"എന്തെ ഇച്ഛയാ..അവരെന്തു ചെയ്തൂന്നാ "
"ഏയ് ഒന്നുല്ലാ ...."
ഒരു ആക്കിയ ചിരി ചിരിച്ചോണ്ട് ആന്റണിച്ചായൻ കടയിലോട്ട് കയറി പോയി ..ഫോണെടുത്ത് റോസ്സിക്കു വിളിച്ചപ്പോഴേക്കും ഒരു പൊട്ടി തെറിയായിരുന്നു ..
"ദേ ..മനുഷ്യാ ഈ വയസ്സ് കാലത്തു നിങ്ങടപ്പച്ചനും അമ്മച്ചിക്കും എന്നതാ സൂക്കേട് ..മനുഷ്യന്മാരെ സുയിപ്പാക്കാൻ "
"എന്നതാടീ ...ഒന്നു തെളിയിച്ചു പറാന്നേയ് .."
"ഒന്നു വേഗം വീട്ടിലോട്ടു വാ പറയാം "
അപ്പച്ചനും അമ്മച്ചിയും ചെയ്തെതെന്തെന്ന് മാത്രം ആരും മിണ്ട്ണില്ല്യാ ..ന്നാലും എന്നതാണാവോ രണ്ടാളും കൂടി ചെയ്തു വെച്ചേക്കണത് .
ഓരോന്നാലോചിച്ചു ബൈക്ക് വേഗം പറത്തി വീട്ടിനു മുന്പിലെത്തിയപ്പോഴേക്കും റോസി കലിതുള്ളി വാതിൽതുറന്നോടി വന്നു .
"എന്നതാടി റോസി ന്റെ അമ്മച്ചിക്കും അപ്പച്ചനും ."
"വിശേഷം ണ്ട് ..നിങ്ങടമ്മച്ചിക്ക് ..അതെന്നേ "
"എന്ത് വിശേഷം ..ന്റെ ഇച്ഛയായാ അമ്മച്ചി ഗർഭിണി ആണെന്ന് "
"ആഹാ ...ന്നിട്ട് അപ്പച്ചനും അമ്മച്ചിയും എന്ത്യേടി "
"അകത്തൊണ്ട് ...ഇനിപ്പോ എങ്ങനെ മറ്റുള്ളോരുടെ മുഖത്ത് നോക്കാ ..ആകെ നാണക്കേടായി "
റോസിയുടെ വാക്കുകൾക്ക് ചെവികൊടുക്കാതെ അമൽ വേഗം അകത്തേക്ക് കയറി അപ്പച്ഛന്റേം അമ്മച്ചീടേം മുറിയിലേക്ക് ചെന്നു ..തല കുനിച്ചിരിക്കുന്ന അപ്പച്ചനും ..ഒരമ്മയാൻ പോകുന്ന തിളക്കവുമായി അമ്മച്ചി അടുത്തും
റോസിയുടെ വാക്കുകൾക്ക് ചെവികൊടുക്കാതെ അമൽ വേഗം അകത്തേക്ക് കയറി അപ്പച്ഛന്റേം അമ്മച്ചീടേം മുറിയിലേക്ക് ചെന്നു ..തല കുനിച്ചിരിക്കുന്ന അപ്പച്ചനും ..ഒരമ്മയാൻ പോകുന്ന തിളക്കവുമായി അമ്മച്ചി അടുത്തും
"അപ്പച്ചാ ...ഇതെന്തൊന്നിരിപ്പാ ..ഒരച്ഛനാവാൻ പോണ ഉഷാറൊന്നുല്ലല്ലോ "
"മോനേ ..അത് ..ന്റെ കുട്ടിക്കൊരു പോരായ്മ ആയല്ലേ "
"ഇല്ല്യപ്പച്ചാ ...എന്തൊക്കെ ഈ പറയ്ണ് ..നിക്ക് സന്തോഷം മാത്രേ ഒള്ളൂ ..അച്ഛനോ അമ്മയോ ആരെന്നറിയാതെ അനാഥാലയത്തിൽ കഴിഞ്ഞിരുന്നെനെ എല്ലാം കൊണ്ടു സമ്പന്നമാക്കി എന്നെ ഇതുവരെ എത്തിച്ചത് നിങ്ങൾ രണ്ടാളുമാ ..അന്ന് എന്നേം കൊണ്ട് ഈ വീട്ടിലേക്ക് കയറി വരുമ്പോ നിങ്ങടെ മുഖത്ത് ഞാൻ കണ്ട സന്തോഷം ..എന്നിട്ടിപ്പോ സ്വന്തം ചോരയിലൊരു കുഞ്ഞു വരാൻ പോവാന്ന് അറിഞ്ഞിട്ട് തല കുനിച്ചിരിക്ക്യാ "
"അത് .റോസി മോൾ ഏതാണ്ടൊക്കെ പറഞ്ഞു വന്നേച്ചു പോയി മോനേ ..ഇതിപ്പോ വേണ്ടാന്ന് വെക്കാ ഞങ്ങൾ "
"അപ്പച്ചാ ..എന്താ ഇത് ..ഓളെന്തെലൊക്കെ പറഞ്ഞെന്നു വെച്ചു കർത്താവ് തന്ന ഭാഗ്യം വേണ്ടെന്ന് വെക്കാനോ ..പൊറുക്കുകേല അങ്ങേര് ഒരിക്കലും ..നിക്ക് സന്തോഷേ ഒള്ളു അപ്പച്ചാ ഒരു കൂട പിറപ്പൂകൂടി വരുന്നതിൽ ..ഞാനുണ്ടാകും കൂടെ എന്തിനും ..ഇല്ലേൽ അതൊരു നെറി കേടായ് പോവും "
മറുത്തൊന്നും പറയാൻ നിക്കാണ്ട് പുറത്തേക്കിറങ്ങിയതും റോസ്സി അതാ മുൻപിൽ .
"ഇച്ഛായാ ന്നോട് പൊർക്കണം ..പഴയതൊന്നും ഓർത്തെടുക്കാണ്ടയാ ഞാൻ "
തല താഴ്ത്തി നിക്കണ അവളെ നെഞ്ചോട് ചേർത്തു പിടിച്ചു നെറ്റിയിലൊരുമ്മയു കൊടുത്തു
"റോസ്സി ..അപ്പച്ചനും അമ്മച്ചിക്കും ണ്ടാവില്ലേ സ്വന്തം ചോരയിലൊരു കുഞ്ഞിനെ താലോലിക്കാനും ആഗ്രഹം ..കർത്താവായിട്ട് ഇപ്പോഴെങ്കിലും ആ ആഗ്രഹം നടത്തി കൊടുത്തൂലോ..അതിന് നമ്മളായിട്ടെന്തിനാടോ എതിര് നിക്ക്ണ് "..
അമലിനെ തട്ടിമാറ്റി ..അവൾ അമ്മച്ചിയുടെ അടുത്തേക്ക് നീങ്ങി ..
"അമ്മച്ചിയേ ..എന്തേലും ആവിശ്യം ണ്ടെങ്കിൽ പറയാൻ മടിക്കണ്ടാട്ടൊ ..നേരത്തെ പറഞ്ഞതൊന്നും ന്റമ്മച്ചി മനസ്സിൽ വെച്ചേക്കണ്ട .".
വൈകിയെത്തിയ അഥിതിയേ സ്വീകരിക്കാൻ ആ കുടുംബം സന്തോഷത്തോടെ ഒരുങ്ങി കഴിഞ്ഞിരുന്നു ..
(ഒരു നേർക്കാഴ്ചയിലേക്ക് തൂലിക ചലിപ്പിക്കാൻ കഴിഞ്ഞതിൽ അതീവ സന്തോഷം തോന്നുന്നു ..കഥയും കഥയും കഥാപാത്രങ്ങളും ജീവനുള്ളത് തന്നെയാണ് )
____________________
ഫർസാന .വി
ഫർസാന .വി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക