Slider

സമാഗമം

0
Image may contain: 1 person, smiling, selfie and closeup

തുടർച്ചയായുള്ള അവധിദിവസങ്ങളുടെ ആലസ്യത്തിൽ നിന്നുണർന്ന് കൊച്ചി നഗരംതിരക്കുകളിലേക്ക് ഊളിയിടുന്ന പകൽ,
ഓഫീസിലേക്കുള്ള യാത്രാമധ്യേ പനമ്പള്ളിനഗറിലെ ട്രാഫിക്ക്സിഗ്നലിൽ പച്ച തെളിയുന്നതും കാത്ത് അക്ഷമയോടെ സ്റ്റിയറിങ്ങിൽ താളംപിടിച്ചിരിക്കവെയാണ് കാൽനടയാത്രക്കാർക്കുള്ള നടവഴിയിലൂടെ,മുന്നോട്ട് നീങ്ങുന്ന ആ മുഖം ഷേർളിയുടെ ശ്രദ്ധയിൽപ്പെടുന്നത്...
" സൂരജല്ലേ ,ഭാരത് മാതാ കോളേജിൽ ജേർണലിസം പഠിച്ച...? "
"അതെ ഷേർളി സൂരജ് തന്നെ "
അലക്ഷ്യമായി വളർന്നുകിടക്കുന്ന താടിയിൽതലോടി സൂരജിന്റെ പതിഞ്ഞവാക്കുകൾ പുറത്തേക്ക് വന്നതോടെ ,വർഷങ്ങൾക്ക് ശേഷം പഴയ സഹപാഠിയെ കണ്ടാണതിന്റെ ആവേശം ഷേർളിയിൽ പ്രകടമായി...
"എവിടാടാ.മച്ചാനെ നീ,നമ്മുടെ ബാച്ചിൽ ഉള്ളവരിൽ നിന്നെ കുറിച്ച് മാത്രം ആർക്കും ഒരു വിവരവുമില്ല, അവസാനം ഞാൻ തന്നെ നിന്നെ കണ്ടെത്തി, നീയെവിടാ വർക്ക് ചെയ്യുന്നത് ?,
നിന്റെ വാട്ട്സ്ആപ്പ് നമ്പർ താ,അടുത്തമാസം നമ്മുടെ സഹപാഠികളുടെ ഒരു കൂടിക്കാഴ്ച്ച പ്ലാൻ ചെയ്യുന്നുണ്ട്.."
ഒറ്റശ്വാസത്തിൽ ഒരുപാട് കാര്യങ്ങൾ ചോദിച്ചു ഷേർളി വാചാലമാകുമ്പോൾ സൂരജിന്റെ മുഖത്ത് നിസ്സംഗതയാർന്ന ഒരു
ചിരിയാണ് വിടർന്നത്...
"ഞാൻ മൊബൈൽ ഉപയോഗിക്കാറില്ല, തന്നെയുമല്ല , നിങ്ങളുടെ പത്രപ്രവർത്തന മേഖലയിലല്ല ഞാനിപ്പോൾ പ്രവർത്തിക്കുന്നത് ,നിങ്ങൾക്കൊക്കെ അപരിചമായ മറ്റൊരു മേഖലയിലാണ് " .......
ഉച്ചക്ക്ശേഷം മറൈൻഡ്രൈവിൽ വെച്ച് കാണാമെന്നുറപ്പിച്ചു ഇരുവരും പിരിഞ്ഞശേഷം കലൂരിലുള്ള തന്റെ ഓഫീസ് ലക്ഷ്യമാക്കി ഡ്രൈവ് ചെയ്യുമ്പോഴും ഷേർളിയുടെ മനസ്സിൽ സൂരജിന്റെ വാക്കുകളായിരുന്നു....
സൂര്യന്‍ ഉറക്കംതൂങ്ങി തുടങ്ങിയ നാലുമണി നേരത്ത് മറൈന്‍ ഡ്രൈവില്‍ വെച്ച് വീണ്ടും പരസ്പരം കാണുമ്പോഴും സൂരജിന്‍റെ മുഖത്ത് പതിവ് നിസ്സംഗത തെളിഞ്ഞു നിന്നു ,
"തിരക്കില്ലേല്‍ അധികം ദൂരെയല്ലാത്ത ഒന്ന് രണ്ടു സ്ഥലങ്ങളില്‍ എന്‍റെ കൂടെ വാ "
തന്‍റെ ജോലിയെകുറിച്ചും ,കുടുംബത്തെ കുറിച്ചുമോക്കെയുള്ള ഷേര്‍ളിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയെന്നോണം സൂരജ് ഷേര്‍ളിയെ ഒരു ചെറിയ യാത്രക്ക് ക്ഷണിക്കുകയായിരുന്നു..................
തങ്ങളുടെ ബാച്ചിൽ പഠിക്കാൻമിടുക്കനായ,സാധാരണ കുടുംബത്തിൽ നിന്നും വന്നിരുന്ന സൂരജ്,അവനെന്താ ഇപ്പോള്‍ ഇങ്ങനെ... യാത്രാമദ്ധ്യേയും ഷേര്‍ളിയുടെ മനസ്സില്‍ സൂരജിനെ കുറിച്ചുള്ള സംശയങ്ങളായിരുന്നു നിറന്നുനിന്നത്..............
അവരുടെ യാത്ര അവസാനിച്ചത് ഒരു ശരണാലയത്തിന്റെ മുന്നിലാണ്, വിവിധതരത്തിലുള്ള രോഗങ്ങല്‍വേട്ടയാടുന്ന വീട്ടുകാരാല്‍ ഉപേക്ഷിക്കപെട്ട കുറച്ച് വൃദ്ധജനങ്ങള്‍ അവിടെ അന്തേവാസികളായി ഉണ്ട് , വണ്ടിയില്‍ നിന്നിറങ്ങിയ ഇരുവരെയും സ്വീകരിച്ചത് അമ്പതുവയസ്സിനു മുകളില്‍ പ്രായം വരുന്ന ഒരു മനുഷ്യനായിരുന്നു,
" ഇത്ഫാദര്‍ സെബാസ്റ്റ്യന്‍ , ഈ സ്ഥാപനം നടത്തുന്നത് ഫാദര്‍ ആണ് "
അദ്ദേഹത്തെ ഷേര്‍ളിക്ക് പരിചയപ്പെടുത്തിയിട്ട് ഇരുവരും കടന്നുപോയത് ഒരു മുറിക്കുള്ളിലേക്ക് ആയിരുന്നു.........
" ഷേര്‍ളി ചോദിച്ചില്ലേ ,ദാ അതാണ്‌ എന്‍റെ അമ്മ "
കാലുകള്‍ ചങ്ങലകളാല്‍ ബന്ധിച്ച അകലെയെവിടെക്കോ മിഴിനട്ടിരിക്കുന്ന ആ സ്ത്രീ രൂപത്തെ കാട്ടി സൂരജ് പറഞ്ഞ വാക്കുകള്‍ അവിശ്വസനിയതയോടെ കേള്‍ക്കുവാനെ ഷേര്‍ലിക്ക് സാധിച്ചുള്ളൂ.......................
ഇരുവരുടെയും യാത്ര പിന്നീട് ചെന്നു നിന്നത് ആള്‍പ്പാര്‍പ്പില്ലാതെ പാതി തകര്‍ന്ന നിലയില്‍ കിടക്കുന്ന ഷീറ്റ്മേഞ്ഞൊരു വീടിന്‍റെ മുറ്റത്തേക്കായിരുന്നു .................
" ഇതായിരുന്നു ഷേര്‍ളി എന്റെ വീട് , ദാ അവിടെയാണ് എന്‍റെ അനുജത്തി വിശ്രമിക്കുന്നത് " ,
നിസ്സംഗതയാര്‍ന്ന പുഞ്ചിരിമായാതെ മുറ്റത്തിന്റെ തെക്കേ കോണിലായുള്ള കുഴിമാടം ചൂണ്ടി ഷേര്‍ളിയോടായി സൂരജ് പറയുമ്പോഴും ഷേര്‍ളിയുടെ മുഖത്തു അവിശ്വസനിയത തളംകെട്ടി നില്‍ക്കുകയായിരുന്നു ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
"സൂരജ് എനിക്കൊന്നും മനസിലാകുന്നില്ല ,എന്താണ് നിന്റെ ജീവിതത്തില്‍ സംഭവിച്ചത് " ഷേര്‍ളിയുടെ ചോദ്യത്തിന് മറൈന്‍ഡ്രൈവിലേക്കുള്ള മടക്കയാത്രയില്‍ സൂരജ് മറുപടിപറഞ്ഞു തുടങ്ങി .....................
"ഏകദേശം ഒന്നര വർഷങ്ങൾക്ക് മുമ്പ് മാധ്യമങ്ങളിലോക്കെ വന്നിരുന്ന ഒരു വാർത്ത നിങ്ങൾ ശ്രദ്ധിച്ചിരുന്നോ ?
പ്രശസ്ത സാമൂഹിക പ്രവർത്തകരാധികാവർമ്മയുടെ വീട്ടിൽനിന്നും സ്വർണ്ണാഭരണങ്ങളും,പണവും മോഷണംപോയതും,സംശയാസ്പദമായി
വീട്ടുജോലിക്കാരിയെഅറസ്റ്റു ചെയ്തുതുമായഫോട്ടോസഹിതംപത്രങ്ങളിൽ വന്ന വാർത്ത "
"അതെ ഓർമ്മയുണ്ട് സൂരജ് "
"ആ പത്രത്തിൽ വന്ന ഫോട്ടോക്ക് എന്റെ അമ്മയുടെ മുഖമായിരുന്നു,മൂന്നാം നാൾ രാധികാവർമ്മയുടെ ബന്ധുവിന്റെ.കയ്യിൽ നിന്ന് തന്നെ സ്വർണ്ണാഭരണങ്ങൾ കണ്ടെടുത്തപ്പോൾ അതിനെകുറിച്ചോ എന്റെ അമ്മയുടെ നിരപരാധിത്വത്തെകുറിച്ചോ ഒരു പത്രങ്ങളും വർത്ത നൽകിയില്ല....
പെണ്ണിന്റെ അമ്മയെ ജോലിക്ക് നിന്ന വീട്ടിൽ
നിന്നും മോഷണകുറ്റത്തിന് പോലീസ് അറസ്റ്റ്
ചെയ്തതോടെ പറഞ്ഞുറപ്പിച്ച പെങ്ങളുടെകല്യാണത്തിൽ നിന്നും ചെറുക്കന്റെ വീട്ടുകാർ പിന്മാറി...
വിവാഹപന്തലും ,കഴുത്തിൽ മിന്നുകെട്ടുന്നതുമൊക്കെ സ്വപ്നംകണ്ടിരുന്ന എന്റെ പെങ്ങൾ അപമാനഭാരത്താൽ ഒരുമുഴംകയറിൽജീവിതം അവസാനിപ്പിക്കുകകൂടി ചെയ്തതോടെ,
ചെറുപ്പത്തിലേഅച്ഛൻമരിച്ചിട്ടും,ആരുടെ.മുന്നിലും കൈനീട്ടാതെ വീട്ടുജോലികളും ,മറ്റുകൂലിപ്പണികളുമൊക്കെ ചെയ്തു ഞങ്ങളെ വളർത്തിയ അമ്മയുടെ മാനസികനിലയും താളംതെറ്റുകയായിരുന്നു...
അമ്മയും അനുജത്തിയുമടങ്ങുന്ന കുടുംബത്തെ കുറിച്ച് ,ഞാൻ കണ്ട സ്വപ്‌നങ്ങൾ കൺമുന്നിൽ പലതായി തകർന്നടിഞ്ഞതോടെ....
ഇരുപത് വർഷത്തോളം രാധികവർമ്മക്കൊപ്പം ജോലിചെയ്ത എന്റെ അമ്മ അവരുടെ കാലുപിടിച്ചു നിരപരാധിത്വം കരഞ്ഞു പറഞ്ഞിട്ടും,അവർ കാട്ടിയ അവിശ്വാസം തകർത്തത് എന്റെ കുടുംബത്തെയായിരുന്നു ,
പ്രിയപ്പെട്ടവർ നഷ്ട്ടമാകുമ്പോൾ ഉണ്ടാകുന്ന വേദനഅവരുമറിയണംഎന്നചിന്തയിൽഉടലെടുത്ത, പ്രതികാരമനോഭാവത്തോടെ ,അരയിൽകത്തിയുമായിരാധികാവർമ്മയുടെ പ്ലസ് ടു ക്കാരൻ മകന്റെ പിന്നാലെ അവസരം കാത്തുനടന്ന നാളുകളിലെപ്പോഴോ ആണ്....
ഫാദർസെബാസ്റ്റ്യൻഎന്നെകാണുന്നതു,
എന്റെമനസ്സിൽഉമിതീ പോലെരിഞ്ഞുകൊണ്ടിരുന്ന പക എന്ന ചിന്തയെതണുപ്പിക്കാൻ അദ്ദേഹത്തിനു ഏറെ പാടുപെടേണ്ടിവന്നു...
ഇന്ന് കഴിഞ്ഞതെല്ലാം മറന്നു, മനസിന്റെ സമനില തെറ്റിയ എന്റെ അമ്മക്കൊപ്പം,ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട
കുറച്ചു ജീവിതങ്ങളെയും പരിചരിച്ചു , മുന്നോട്ട് പോകുകയാണ് നിങ്ങളുടെ പഴയസഹപാഠിയായ സൂരജ് ".....................
സൂരജ് പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും ഇരുവരും മറൈന്‍ഡ്രൈവില്‍ ഏത്തിയിരുന്നു,
" നിന്റെ ജീവിതത്തിലുണ്ടായ ഈ ദുരന്തങ്ങള്‍ ഞങ്ങള്‍ സഹപാഠികള്‍ക്ക് അറിയാന്‍ സാധിച്ചില്ലല്ലോ ,സൂരജ് നിനക്ക് താങ്ങായി ,നിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി നമ്മുടെ ബാച്ചിലെ സൌഹൃദങ്ങള്‍ എന്നും ഉണ്ടാവും " ...........
എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ ഷേര്‍ളി സൂരജിന്‍റെ തോളില്‍ത്തട്ടി ആശ്വസിപ്പിച്ചു........................
" നാട്ടുപ്രമാണിമാരുടെ ജമീന്ദാര്‍ ഭരണം അരങ്ങുതകര്‍ക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെ നാണിപ്പിക്കും വിധമാണ് , നമ്മുടെ കൊച്ചു കേരളത്തില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ ഉണ്ടാവുനത് , നീതി നിഷേധിക്കപ്പെടുന്ന സ്ത്രീകളുടെ നാവായി മാറുവാന്‍ നമുക്ക് കഴിയണം,
ഇനിയു മീ മണ്ണില്‍ ജിഷമാരും സൌമ്യമാരും ഉണ്ടാവാതിരിക്കാന്‍നമുക്ക്.......................................".
ആ സായന്തനത്തില്‍ വീണ്ടും കാണാമെന്ന ഉറപ്പില്‍ ഇരുവരും മറൈന്‍ഡ്രൈവില്‍ നിന്ന് പിരിയുമ്പോള്‍ തൊട്ടടുത്തായി നടക്കുന്ന ഏതോ സ്ത്രീ സംഘടനയുടെ പ്രതിഷേധകൂട്ടായ്മയില്‍ പ്രമുഖ സാമൂഹിക പ്രവര്‍ത്തക രാധികാവര്‍മ്മയുടെ ഉജ്വലപ്രസംഗം സദസിനെ ആവേശം കൊള്ളിക്കുന്നുണ്ടായിരുന്നു .......................
അപ്പോഴും നീതി നിഷേധിക്കപ്പെട്ട സ്ത്രീത്വത്തിന്റെ പ്രതീകമെന്നോണം സൂരജിന്റെ അമ്മ ,താളം തെറ്റിയ മനസ്സുമായി ആ ശരണാലയത്തിന്റെ ജനലഴികളിലൂടെ പുറത്തേക്ക് കണ്ണുംനട്ട് നിൽക്കുകയിരുന്നു...
കെ.ആർ.രാജേഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo