Slider

ഒരു ഓർമ്മക്കുറിപ്പ്

0
Image may contain: 1 person, closeup

ലക്ഷ്മീ എടീ ലക്ഷ്മീ ദേഷ്യത്തിലുള്ള അച്ഛന്റെ
ശബ്ദം കേട്ടാണ് ഹേമ പുറത്തേക്കു വന്നത്...
എന്താ അച്ഛാ...
അച്ഛൻ.....എന്നെകൊണ്ടൊന്നും പറയിക്കരുതു....
ഇവിടെ നിന്റെ ഭർത്താവ് എന്നു പറയുന്ന നാണം കെട്ട എമ്പോക്കി....
അച്ഛാ എന്തൊക്കെയാ ഈ പറയുന്നേ ജയേട്ടൻ എന്തു ചെയ്തൂന്നാ....
മിണ്ടരുത് നി അവന്റെ കാര്യം...
എടീ ലക്ഷ്മീ.....
എന്താ....എന്താ ഉണ്ടായേ....
എന്താ ഉണ്ടായതെന്നോ നിന്റെ മോളോട് തന്നെ ചോദിക്കു.....ആ ശരത്തിന്റെ അച്ഛൻ എന്നോട് വന്നു പറഞ്ഞപ്പോ തൊലി ഉരിഞ്ഞുപോയി......
എന്താ ഹേമേ എന്താ ഉണ്ടായത്...
എനിക്കറിയില്ലമ്മേ....
ഇന്നാ എന്താ ഉണ്ടായതെന്ന് കാണു...
എന്നിട്ടു മോളോടും മരുമകനോടും ചോദിക്കു ഞാനിനി ജീവിക്കണോ മരിക്കണോന്നു....
കൈയിലിരുന്ന മൊബൈൽ അവൾക്കു നേരെ എറിഞ്ഞു കൊടുത്തിട്ട് അയാൾ പുറത്തേക്കു പോയി....
അതെടുത്തു നോക്കിയ ഹേമക്കു തല ചുറ്റും പോലെ തോന്നി......വിശ്വസിക്കാനാവാതെ
അല്പനേരം തരിച്ചു നിന്നുപോയി അവൾ....
താനും ജയേട്ടനും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങൾ....
എന്താ ഹേമേ എന്താ അതിൽ......
അച്ഛനെന്തിനാ ദേഷ്യപ്പെട്ടു പോയത്....
മറുപടി പറയാതെ ഉറക്കെ കരഞ്ഞു കൊണ്ട് മുറിയിൽ കേറി ഹേമ വാതിൽ വലിച്ചടച്ചു.....
വേഗം മൊബൈൽ എടുത്തു ജയന്റെ നമ്പർ ഡയൽ ചെയ്തു....
ഹലോ എന്താ ഹേമേ....
ഏട്ടനോട് അന്നേ ഞാൻ പറഞ്ഞതല്ലേ ഒന്നും വേണ്ടാന്നു എന്നിട്ടിപ്പൊ...അവൾ പൊട്ടിക്കരഞ്ഞു
എന്താ...എന്താ ഉണ്ടായത് ഹേമേ...
കരഞ്ഞു കൊണ്ട് നടന്നതെല്ലാം അവൾ പറഞ്ഞു...
ഞാനിനി എങ്ങനെ മറ്റുള്ളവരുടെ മുഖത്തു നോക്കും....ശരത്തിന്റെ കൂടെ എന്റെ മോനുമിത് കണ്ടിട്ടുണ്ടെങ്കിൽ.....
ഒരു ഭ്രാന്തിയെ പോലെ അവൾ അലരികറഞ്ഞു.....
എന്തു ചെയ്യണമെന്നറിയാതെ ജയൻ വീട്ടിലേക്കു പുറപ്പെട്ടു...ഡ്രൈവിങ്ങിൽ ഉടനീളം പല തരം ചിന്തകൾ ആയിരിന്നു അയാളുടെ മനസിൽ...ഞാനല്ലാതെ ആരും തന്റെ ഫോൺ ഉപയോഗിച്ചിട്ടില്ല...പിന്നിതെങ്ങനെ പുറത്തൊരാൾക്കു.....ഈശ്വരാ അവളെ ഞാൻ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും...
അവൾ പറഞ്ഞതാണ് ഒന്നും വേണ്ടാന്നു...
എന്നിട്ടും ഞാനാണ് നിർബന്ധിച്ചവളെ....
ആ നശിച്ച ദിവസത്തെ കുറ്റബോധത്തോടെ അയാളോർത്തു.............
ദേ ജയേട്ടാ പ്ളീസ് വേണ്ട കേട്ടോ...
എന്താ ഹേമേ കൊച്ചു കുട്ടികളെ പോലെ
വേണ്ട ഏട്ടാ ആരെങ്കിലും കണ്ടാ ...
ഇല്ലടാ ഈ ഏട്ടൻ അങ്ങനെ ആരെയെങ്കിലും കാണിക്കോ എന്റെ മുത്തിനെ...
ദാ നോക്കു ഫിംഗർപ്രിന്റ് ലോക്കുള്ള മൊബൈലാ ഞാൻ അല്ലാതെ മറ്റൊരാൾക്കും ഇതിന്റെ ലോക്ക് എടുക്കാൻ പോലും കഴിയില്ല...
വേണ്ട ഏട്ടാ....ഇത്രയും വർഷം ആയിട്ടും ജയേട്ടന്റെ ഏതെങ്കിലും ഒരിഷ്ടത്തിനു ഞാൻ എതിരു നിന്നിട്ടുണ്ടോ പക്ഷെ ഇതു....
ഇതുമാത്രം വേണ്ട ഏട്ടാ....
ഏട്ടൻ നേരിട്ടു കാണുന്നത് തന്നെയല്ലേ
പിന്നെന്തിനാ ഏട്ടാ ഈ വീഡിയോ....
ജയേട്ടന്റെ പൊന്നല്ലേ ഈ ഒരൊറ്റ തവണ മതി...
ഞാൻ ഇവിടന്നു പോയാ പിന്നെ ഒരു മാസം കഴിയില്ലേ തിരിച്ചു വരാൻ അതുവരെ എനിക്കെന്റെ ഹേമകുട്ടിയെ കാണാൻ അല്ലേ.....
അതിനു ഇങ്ങനെ ചെയ്യണോ ഏട്ടാ...
വേണ്ട ഞാൻ സമ്മതിക്കില്ല....
അപ്പൊ അത്രക്കെ ഉള്ളു അല്ലെ എന്റെ ഹേമക്കു എന്നോടുള്ള വിശ്വാസം ....
ശെരിയാ ഞാനാ മണ്ടൻ...എന്റെ ഇഷ്ടത്തിനപ്പുറം നിനക്കൊരു ഇഷ്ടമില്ലെന്നു തെറ്റിദ്ധരിച്ച വെറും മണ്ടൻ....സാരമില്ല താൻ കിടന്നോളൂ....
എന്താ ഏട്ടാ ഇങ്ങനൊക്കെ പറയുന്നേ ഞാൻ അങ്ങാനാണോ ഏട്ടനോട് പെരുമാറിയിട്ടുള്ളത്...
എന്റെ പൊന്നു ഏട്ടനല്ലേ പിണങ്ങല്ലേ....
വേണ്ട താൻ ഈ കാണിക്കുന്നതൊക്കെ വെറുതെയാ....അല്പമെങ്കിലും സ്നേഹം തനിക്കു ഉണ്ടായിരുന്നെങ്കിൽ താൻ എന്റെ ഇഷ്ടത്തിന് എതിരു നിൽക്കുമായിരിന്നോ.....
ഭർത്താവിനെ ജീവന് തുല്യം സ്നേഹിക്കുന്ന
ഹേമക്കു സഹിക്കാൻ കഴിയുന്ന വാക്കുകൾ ആയിരുന്നില്ല അതു....
ഇല്ല ഏട്ടാ ഏട്ടന്റെ ഹേമയാ ഞാൻ എനിക്ക് വിശ്വാസം ആണ് എന്റെ ഏട്ടനെ...
ഏട്ടന്റെ ഇഷ്ടം നടക്കട്ടെ.....
ജയൻ മെല്ലെ അവളെ നെഞ്ചോടു ചേർത്തു...എനിക്കറിയാം എന്റെ മോൾക്കു എന്നെ നോവിക്കാൻ കഴിയില്ലാന്നു....
അവനവളെ മെല്ലെ തന്നിലേക്ക് അടുപ്പിച്ചു...
ഒടുവിൽ തന്റെ നെഞ്ചിൽ മുഖം ചേർത്തു സ്വന്തം സ്വകാര്യ നിമിഷങ്ങൾ കണ്ടു ആസ്വദിക്കുമ്പോൾ അവളുടെ മുഖം നാണം കൊണ്ടു താഴ്ന്നിരിന്നു......
കാർ വീടിന്റെ മുന്നിൽ എത്തിയപ്പോഴാണ് ജയൻ ഓർമകളിൽ നിന്നുണർന്നത്......
തകർന്ന മനസോടെ അയാൾ അകത്തേക്ക് നടന്നു....അച്ഛൻ മുന്നിൽ തല താഴ്ത്തി ഇരിപ്പുണ്ട്......അതൊന്നും ശ്രെദ്ധിക്കാതെ അയാൾ അകത്തേക്കോടി...
ഹേമേ... വാതിൽ തുറക്കു മോളേ.....
ഒരു ഭ്രാന്തനെ പോലെ അയാൾ അലറി വിളിച്ചു...
ഇല്ല അകത്തു നിന്നു മറുപടിയൊന്നും ഇല്ല....
വാതിൽ ചവിട്ടി തുറന്നു അകത്തു കയാറുമ്പോഴേക്കും സ്വന്തം മകന്റെ മുന്നിൽ പോലും മുഖമുയർത്താൻ കഴിയാത്ത ഒരമ്മയായി ജീവിക്കുന്നതിലും ഭേദം മരണമാണെന്ന തീരുമാനത്തിൽ
അപമാന ഭയമില്ലാത്ത ദുഃഖങ്ങളില്ലാത്ത മറ്റൊരു ലോകത്തേക്ക് തന്റെ ദേഹം വിട്ടു അവൾ യാത്ര ആയിരിന്നു........
വാവിട്ടു കരഞ്ഞു കൊണ്ടു അവസാനമായി അവൾ കുറിച്ച വരികൾ അയാൾ നെഞ്ചോട് ചേർത്തു....
"ഇവിടെയും എന്റെ ഏട്ടനെ ഞാൻ കുറ്റപ്പെടുത്തില്ല....
തെറ്റു എന്റേതാണ്....
എന്നെ സൂക്ഷിക്കേണ്ടത് ഞാൻ തന്നെ ആയിരിന്നു........
അതുകൊണ്ടു തന്നെ എന്റെ മരണത്തിനു ഉത്തരവാദി ഞാൻ മാത്രമാണ്.......
മാനസികമായി തളർന്നു ഓർമകൾ മരിച്ച മനസുമായി പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ ഇരുണ്ട സെല്ലിനുള്ളിൽ ആരോടും പരിഭവവും പരാതിയും ഇല്ലാതെ ജയൻ ഇന്നും ജീവിക്കുന്നു.........
************************
NB: ഇതൊരു കഥയാണ് ഒരേ ആശയം മനസിൽ കണ്ടു പലരും പല രീതിയിൽ എഴുതിയിട്ടുള്ള കഥ....ഭർത്താവിനെ ജീവനു തുല്യം സ്നേഹിക്കുകയും അവന്റെ വാക്കുകളെ വിശ്വസിക്കുകയും ചെയ്യുന്ന പെണ്ണിന്റെ കഥ.....
പക്ഷെ എന്നിട്ടും ഇതുപോലുള്ള നൂറു കഥകൾ നിത്യവും നമ്മൾ കേൾക്കുന്നു....
ഒന്നോർത്തു നോക്കൂ ജീവിച്ചാൽ പോലും അവർക്കു ഇ സമൂഹത്തിൽ തല ഉയർത്തി നടക്കാൻ സാധിക്കുമോ അവരുടെ അച്ഛൻ അമ്മ മക്കൾ സഹോദരങ്ങൾ ബന്ധുക്കൾ അവരുടെയൊക്കെ മുഖത്ത് നോക്കാൻ അവർക്കു എങ്ങനെ സാധിക്കും. എന്തൊക്കെ കണ്ടാലും കേട്ടാലും നമ്മൾ പഠിക്കില്ല എന്നതാണ് സത്യം.....നമ്മുടെ സ്വകാര്യ നിമിഷങ്ങൾ നമ്മുടേത് മാത്രമാണ്.....സ്വന്തം ഫോണിൽ അല്ലെ എന്ന് പലരും കരുതുന്നുണ്ടാവും പക്ഷെ എത്ര മാത്രം സുരക്ഷയാണ് അതിനുള്ളത് എന്നു ആരും ചിന്തിക്കാറില്ല. ഫിംഗർപ്രിന്റു ലോക്കുള്ള ഫോണായൽ പോലും അതിന്റെ മെമ്മറി കാർഡ് ഊരി എടുക്കാൻ ഒരു കൊച്ചു കുട്ടിക്ക് പോലും സാധിക്കും എന്ന് നമ്മൾ ഓർക്കുക....
ഭർത്താവിനെ സ്നേഹിക്കണ്ട എന്നല്ല സ്വയം
മനസിലാക്കുക നമ്മളെ സ്നേഹിക്കുന്ന നമ്മുടെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന അല്ലങ്കിൽ ഇന്നത്തെ കാലം എങ്ങനെ ഉള്ളതാണ് എന്ന് തിരിച്ചറിവുള്ള ഒരു ഭർത്താവും നിങ്ങളുടെ നഗ്നത ഒപ്പി എടുക്കാൻ ആഗ്രഹിക്കില്ല എന്നു.....
കാലം വളരെയേറെ മുന്നിലാണ്
നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ ഫോൺ പ്രവർത്തിപ്പിക്കാൻ കഴിയുന്ന സോഫ്റ്റ്‌വെയറുകൾ പോലും ഇന്ന് വിപണിയിൽ ഉണ്ട് എന്ന് ഓർക്കുക.
ഇരുതല മൂർച്ചയുള്ള വാൾ പോലെയാണ് ഇന്നത്തെ ഫോണുകളും
സൂക്ഷിച്ചു ഉപയോഗിച്ചില്ല എങ്കിൽ
അതുകൊണ്ടു നഷ്ടപ്പെടുന്നത് നമ്മുടെ ചെറിയ ജീവിതവും നമ്മെ സ്നേഹിക്കുന്നവരുടെ സന്തോഷവും ആയിരിക്കും.....
ഉണ്ണി ആറ്റിങ്ങൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo