
ചെറിയ മുരിങ്ങാക്കോൽ
ഏട്ടനും കുറുമ്പനും
കുശുമ്പത്തിപാറൂനും മൂന്നായി മുറിച്ച്
അമ്മ അമ്മയെ തന്നെ മറന്ന് കളഞ്ഞു
തലനാര് വെട്ടി മൂടറുത്ത് നേടുകെപിളർന്നപ്പോൾ
കരഞ്ഞത് സവാളയാണ്
ഏട്ടനും കുറുമ്പനും
കുശുമ്പത്തിപാറൂനും മൂന്നായി മുറിച്ച്
അമ്മ അമ്മയെ തന്നെ മറന്ന് കളഞ്ഞു
തലനാര് വെട്ടി മൂടറുത്ത് നേടുകെപിളർന്നപ്പോൾ
കരഞ്ഞത് സവാളയാണ്
മുളക് കീറിയ ഇരുമ്പ് കൊണ്ട് തക്കാളിചെത്തിക്കടിച്ച്
ആറിയ കട്ടനൊപ്പം കുടിച്ചിറക്കി
പ്രായമേറിയതോണ്ടാവും വെണ്ടക്ക
തൊലിക്കട്ടി കാട്ടി ആത്മഹത്യക്ക് തയ്യാറായി
നേടുകെയും കുറുകേയും വീണ്ടും വെട്ടുകൾ
അമ്മയ്ക്കപ്പോൾ രണ്ട് കാലുകൾക്കൊപ്പം
പത്ത് കൈകൾ കിളിർത്തുകൊണ്ടേയിരുന്നു
ആറിയ കട്ടനൊപ്പം കുടിച്ചിറക്കി
പ്രായമേറിയതോണ്ടാവും വെണ്ടക്ക
തൊലിക്കട്ടി കാട്ടി ആത്മഹത്യക്ക് തയ്യാറായി
നേടുകെയും കുറുകേയും വീണ്ടും വെട്ടുകൾ
അമ്മയ്ക്കപ്പോൾ രണ്ട് കാലുകൾക്കൊപ്പം
പത്ത് കൈകൾ കിളിർത്തുകൊണ്ടേയിരുന്നു
കുക്കറിനെ മർദ്ധീകരിക്കാൻ വിട്ടപ്പോഴാണ്
മർദ്ദം താങ്ങാനാകാതെ അടപ്പ് തട്ടി താഴിട്ട്
ചോറുകലം പോക്കണക്കേട് കാണിച്ചത്
വറ്റെടുത്ത് ഞെക്കി നോക്കി തീ പിരിച്ചിട്ടു
അമ്മയ്ക്കപ്പോഴും രണ്ടു കാലുകളും
പത്ത് കൈകളുമായിരുന്നു ...
മർദ്ദം താങ്ങാനാകാതെ അടപ്പ് തട്ടി താഴിട്ട്
ചോറുകലം പോക്കണക്കേട് കാണിച്ചത്
വറ്റെടുത്ത് ഞെക്കി നോക്കി തീ പിരിച്ചിട്ടു
അമ്മയ്ക്കപ്പോഴും രണ്ടു കാലുകളും
പത്ത് കൈകളുമായിരുന്നു ...
കുക്കർ ഒന്നാം വിസിലടിച്ചപ്പോൾ
പൂവാലി നാലാമതും കരഞ്ഞു
കലക്കിയ കാടിക്ക് തൊഴുത്ത് വരെ കാക്കയും
തിരിച്ചുമ്മറം വരെ പൂച്ചയും
ഐക്യദാർഢ്യം പ്രഖ്യാപിച്ചു
കുട്യോളൊരുങ്ങിയോ ഏട്ടൻ കുളിച്ചുവോ
ഇടയ്ക്കിടക്കായമ്മ പതം പറഞ്ഞു
വാട്ടിയെടുത്തൊരില തുറക്കാത്ത വട്ടപ്പാത്രം
കുടിച്ചു വെച്ച ചായഗ്ളാസ്
മറന്ന് വെക്കുന്ന കണ്ണട
ഒന്നാം വിസിലിന് അർത്ഥങ്ങൾ ഏറെയായിരുന്നു
പൂവാലി നാലാമതും കരഞ്ഞു
കലക്കിയ കാടിക്ക് തൊഴുത്ത് വരെ കാക്കയും
തിരിച്ചുമ്മറം വരെ പൂച്ചയും
ഐക്യദാർഢ്യം പ്രഖ്യാപിച്ചു
കുട്യോളൊരുങ്ങിയോ ഏട്ടൻ കുളിച്ചുവോ
ഇടയ്ക്കിടക്കായമ്മ പതം പറഞ്ഞു
വാട്ടിയെടുത്തൊരില തുറക്കാത്ത വട്ടപ്പാത്രം
കുടിച്ചു വെച്ച ചായഗ്ളാസ്
മറന്ന് വെക്കുന്ന കണ്ണട
ഒന്നാം വിസിലിന് അർത്ഥങ്ങൾ ഏറെയായിരുന്നു
കുക്കറ് രണ്ടാം വിസിലടിച്ചപ്പോൾ
മീൻചട്ടിയിൽ രണ്ടാമതും ഉപ്പ്
അബദ്ധത്തിൽ കാൽതെറ്റി വീണു
പൊതിഞ്ഞ സ്നേഹം വാട്ടിലമണം പരത്തി
അലക്ക് കല്ല് പതിവ്പോലെ പല്ലിളിച്ചു
അട്ടം കിടന്ന പൂച്ച കോട്ടുവായിട്ടു
മീൻചട്ടിയിൽ രണ്ടാമതും ഉപ്പ്
അബദ്ധത്തിൽ കാൽതെറ്റി വീണു
പൊതിഞ്ഞ സ്നേഹം വാട്ടിലമണം പരത്തി
അലക്ക് കല്ല് പതിവ്പോലെ പല്ലിളിച്ചു
അട്ടം കിടന്ന പൂച്ച കോട്ടുവായിട്ടു
മൂന്നാം വിസിലടിച്ചപ്പോഴേക്കും
എല്ലാരും വീടൊഴിഞ്ഞിരുന്നു
ഇനി അമ്മയും കുക്കറും മാത്രം
പക്ഷെ അമ്മയ്ക്കപ്പൊഴുമെന്തേ
രണ്ട് കാലിനൊപ്പം പത്ത് കൈകൾ
കിളിർത്തു കൊണ്ടേയിരുന്നത് ....
എല്ലാരും വീടൊഴിഞ്ഞിരുന്നു
ഇനി അമ്മയും കുക്കറും മാത്രം
പക്ഷെ അമ്മയ്ക്കപ്പൊഴുമെന്തേ
രണ്ട് കാലിനൊപ്പം പത്ത് കൈകൾ
കിളിർത്തു കൊണ്ടേയിരുന്നത് ....
By Vimal vava
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക