
1: പൂവായിരുന്നെങ്കിൽ...
************************
പൂവായിട്ടായിരുന്നു
ജന്മമെങ്കിൽ
പെയ്യുന്ന വെയിലെല്ലാം
കോരി കുടിച്ചിട്ട്
ലോകത്തെ മുഴുക്കെയും
നോക്കി ചിരിക്കാം.
************************
പൂവായിട്ടായിരുന്നു
ജന്മമെങ്കിൽ
പെയ്യുന്ന വെയിലെല്ലാം
കോരി കുടിച്ചിട്ട്
ലോകത്തെ മുഴുക്കെയും
നോക്കി ചിരിക്കാം.
ദൈവം കനിഞ്ഞേകുമാ -
സൗരഭ്യം കാറ്റിൽപ്പറത്തി
ദുർഗന്ധങ്ങളെയൊക്കെയും
ഇല്ലാതാക്കാം.
സൗരഭ്യം കാറ്റിൽപ്പറത്തി
ദുർഗന്ധങ്ങളെയൊക്കെയും
ഇല്ലാതാക്കാം.
പാറിപ്പറക്കുമീ
വണ്ടുകൾകൊക്കെയും
മധുവൂറും തേൻ നൽകി
വിരുന്നൂട്ടിടാം.
വണ്ടുകൾകൊക്കെയും
മധുവൂറും തേൻ നൽകി
വിരുന്നൂട്ടിടാം.
പലവർണ്ണങ്ങളിൽ
പൂത്തു വിടർന്നിട്ട്
ചെടികൾക്കും പ്രകൃതിക്കും
ഭംഗിയേകാം.
പൂത്തു വിടർന്നിട്ട്
ചെടികൾക്കും പ്രകൃതിക്കും
ഭംഗിയേകാം.
കായ്കൾക്കു വഴിമാറി -
പ്പൊഴിഞ്ഞു വീണിട്ടൊടുക്കം
കുമാരനാശാന്റെ
"വീണപൂവാകാം".
"""""""""""""""""""""""""""
പ്പൊഴിഞ്ഞു വീണിട്ടൊടുക്കം
കുമാരനാശാന്റെ
"വീണപൂവാകാം".
"""""""""""""""""""""""""""
2: പൂവ്
********
മണ്ണിനടിയിൽ
വേരിനഗ്രത്തിൽ
അങ്കുരിച്ചപ്പഴേ
തിടുക്കമായി.
********
മണ്ണിനടിയിൽ
വേരിനഗ്രത്തിൽ
അങ്കുരിച്ചപ്പഴേ
തിടുക്കമായി.
വേരിലൂടെ
തടിയിലൂടെ
ചില്ലതൻ തുമ്പിലേക്ക്
മൊട്ടാകുവാൻ.
തടിയിലൂടെ
ചില്ലതൻ തുമ്പിലേക്ക്
മൊട്ടാകുവാൻ.
നിലാവും
മഞ്ഞിൻ കുളിരും,
തിടുക്കം കൂടി
വിടരുവാൻ.
മഞ്ഞിൻ കുളിരും,
തിടുക്കം കൂടി
വിടരുവാൻ.
വിടരുമ്പോൾ
അറിഞ്ഞിരുന്നുവോ..?
ചുട്ടുപൊള്ളുന്ന
വെയിലേൽക്കേണ്ടി വരുമെന്നും
വാടിക്കരിഞ്ഞ്
പൊഴിയേണ്ടി വരുമെന്നും.
""""""""""""""""""""""""""""""'"'""'
ഷാനവാസ്.എൻ, കൊളത്തൂർ.
അറിഞ്ഞിരുന്നുവോ..?
ചുട്ടുപൊള്ളുന്ന
വെയിലേൽക്കേണ്ടി വരുമെന്നും
വാടിക്കരിഞ്ഞ്
പൊഴിയേണ്ടി വരുമെന്നും.
""""""""""""""""""""""""""""""'"'""'
ഷാനവാസ്.എൻ, കൊളത്തൂർ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക