Slider

പരാതി

0
Image may contain: 1 person, closeup

"നിങ്ങൾ നൽകിയ പരാതിയിൽ നിങ്ങളുടെ പേര് എഴുതിയിട്ടില്ലല്ലോ, വായിച്ചിട്ട് കാര്യങ്ങൾ വ്യക്തവുമല്ല ...?"
"ക്ഷമിക്കണം സർ, എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല ... "
"നിങ്ങൾ ഇങ്ങനെ പറഞ്ഞാലോ, എന്തിനും പരിഹാരമില്ലേ.... ?"
"ഇല്ല സർ ഇതിനു പരിഹാരം കാണാൻ പ്രയാസമാണ്... "
"നിങ്ങൾ കാര്യങ്ങൾ പറയൂ,
നിങ്ങളുടെ.. മക്കൾ.. ?"
"ഉണ്ട് സാർ.... "
" അവർ നിങ്ങളെ അനുസരിക്കുകയും സ്നേഹിക്കുന്നുമില്ലേ...? "
" അതിലൊരാൾ.... വഴി തെറ്റി പോയിയിരിക്കുന്നു സർ, അവന് ഒരു വകതിരവുമില്ല, ഞാൻ സമ്പാദിച്ചു കൊടുത്ത ഭൂമിയും, സമ്പത്തും എല്ലാം നശിപ്പിച്ചു. ആരോടും ഒരു സ്നേഹവുമില്ല. പോരാത്തതിന് വളരെ മോശം സ്വഭാവവും....... "
"നിങ്ങൾ പ്രശനം തുറന്നു പറയൂ, ഇത് ഒരു പോലീസ് സ്റ്റേഷനാണ്....., നിങ്ങൾക്ക് നീതി ലഭിക്കും..ഉറപ്പ് "
".... പറയാം സർ, അഹങ്കാരിയായ എന്റെ ആ മകൻ, ഇപ്പോൾ സ്വന്തം സഹോദരങ്ങളുടെ നേരെ തോക്കു ചൂണ്ടി വെല്ലു വിളിക്കുന്നു,.. ചോദ്യം ചെയ്ത എന്നെ സ്വന്തം വീട്ടിൽ നിന്ന് ഇറക്കി വിട്ടു... "
"ശരി, നിങ്ങളുടെ വിഷമം എനിക്ക് മനസിലാകും.. നിങ്ങളുടെ പേരും വിലാസവും പറയൂ... "
"വീടില്ലാത്തതുകൊണ്ട് വിലാസമില്ല സാർ, എന്റെ.. പേര്...." ദൈവം " എന്നാണ് സർ... "
പ്രമോദ്കൃഷ്ണൻ
വള്ളിക്കോട്‌ കോട്ടയം
പത്തനംതിട്ട.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo