മലയാള പഞ്ചാംഗം - ഒരു കുറിപ്പ്
ഒരു ദിവസമെന്നാല് മേടം മുതല് മീനം വരെയുള്ള 12 രാശികള്.
രണ്ടേകാല് നാള് ഒരു രാശി;
ഒരു വര്ഷമെന്നാല് മേടം മുതല് മീനം വരെയുള്ള 12 മാസങ്ങള്.
രണ്ടേകാല് ഞാറ്റുവേല ഒരു മാസം
രണ്ടേകാല് നാള് ഒരു രാശി;
ഒരു വര്ഷമെന്നാല് മേടം മുതല് മീനം വരെയുള്ള 12 മാസങ്ങള്.
രണ്ടേകാല് ഞാറ്റുവേല ഒരു മാസം
നാളുകളുടെ ആവര്ത്തനം 13-14 വട്ടം.
ഞാറ്റുവേലകളുടെ ദൈര്ഘ്യം 13-14 ദിവസം.
നാളുകള് 27; ഞാറ്റുവേലകളും 27.
ഞാറ്റുവേലകളുടെ ദൈര്ഘ്യം 13-14 ദിവസം.
നാളുകള് 27; ഞാറ്റുവേലകളും 27.
ഓരോ രാശിയും ചന്ദ്രന്റെ നില സൂചിപ്പിക്കുന്നു. ചന്ദ്രന് രണ്ടേകാല് ദിവസം (നാള്) കൊണ്ട് ഒരു രാശിയിലൂടെ കടന്നു പോകുന്നു. ആദ്യത്തെ രാശി അശ്വതിയും, ഭരണിയും കാര്ത്തികയുടെ കാല് ഭാഗവും ഉള്ക്കൊള്ളുന്ന മേടം രാശി.
ഓരൊ നാളും ചന്ദ്രമാസത്തിലെ ഒരു തിഥിയോട് ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, ചിങ്ങമാസത്തിലെ പൗര്ണമി തിരുവോണനാളിലാണ്, കന്നിയിലേത് പൂരോരുട്ടാതി, തുലാത്തിലേത് അശ്വതി നാള്, വ്ര്ശ്ച്ചികത്തില് കാര്ത്തിക, എന്നിങ്ങനെ. അതുകൊണ്ടാണ് ജാതകങ്ങളില് ജനനദിവസം ചന്ദ്രന് നില്ക്കുന്ന ഗ്രഹമായി കാണിക്കുന്നത്. ഗ്രഹനില, അങ്ങനെ, ജനനദിവസവും ഭാവി ജീവിത്തത്തിലെ ഗ്രഹനിലകളും നിര്വചിക്കുന്നു.(പ്രവചിക്കുകയല്ല).
ഞാറ്റുവേലകള് സൂര്യന്റെ (ഞായറിന്റെ) 'നില' സൂചിപ്പിക്കുന്നു. ആദ്യത്തെ രണ്ടേകാല് ഞാറ്റുവേല (അശ്വതി, ഭരണി, കാത്തികയുടെ കാല്) യില് സൂര്യന് മേടം രാശിയില് ഉദിക്കുന്നു. ഈ മാസത്തെ നാം മേടമാസമെന്ന് വിളിക്കുന്നു.
ഇങ്ങനെ ഓരോ നാഴികയേയും മുഴുവന് ദിവസത്തോടും, ഓരോ ദിവസത്തേയും മുഴുവന് വര്ഷ്ത്തോടും ജൈവികമായി കൂട്ടിയിണക്കുന്ന ഒരു കാലനിര്ണയമാണ് മലയാളികള് പണ്ട് പിന്തുടര്ന്നിരുന്നത്.
മേടം ഒന്ന് വിഷു. ആദ്യത്തെ ഞാറ്റുവേലയിലെ (അശ്വതി) ആദ്യത്തെ ദിവസം. കേരളത്തിന്റെ കാര്ഷികവര്ഷാരംഭം
എല്ലാവര്ക്കും കൈനിറയെ നേട്ടമുണ്ടാവട്ടെ!
കണ്നിറയെ കണികാണാന് കണിവെള്ളരിയും കണിക്കൊന്നയുമുണ്ടാവട്ടെ!
കണികാണിയ്ക്കാന് പ്രിയപ്പെട്ടവരുണ്ടാവട്ടെ!
കണ്നിറയെ കണികാണാന് കണിവെള്ളരിയും കണിക്കൊന്നയുമുണ്ടാവട്ടെ!
കണികാണിയ്ക്കാന് പ്രിയപ്പെട്ടവരുണ്ടാവട്ടെ!
By
Rajan Paduthol

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക