Slider

: നിശബ്ദ സഞ്ചാരി:

0

: നിശബ്ദ സഞ്ചാരി:
യാത്ര പറയാൻ വന്നതാണ്,
ഈ കൂരിരുട്ടിൽ ഒരു മിന്നാമിനുങ്ങിനെ തേടി പോവുന്നു,
വെറുതെയെങ്കിലും കുറേന്നേരം അലയണം, 
ഇലയിൽ നിന്നും ഇറ്റി വീഴുന്ന തുള്ളികൾ ഭൂതകാലത്തിൽ പെയ്ത മഴയുടെ കഥ പറയുന്നത് കേൾക്കണം,
പിന്നെ
മണ്ണിലേക്ക് അലിഞ്ഞ് ചേരുന്നതിന് മുമ്പ് ,പുകച്ചുരുളുകളായ് ആകാശത്ത് പറന്നുയരുന്നതിന് മുമ്പ് ,
മറവിയുടെ ആഴക്കയങ്ങളിൽ വലിച്ചെറയപെടുന്നതിന് മുമ്പ് ,
എന്നെ എനിക്കൊന്ന് കാണണം, കണ്ണുകളില്ലാതെ ,കണ്ണാടിയില്ലാതെ........
നിനിലൂടെ - .....നിനിലൂടെ മാത്രം -------
- :. ഹരി മേലടി ---
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo