Slider

കീര്‍ത്തന

0
Image may contain: 1 person, smiling, selfie, closeup and indoor

( അവളെ വെറുക്കാന്‍ നിങ്ങള്‍ക്കും കഴിയില്ല)
......................
(ഇതൊരു യഥാര്‍ഥ സംഭവ കഥ)
മഴ പെയ്‌തു തോര്‍ന്നു തുടങ്ങി..
ആശുപത്രി അങ്കണത്തിലെ വാകമരത്തില്‍ നിന്നും കടുംചുവപ്പു നിറമുള്ള പൂക്കള്‍ കാറിനുചുറ്റും ഉതിര്‍ന്നു വീഴുന്നുണ്ടായിരുന്നു.
നനഞ്ഞു കുതിര്‍ന്ന പൂക്കളെ നോക്കി അക്ഷമയോടെ ഇരിക്കുകയായിരുന്നു ദിയ
ഡാഷ്‌ ബോര്‍ഡിന്‌ മീതെ കിടന്ന മൊബൈലെടുത്ത്‌്‌ കീര്‍ത്തനയെ വിളിക്കാന്‍ ശ്രമിച്ചപ്പോഴേക്കും ആശുപത്രിയുടെ നീളന്‍ വരാന്തയില്‍ അവള്‍ പ്രത്യക്ഷയായി.
ചുവന്ന പട്ടുപാവാടയും മഞ്ഞ നിറമുള്ള ബ്ലൗസുമാണ്‌ വേഷം .മഴ വകവെക്കാതെ പാവാട തുമ്പ്‌ നനയുന്നത്‌ ശ്രദ്ധിക്കാതെ അവള്‍ മുറ്റത്തെ മഴയിലേക്കിറങ്ങി കാറിന്‌ നേരെ ഓടിവന്നു.
ദിയ ഡോര്‍ തുറന്നതും അവള്‍ ചിരിയോടെ അകത്തേക്ക്‌്‌ കടന്നിരുന്നു,
` നിനക്ക്‌്‌ ബോറടിച്ചോടാ ചെക്കാ.. ദേഷ്യായോ` സോപ്പിടലായതിനാല്‍ ദിയ അത്‌ കേള്‍്‌ക്കാത്ത മട്ടില്‍ കാര്‍ സ്റ്റാര്‍ട്ടു ചെയ്‌്‌തു.
` ഒരുപാട്‌ ടെന്‍ഷനടിച്ചു ദിയൂ.. പക്ഷെ... നോ പ്രോബ്‌ളം.. ഇനി ഞാന്‍ ആളൊന്ന്‌്‌ ആകെ മാറും..അസുഖമില്ലെന്ന്‌ കേട്ടപ്പോഴാ എനിക്ക്‌്‌ ്‌സമാധാനമായത്‌`
അവള്‍ ആശ്വസിച്ചു.
` പിന്നേ..പനിയും ചുമയുമല്ലേ ലോകത്തെ ഏറ്റവും വലിയ പ്രശ്‌നം..` ദിയ പരിഹസിച്ചു.
` നിനക്കങ്ങനെ പറയാം ദിയൂ.. എന്റെ അച്ഛനും അമ്മയും ഇവിടെയില്ലല്ലോ...ഒരു പാവം മുത്തശ്ശി മാത്രം.. പനി വന്നാലും മുത്തശ്ശി കഷ്ടത്തിലാകും..`
കീര്‍ത്തനയുടെ മുഖത്ത്‌്‌ മുത്തശ്ശിയോടുള്ള സ്‌നേഹം.
ദിയയ്‌ക്ക്‌ പാവം തോന്നി.
എത്ര സമ്പാദിച്ചാലും മതിയാകാതെ അവളുടെ അമ്മയും അച്ഛനും വിദേശത്ത്‌ ചുവടുറപ്പിച്ചിരിക്കുകയാണ്‌,
ആകെയുള്ള മകളെ വയസ്സായ മുത്ത്‌ശ്ശിയെ ഏല്‍പിച്ച്‌്‌...
ഒരു വലിയ ഇല്ലത്തിനകത്ത്‌്‌ കീര്‍ത്തനയും മുത്തശ്ശിയും മാത്രം.
അതേപറ്റി ചോദിക്കുമ്പോള്‍ അവള്‍ ചിരിയോടെ ഒഴി കഴിവു പറയും.
` അവര്‍ സമ്പാദിക്കട്ടെ മോളെ.. എന്നെ കോടീശ്വരിയാക്കാനല്ലേ.. `
ചിന്ത അത്രയുമായപ്പോള്‍ കീര്‍ത്തന അവളുടെ മുഖത്തേക്കുറ്റു നോക്കി,
` നിനക്കെന്താ ഒരു മൗനം` അവള്‍ ചോദിച്ചു..
` എന്തു മൗനം... അതും നിന്നോട്‌.. കാര്‍ ഇതാ നിന്റെ ശ്രീപത്മനാഭന്റെ മുന്നിലെത്തി.. വേണമെങ്കില്‍ ഒന്നു തൊഴുതിട്ട്‌്‌ വന്നോളൂ..ഞാന്‍ വെയ്‌റ്റ്‌ ചെയ്‌തോളാം` ദിയ പറഞ്ഞു.
കീര്‍ത്തനയുടെ മുഖത്ത്‌്‌ ഇഷ്ട ദൈവത്തോടുള്ള സ്‌നേഹം പ്രതീക്ഷിച്ചെങ്കിലും കണ്ടില്ല.
` വേണ്ട.. ദൈവങ്ങളോടല്ല.. ഇനി എനിക്ക്‌ ചെകുത്താനോടാ കൂട്ട്‌്‌` ..
കീര്‍ത്തനയുടെ മുഖം കടുത്തു.
ദിയയുടെ അമ്പരന്ന നോട്ടം അവഗണിച്ച്‌്‌്‌ കീര്‍ത്തന പറഞ്ഞു
` നീയൊന്ന്‌ സ്‌പീഡ്‌ കൂട്ടെടാ ചെക്കാ... വെറുതേ കളയാനെനിക്ക്‌്‌ ടൈമില്ല..
00000000000000000000000000000000000000000000000
2
..................................
പരീക്ഷാ ഹാളില്‍ നിന്നുമിറങ്ങി സ്‌കൂള്‍ വരാന്ത മുഴുവന്‍ ദിയ കീര്‍ത്തനയെ തിരഞ്ഞു.എക്‌സാം കഴിഞ്ഞിട്ട്‌്‌ ഒന്നര മണിക്കൂറായി. കുട്ടികളെല്ലാം പോയി സ്‌കൂളും പരിസരവും വിജനമായി തുടങ്ങിയിരുന്നു.
പ്ലസ്‌ടൂവിന്‌ കെമിസ്‌ട്രി കടുകട്ടി എന്ന്‌്‌ അഭിപ്രായപ്പെട്ട്‌്‌ ഇടനാഴിയിലൂടെ വരികയായിരുന്നവള്‍ ദിയയുടെ തിരച്ചില്‍ കണ്ട്‌ കൗതുകത്തോടെ നോക്കി.അത്‌ അവഗണിച്ചു കൊണ്ട്‌ ദിയ സ്‌കൂള്‍ കോമ്പൗണ്ടിലേക്കിറങ്ങി. രാവിലെയും അവളെ കണ്ടിരുന്നില്ല.
പരീക്ഷ ചൂടിലായിരിക്കുമെന്നു കരുതി ശല്യം ചെയ്യാതിരുന്നതാണ്‌. അതിന്‌ പിണങ്ങി നേരത്തെ സ്ഥലം വിട്ടെന്നു തോന്നുന്നു.
` ദിയാ കീര്‍ത്തിയേയാണോ നോക്കണേ` എതിരെ വന്ന ശില്‍പ തിരക്കി.
` അതെ... നീ കണ്ടോ..` ദിയ ചോദിച്ചു.
` കണ്ടു...അവള്‍ ആകെ മാറി പോയി..ആകെ ഒരു ഫ്രീക്ക്‌്‌ ലുക്ക്‌്‌. മുടിയൊക്കെ വെട്ടി കളഞ്ഞു. എക്‌സാം കഴിഞ്ഞിട്ട്‌്‌ എപ്പോഴാ ഡ്രസ്‌ ചെയ്‌ഞ്ച്‌ ചെയ്‌തേന്നറിയില്ല. വല്ലാതെ ഇറിറ്റേറ്റ്‌ ചെയ്യുന്ന ഒരു ബനിയനും ജീന്‍സുമിട്ട്‌്‌ ഒരാളുടെ കാറില്‍ കയറി പോകുന്നത്‌ കണ്ടു`
ശില്‍പ പറഞ്ഞത്‌ ദിയ വിശ്വസിച്ചില്ല.
` പോടീ നീ കണ്ടത്‌ കീര്‍ത്തിയെ ആകില്ലാ`
ദിയ എതിര്‍ത്തു.
ഒരു ഇല്ലത്തെ വാരസ്യാരു കുട്ടിയ്‌ക്ക്‌്‌ ഒരു ദിവസം കൊണ്ട്‌ അങ്ങനങ്ങ്‌ മാറാന്‍ പറ്റുമോ.
സ്‌കൂള്‍ കോമ്പൗണ്ടിന്‌ പുറത്ത്‌്‌ വന്ന്‌ ബാഗില്‍ ഒളിപ്പിച്ച മൊബൈലെടുത്ത്‌്‌്‌ ദിയ ഓണ്‍ ചെയ്‌തു.
ആദ്യ റിങ്ങില്‍ തന്നെ കീര്‍ത്തന കോള്‍ അറ്റന്‍ഡു ചെയ്‌തു
` നീ പൊയ്‌ക്കോടാ ചെക്കാ.. ഞാനിത്തിരി വൈകും` അവള്‍ പറഞ്ഞു.
` നീയെവിടെയാ..` ദിയയ്‌ക്ക്‌്‌ ദേഷ്യം വന്നു.
` എന്റെ പിന്നാലെ നടക്കുന്ന ഒരു എഞ്ചിനീയറിംങ്‌ സ്റ്റുഡന്റില്ലേ.. ജിഷ്‌ണു ..അവന്റെയൊപ്പം അവന്റെ ലോഡ്‌ജില്‍..അവനൊരു പണി കൊടുക്കാന്‍ വന്നതാ.. എട്ടിന്റെ പണി` പറഞ്ഞതും അവള്‍ കോള്‍ കട്ട്‌്‌ ചെയ്‌തു.
അതൊരു തുടക്കമായിരുന്നു.
പിന്നീട്‌ പലരെ കുറിച്ചും കേട്ടു..ഒരു ഇലയുടെ മറവില്‍ വെച്ചു പോലും കീര്‍ത്തന..
പലതിനും ദൃക്‌സാക്ഷിയാകേണ്ട ഗതികേടുമുണ്ടായി ദിയയ്‌ക്ക്‌്‌്‌.
എത്ര പറഞ്ഞിട്ടും ഉപദേശിച്ചിട്ടും കീര്‍ത്തന മാറാന്‍ തയാറായില്ല..
ഒടുവില്‍ ദിയയ്‌ക്ക്‌്‌ നിയന്ത്രണമറ്റു.
അതൊരു അവധി ദിവസമായിരുന്നു
ദിയ ക്ഷണിച്ചിട്ടാണ്‌ കീര്‍ത്തന അവളുടെ വീട്ടിലെത്തിയത്‌.
ദിയയുടെ വീടിന്റെ രണ്ടാംനിലയില്‍ ബംഗാളികള്‍ പണിയെടുക്കുന്നത്‌ നോക്കി നില്‍ക്കുകയായിരുന്നു കീര്‍ത്തന.
 അവള്‍ക്കുള്ള ചായയും പലഹാരവുമെടുത്ത്‌്‌്‌ വെച്ച്‌്‌ വിളിക്കാന്‍ ചെന്ന്‌ ദിയ നടുങ്ങിപ്പോയി.
ഭിത്തിയുടെ മറവില്‍ ഒരു ബംഗാളിയ്‌ക്കൊപ്പം കീര്‍ത്തന...
ദിയയ്‌ക്ക്‌്‌ ചര്‍ദ്ദി്‌കകാന്‍ വന്നു.
അവള്‍ താഴേക്കോടിയിറങ്ങിപ്പോന്നു.
കുറച്ചു സമയം കഴിഞ്ഞപ്പോഴാണ്‌ കീര്‍ത്തന ഇറങ്ങി വന്നത്‌.
അവള്‍ ചിരിയോടെ അടുത്തു വന്നപ്പോള്‍ ദിയ അറപ്പോടെ മുഖം വെട്ടിത്തിരിച്ചു
` ഇനി നാല്‍പതു പേര്‍ കൂടി വേണം ..`
കീര്‍ത്തന ചിരിച്ചു.
` എനിക്ക്‌്‌ തന്നത്‌ നൂറു പേര്‍ക്കെങ്കിലും തിരിച്ചു കൊടുക്കണം ദിയാ..`
0000000000000000000000
അതൊരു രാത്രിയായിരുന്നു.
രണ്ടു മണിയായിക്കാണും.
മുത്തശ്ശിയ്‌ക്ക്‌്‌ വയ്യാതായി. ഞാന്‍ പേടിച്ചു പോയി . ആരെ വിളിക്കും... മുത്തശ്ശിയുടെ ഇളയമകന്‍ മുംബൈയില്‍ നിന്നും നാട്ടിലെത്തിയത്‌ ഓര്‍മ്മ വന്നു.
എന്നു വെച്ചാല്‍ എന്റെ ചെറിയച്ഛന്‍..
ഫോണെടുത്തു്‌്‌ ചെറിയച്ഛനെ വിളിക്കുമ്പോള്‍ ഞാന്‍ കരയുകയായിരുന്നു.
ചെറിയച്ഛന്‍ കാറുമായി വന്നു.ഡോക്ടറെ കാണിച്ചു മരുന്നു കൊടുത്തപ്പോള്‍ മുത്തശ്ശിയ്‌ക്ക്‌്‌ സമാധാനമായി.
നാലുമണിയായിക്കാണും തിരിച്ച്‌്‌ ഇല്ലത്തെത്തുമ്പോള്‍..
മരുന്നിന്റെ മയക്കത്തില്‍ മുത്തശ്ശി കിടന്നു.
ചെറിയച്ഛന്‍ മുറിയില്‍ വന്നപ്പോള്‍ എന്തെങ്കിലും പറയാനാണെന്നാ കരുതിയത്‌..
പക്ഷെ...അതൊരു മൃഗമായിരുന്നു...കരഞ്ഞിട്ടും കെഞ്ചിയിട്ടും അയാളെന്നെ ഉപദ്രവിച്ചു. പേടിച്ച്‌്‌ ആരോടും പറഞ്ഞില്ല.
പിന്നെ എനിക്ക്‌്‌്‌ സുഖമില്ലാതായി തുടങ്ങി..എത്ര ഡോക്ടര്‍മാരെ കണ്ടു...
ഒടുക്കം അന്ന്‌്‌ നമ്മള്‍ ആശുപത്രിയില്‍ നിന്നും വാങ്ങിയ റിസല്‍ട്ടില്ലേ.. അതില്‍ രേഖപ്പെടുത്തിയിരുന്നത്‌.എച്ച്‌.ഐ.വി പോസിറ്റീവ്‌ എന്നായിരുന്നു..
ഏങ്ങലടിച്ചു കരയുന്ന കീര്‍ത്തനയെ നോക്കി ദിയ മരവിച്ചിരുന്നു.
കരഞ്ഞ്‌ കണ്ണുനീര്‍ വറ്റിയപ്പോള്‍ കീര്‍ത്തന അവളെ നോക്കി ചിരിച്ചു.
ഞാനെന്തു തെറ്റു ചെയ്‌്‌തിട്ടാ ചെക്കാ എനിക്കിങ്ങനൊരു വിധി..
ഇപ്പോള്‍..എനിക്കെല്ലാരോടും പകയാണ്‌..
ഈ പുരുഷ സമൂഹത്തിനോട്‌..
ഒരു അപേക്ഷയുണ്ട്‌.. നീയെന്നെ അകറ്റി നിര്‍ത്തരുത്‌ പ്ലീസ്‌.
കാതില്‍ ആ കരച്ചില്‍ മുഴങ്ങുന്നത്‌ പോലെ..
ദിയ ഞെട്ടിയുണര്‍ന്നു...കണ്ടതൊരു സ്വപ്‌നമായിരുന്നു..എന്നിട്ടും ദിയ ശ്വാസമെടുക്കാനാവാതെ കിതച്ചു.
പ്ലസ്‌ടൂ കഴിഞ്ഞ്‌ അവള്‍ തുടര്‍പഠനത്തിനായി ജീവിതം ബാംഗ്ലൂരിലേക്ക്‌്‌ പറിച്ചു നട്ടിരുന്നു
അതിനൊപ്പം ഒരാളെ കൂടി മനപ്പൂര്‍വം വിസ്‌മരിച്ചു,
കീര്‍ത്തനയെ.
അവളുടെ മരണം ..അത്‌ കേള്‍ക്കാന്‍ വയ്യ..
അറിയാന്‍ വയ്യ..
മൊബൈല്‍ നമ്പര്‍ മാറ്റുമ്പോള്‍ അവളുടെ കരച്ചില്‍ മറക്കാന്‍ ശ്രമിച്ചു.
` നീയെന്നെ അകറ്റി നിര്‍ത്തരുത്‌ പ്ലീസ്‌` ..
ഇപ്പോള്‍ അന്തരീക്ഷത്തിലെവിടെയും ആ കരച്ചില്‍ അലയടിക്കുന്നത്‌ പോലെ....

by: 
Shyni John
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo