Slider

പക (ചെറുകഥ )

0
Image may contain: 1 person, closeup

നീണ്ട എട്ടു വർഷങ്ങള്ക്കു ശേഷമാണു ഇന്ന് ഞാൻ അവളെ കാണുന്നത്....എന്നെ തുറിച്ചു നോക്കുന്ന അവളുടെ കണ്ണുകൾ...ഇത്ര വർഷങ്ങൾക്കു ശേഷവും ആ കണ്ണുകളിലെ തീക്ഷ്ണത ഒട്ടും കുറഞ്ഞിട്ടില്ല...ഇന്നും എന്നെ ദഹിപ്പിക്കാനുള്ള ശക്തിയുണ്ട് അവളുടെ കണ്ണുകൾക്ക്....
പകയാണ് അവൾക്കെന്നോട് ഒരിക്കലും ഒടുങ്ങാത്ത പക...അവളെ ജീവന് തുല്യം സ്നേഹിച്ചിട്ടു മറ്റൊരു പെണ്ണിനെ താലി കെട്ടിയ വഞ്ചകൻ....അവളുടെ അച്ഛന്റെ മരണത്തിന്റെ കാരണക്കാരൻ.....അങ്ങനെ ഒരുപാടുണ്ട് ആ മനസിലെ പകയുടെ പിന്നിൽ....
മനസ് കൊണ്ടെങ്കിലും എന്റെ മരണം ഇന്നും ചിലപ്പോൾ അവൾ ആഗ്രഹിക്കുന്നുണ്ടാവാം.....
ആതിര അതായിരിന്നു അവളുടെ പേര്...
ഞങ്ങളിൽ നിന്നും വളരെ താഴ്ന്ന സമുദായത്തിൽപെട്ടവൾ ആയിരിന്നു ആതിര...പക്ഷെ അതൊന്നും എനിക്കൊരു പ്രശ്നമേ അല്ലായിരുന്നു....അവൾ എനിക്ക് ആരായിരിന്നു എന്ന് ചോദിച്ചാൽ പറയാൻ കൃത്യമായ ഉത്തരമില്ല... കാരണം അന്നവൾ എനിക്കെല്ലാം ആയിരിന്നു.....ജീവന് തുല്യം അന്യോന്യം സ്നേഹിച്ചവർ...ഒരിക്കലും പിരിയില്ലെന്നു മനസ് കൊണ്ട് തീരുമാനം എടുത്തവർ....ചിലപ്പോ ദൈവങ്ങൾക്ക് പോലും അസൂയ തോന്നിയിട്ടുണ്ടാവാം ഞങ്ങളുടെ സ്നേഹം കണ്ടു.....ഒന്നര വർഷം രണ്ടു ശരീരവും ഒരു മനസുമായി ഞങ്ങൾ സ്നേഹിച്ചു....
എല്ലാ പ്രണയവും പോലെ ഞങ്ങളുടെ പ്രണയവും അവളുടെ വീട്ടിലറിഞ്ഞു....എന്നെയല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ല എന്ന തീരുമാനത്തിൽ അവൾ ഉറച്ചു നിന്നു..... ഒരു ദിവസം രാവിലെ വലിയ സന്തോഷത്തിൽ അവളെന്നെ വിളിച്ചു...അച്ഛന്റെ മനസ് മാറിയെന്നും അച്ഛൻ എന്നെ കാണാൻ വരുന്നുണ്ട് എന്നും പറഞ്ഞു അവളുടെ സന്തോഷത്തിനു അതിരില്ലായിരുന്നു....
പക്ഷെ വിധി മറ്റൊന്നായിരുന്നു....
അവളുടെ അച്ഛൻ എന്നെ കാണാൻ വന്ന ദിവസം.....ഞാനും അമ്മയും ചേർന്ന് എല്ലാ മര്യാദയോടും കൂടി അദ്ദേഹത്തെ സ്വീകരിച്ചു ഇരുത്തി....ആ മുഖത്ത് എന്തെക്കെയോ ദുഃഖങ്ങൾ ഉള്ളതുപോലെ എനിക്ക് തോന്നി...
ശ്രീഹരിക്കു എന്നെ മനസ്സിലായല്ലോ അല്ലേ...
ഉവ്വ് മനസിലായി ആതിര പറഞ്ഞിരുന്നു...
എന്റെ മോളുടെ ഒരിഷ്ടത്തിനും ഞാൻ ഇന്നുവരെ എതിര് നിന്നിട്ടില്ല... അതിനെനിക്കു കഴിയില്ല... പക്ഷെ....പക്ഷെ..അദ്ദേഹത്തിന്റെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു...എനിക്ക് പറയാനുള്ളത് കൂടി മോൻ കേൾക്കണം..... പക്ഷെ ഒരിക്കലും എന്റെ മോളിതറിയരുത്....മകളുടെ കല്യാണം നടത്താനല്ല മുടക്കാനാണ് അച്ഛൻ വന്നതെന്നറിഞ്ഞാൽ അവളീ അച്ഛനെ വെറുക്കും....അവളുടെ അമ്മ മരിച്ചതിൽ പിന്നെ മറ്റൊരു വിവാഹം പോലും വേണ്ടന്ന് വച്ചു ഞാൻ ജീവിച്ചത് എന്റെ മക്കൾക്ക് വേണ്ടിയാണ്...
എന്റെ മക്കളാണ് ഈ ജീവിതത്തിലെ എന്റെ ഏക സമ്പാദ്യം...അവരുടെ മനസ് വേദനിപ്പിക്കാൻ എനിക്കാവില്ല...
മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു സമുദായമാണ് ഞങ്ങളുടേത്...ഞങ്ങൾക്ക് ഞങ്ങളുടേതായ ആചാരങ്ങളും ചട്ടങ്ങളുമുണ്ട്...സ്വന്തം സമുദായത്തിൽ നിന്നല്ലാതെ മറ്റൊരു സമുദായത്തിൽ നിന്നും വിവാഹം കഴിക്കാൻ ഞങ്ങൾക്ക് അനുവാദമില്ല.....നിയമം തെറ്റിച്ചാൽ ഞങ്ങൾക്കു പിന്നെയാ സമുദായത്തിൽ തുടരാൻ അവകാശമില്ല...അവൾക്കു താഴെ രണ്ടു പെണ്മക്കൾ വേറെയും എനിക്കുണ്ട്.....പിന്നെ ഒരിക്കലും അവർക്കൊരു വിവാഹം നമ്മുടെ സമുദായത്തിൽ നിന്ന് ഉണ്ടാകില്ല....വലിയ സ്ത്രീധനം കൊടുത്തു അവരെ പറഞ്ഞയാക്കാനുള്ള പ്രാപ്തിയും എനിക്കില്ല...മൂന്നു പേരെയും പൊന്നുപോലെയാണ് ഞാൻ വളർത്തിയത്.....അവളുടെ ഇഷ്ടത്തിന് ഒരിക്കലും അച്ഛൻ എതിരല്ല പക്ഷെ ആ ഇഷ്ടം നടന്നാൽ എന്റെ മറ്റു രണ്ടു മക്കൾ...എന്റെ കണ്ണടഞ്ഞാൽ പിന്നെ അവർക്കു ആരാണുള്ളത്...ഒരു കരച്ചിലിന്റെ വക്കൊളമെത്തിയിരുന്നു അദ്ദേഹം....
ഇനി മോന് മാത്രമേ ഞങ്ങളെ രക്ഷിക്കാനാവു....
പെണ്മക്കളുള്ള ഒരച്ഛന്റെ വേദന മോന് മനസിലാകുമോ എന്നെനിക്കറിയില്ല
എങ്കിലും മക്കളെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരച്ഛന്റെ അപേക്ഷയാണ്....
അതുകൊണ്ടു മോൻ...മോനവളെ മറക്കണം...
ഞാൻ മോന്റെ കാലു പിടിക്കാം....
കരഞ്ഞു കൊണ്ട് ആ അച്ഛൻ എന്റെ കാലിലേക്ക് വീണു... ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ ഞാൻ പകച്ചു നിന്ന് പോയി...
ഞാൻ അദ്ദേഹത്തെ പിടിച്ചു എഴുന്നേൽപ്പിച്ചു.....
ഇതെല്ലം എന്റെ മോളോട് പറഞ്ഞാൽ അവൾ ഒരിക്കലും നിന്നെ വേണമെന്ന് വാശി പിടിക്കില്ല...പക്ഷെ പിന്നെ ഒരിക്കലും എന്റെ മോളെ സന്തോഷത്തോടെ കാണാൻ എനിക്ക് കഴിയില്ല....ഇനി തീരുമാനം എടുക്കേണ്ടത് മോനാണ്...മറ്റെന്തെങ്കിലും പറഞ്ഞു മോൻ അവളെ ഇതിൽ നിന്ന് പിൻതിരിപ്പിക്കണം...
അതല്ല ഒരുമിച്ചു ജീവിക്കാനാണ് നിങ്ങളുടെ തീരുമാനം എങ്കിലും ഈ വൃദ്ധൻ ഒരിക്കലും നിങ്ങൾക്കു എതിര് നിൽക്കില്ല...പക്ഷെ അത് കാണാൻ പിന്നെ ഈ അച്ഛനും അവളുടെ സഹോദരങ്ങളും ജീവനോടെ ഉണ്ടാകില്ല.....
കണ്ണുകൾ തുടച്ചുകൊണ്ടു അദ്ദേഹം നടന്നകന്നു....
എന്ത് പറയണം എന്നെനിക്കു അറിയില്ലായിരുന്നു...ഈശ്വരാ എന്താണ് ഞാൻ തീരുമാനിക്കേണ്ടത്...ഒരു ഭാഗത്തു എന്നെ സ്നേഹം കൊണ്ട് തോൽപ്പിക്കുന്ന ആതിര....മറുഭാഗത്തു മരണത്തെ സ്വയം വരിക്കാൻ തീരുമാനിച്ച ഒരു കുടുംബം....
നിസ്സഹായനായി ഞാൻ അമ്മയെ നോക്കി...അമ്മയുടെ കണ്ണുകളും നിറഞ്ഞിട്ടുണ്ടായിരുന്നു...
അമ്മ എന്നെ സമാധാനിപ്പിച്ചു....വേണ്ട മോനേ നമുക്കീ ബന്ധം വേണ്ട...മോന്റെ വിഷമം ഈ അമ്മക്ക് മനസിലാകും പക്ഷെ ഒരച്ഛന്റെ വേദന ഇപ്പൊ എന്റെ മോന് മനസിലാകില്ല....അതു മനസിലാക്കാൻ മോനും ഒരു അച്ഛന്റെ സ്ഥാനത്തു എത്തണം .....പക്ഷെ അമ്മക്കതു മനസിലാക്കാൻ കഴിയും...വേണ്ട മോനേ ഒരു കുടുംബം മുഴുവൻ നശിപ്പിച്ചിട്ടു എന്റെ മോനൊരു സന്തോഷം വേണ്ട..
ഉറക്കമില്ലാത്ത ദിവസങ്ങൾ... കണ്ണടച്ചാൽ വിതുമ്പി കരയുന്ന ആ വൃദ്ധന്റെ മുഖം...
ഒരുപാട് ദിവസത്തെ ആലോചനക്കൊടുവിൽ ഞാൻ തീരുമാനിച്ചു....അമ്മ പറഞ്ഞതാണ് ശെരി.... വേണ്ട ആരെയും വേദനിപ്പിച്ചു എനിക്കൊരു ജീവിതം വേണ്ട....രണ്ടു ജീവിതങ്ങൾ നശിപ്പിച്ചിട്ടു ഒരിക്കലും സമാധാനത്തോടെ ജീവിക്കാൻ എനിക്കാവില്ല....നെഞ്ചു പൊട്ടുന്ന വേദനയോടെ ഞാൻ പതിയെ അവളിൽ നിന്ന് അകലാൻ തുടങ്ങി...അവൾക്കു മുഖം കൊടുക്കാതെ അവളുടെ വിളികൾക്കു മറുപടി നൽകാതെ ഞാൻ ഒഴിഞ്ഞു മാറി....
മകന്റെ അവസ്ഥ മനസിലാക്കിയത് കൊണ്ടാകണം അമ്മ എനിക്ക് വിവാഹം ആലോചിച്ചു തുടങ്ങി....ഒരുപാടു ആലോചനകൾക്കു ശേഷം അമ്മാവന്റെ മകൾ ശാലിനിയും ആയുള്ള എന്റെ വിവാഹം അമ്മ തീരുമാനിച്ചു....
ആരോ പറഞ്ഞു അതറിഞ്ഞ ആതിര എന്നെ കാണാൻ വന്നു....കേട്ടത് സത്യമാണോ എന്ന് മാത്രമേ അവൾ ചോദിച്ചുള്ളൂ....അവളുടെ മുഖത്ത് നോക്കാൻ പോലും ധൈര്യമില്ലാത്ത എന്റെ അവസ്ഥ കണ്ടിട്ടാകണം എന്തോ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ അവൾ തിരിഞ്ഞു നടന്നു....
വിവാഹം കഴിഞ്ഞു കുറച്ചു നാളുകൾക്കു ശേഷം ആതിരയുടെ അച്ഛന്റെ മരണവാർത്ത അറിഞ്ഞാണ് ഞങ്ങൾ അവിടെ ചെല്ലുന്നത്....
അച്ഛന്റെ ശരീരം നോക്കി കരഞ്ഞു തളർന്നു ഒരു മരവിപ്പോടെ ഇരിക്കുന്ന അതിരയെ ഞാൻ കണ്ടു...എന്നെകണ്ടതും ഒരു ഭ്രാന്തിയെ പോലെ അവൾ അലറി വിളിച്ചു..
"നീ.....നിയാണ് എന്റെ അച്ഛനെ കൊന്നത്...
മകളുടെ അവസ്ഥ കണ്ടു നെഞ്ചു പൊട്ടിയാണ് ആ പാവം മരിച്ചത്...അതിനു കാരണം നിയാണ് നിന്നെ ഞാൻ വെറുതേ വിടില്ലടാ... ഞാൻ ഒരിക്കലും ചവില്ലടാ ജീവിക്കും നിന്റെ കണ്മുന്നിൽ തന്നെ ജീവിക്കും..."
ഒരു ഭ്രാന്തമായ അവസ്ഥയിൽ അവളെന്റെ നേരെ ഓടി അടുത്തു...ആരൊക്കെയോ ചേർന്ന് അവളെ പിടിച്ചു വലിച്ചു അകത്തേക്കു കൊണ്ട് പോയി...അമ്മ വേഗം എന്നെയും കൂട്ടി പുറത്തെക്കു നടന്നു....അപ്പോഴും എന്നെ ശപിച്ചു കൊണ്ടുള്ള അവളുടെ വാക്കുകൾ പുറകിൽ മുഴങ്ങുന്നുണ്ടായിരുന്നു....അതിനു ശേഷം മാനസികമായി ഞാൻ ആകെ തളർന്നു....ഒരു മാറ്റം ആയിരിന്നു എനിക്കാവശ്യം....അങ്ങനെ അവിടുള്ളതെല്ലാം വിറ്റു പെറുക്കി ഞങ്ങൾ ശാലിനിയുടെ അമ്മവീട്ടിനു അടുത്തുള്ള ഒരു സ്ഥലത്തേക്ക് താമസം മാറി...എല്ലാത്തിൽ നിന്നുമുള്ള ഒരുതരം ഒളിച്ചോട്ടം...ഒന്ന് രണ്ടു വർഷങ്ങള്ക്കു ശേഷം ടൗണിൽ വച്ച് തൊടിയിലെ ശങ്കരേട്ടനെ കണ്ടപ്പോഴാണ് അവളുടെ വിവാഹം കഴിഞ്ഞതും അനുജത്തിമാർ അവളോടൊപ്പം ആണെന്നും ഞാൻ അറിഞ്ഞത്....പിന്നെ വർഷങ്ങള്ക്കു ശേഷം ഇന്നാണ് ഞാൻ അവളെ കാണുന്നത്.....എന്തിനാവും അവളിവിടെ വന്നത്....അറിയില്ല...എന്നോടുള്ള പക ഇപ്പോഴും അവളുടെ മനസ്സിൽ ഉണ്ടാകുമോ....ഒരായിരം ചോദ്യങ്ങൾ എന്റെ മനസിലൂടെ കടന്നു പോയി...
അവളുടെ വിവാഹം കഴിഞ്ഞെന്നു അറിഞ്ഞതിനു ശേഷം പലപ്പോഴും തോന്നിയിട്ടുണ്ട് എല്ലാ സത്യങ്ങളും അവളോട് തുറന്നു പറഞ്ഞു മാപ്പു ചോദിക്കണമെന്നു.....പക്ഷെ സത്യം എന്താണെന്നറിയുമ്പോൾ ഉണ്ടാകുന്ന അവളുടെ മാനസികാവസ്ഥ, കുറ്റബോധം, അതവളുടെ ജീവിതത്തെ ബാധിക്കുമൊന്നു ഞാൻ ഭയന്നു...
വേണ്ട അവളൊന്നും അറിയണ്ട....എന്റെ മരണത്തോടെ അവസാനിച്ചേക്കാവുന്ന എന്നോടുള്ള കടുത്ത പകയാണ് ജീവിക്കാനുള്ള അവളുടെ വാശിയെങ്കിൽ അവൾ ജീവിക്കട്ടെ...ഒടുങ്ങാത്ത പകയോട് കൂടി വാശിയോടെ തന്നെ അവൾ ജീവിക്കട്ടെ.....
ഇന്ന് ഞാനും ഒരു പെൺകുട്ടിയുടെ അച്ഛനാണ്...സ്വന്തം മകളെക്കുറിച്ചുള്ള ഒരു അച്ഛന്റെ മനസ്സിലെ ആശങ്കകൾ തിരിച്ചറിയാൻ ഇന്നെനിക്കു കഴിയുന്നുണ്ട്..... ഒരു ചെറിയ കുടുംബവും പെറ്റമ്മയുടെ മുന്നിലും സർവശക്തനായ ഈശ്വരന്റെ മുന്നിലും ഞാൻ ചെയ്തതാണ് ശെരി എന്നുള്ള പരിപൂർണ വിശ്വാസവും മാത്രമാണ് ഇന്നും മുന്നോട്ടുള്ള എന്റെ ജീവിതം......
ഉണ്ണി ആറ്റിങ്ങൽ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo