ഞാൻ ആദ്യമായി എഴുതി തുടങ്ങുന്നു എന്റെ പ്രിയ നല്ലെഴുത്തിലൂടെ.
,തിരികെയെത്തണം ഈ നിശബ്ദഭൂമിയിൽ. ,
,തിരികെയെത്തണം ഈ നിശബ്ദഭൂമിയിൽ. ,
മധുതരമായ ഓർമ്മകൾ തുളുന്പുന്ന ഗൃഹാത്വരത്യം പേറുന്ന സ്പന്ദനങ്ങൾക്ക്
എന്നോട് പറയാൻ ഏറെയുണ്ടായിരുന്നു
എന്നോട് പറയാൻ ഏറെയുണ്ടായിരുന്നു
മുറ്റത്തെ തറയോടുകൾക്കു പകരം സുഗന്ധം പരത്തുന്ന ചെമ്മൺ മുറ്റവും ചില്ലുക്കൂട്ടിലെ പ്ലാസ്റ്റിക്ക് പൂക്കൾക്കു പകരം നിറയെ പൂക്കളും പൂമണവമൊക്കെ-
യുള്ള ഒരു പഴയവീട് അതും വളരെ ചെറിയ വീട്
യുള്ള ഒരു പഴയവീട് അതും വളരെ ചെറിയ വീട്
എങ്കിലു അക്കാലത്ത് കൂട്ടുകുടുംബ വ്യവസ്ഥ നില നിന്നിരുന്നു
വീട്ടിലെ അംഗസംഖ്യ കൂടുതലായതുകൊണ്ടാകും. പപ്പയുടെ കൈപിടിച്ച് പുതുമണവാട്ടിയായ് അമ്മ കടന്നു വരുന്പോൾ. തേക്കുമരത്തിൽ പണിതെടുത്ത കട്ടിലൊ. കെട്ടുറപ്പുള്ള മുറികളോ ഒന്നുമില്ലായിരുന്നു.
അതുകൊണ്ടാവും അവരുടെ ദാന്പത്യം അടുക്കള പുരയുടെ. കോണിൽ ഒതുങ്ങിയത്

തലചായ്കാൻ പാചകപ്പുരയുടെ ഇടുങ്ങിയ ചുവരുകൾ ചേർന്ന് ചോർന്നൊലിക്കുന്ന കൊച്ചുവീട്ടിൽ ഉറങ്ങുന്പോഴും തെല്ലു പരിഭവംപോലും അവരിലുണ്ടായിരുന്നില്ല
ഒപ്പം പുതിയൊരു അഥിതിയെ വരവേല്കുന്നതിലുള്ള തിരക്കിലുമായിരുന്നു അവർ.
പൊതുവേ ശാന്തനും നിഷ്കളങ്കനുമായിരുന്ന എന്റെ ചേട്ടന്റെ ജനനം അവരിൽ സന്തോഷത്തിന്റെ പുതിയ അനുഭവങ്ങൾ നൽകി.

അടുത്ത ഊഴം എന്റെതായിരുന്നു ഏകദേശം അവൻ ജനിച്ചു രണ്ട് വർഷം കഴിഞ്ഞപ്പോൾ ഞാനും പിറന്നു ഈ ലോകത്തിന്റെ വിശാലതയിലേക്ക്. ഇത് വരെ ഞാൻ പറഞ്ഞത് കേട്ടറിഞ്ഞ കഥകളായിരുന്നു. ഇനി അനുഭവങ്ങളിലേയ്ക് വരാം.
അമ്മ എന്നേയും ചേട്ടനേയുംകൊണ്ട് ആ അടുക്കളപ്പുരയിൽ ചുരുണ്ടുകൂടിയ കാലത്ത് വികൃതി നിറഞ്ഞ കുറെ കുഞ്ഞോർമ്മകൾ. അന്ന് എനിയ്കു നാലോ അഞ്ചോ വയസ് പ്രായം വരും.
എന്നേയും ചേട്ടനേയും ഉറക്കിയശേഷം വീട്ടിലെ ജോലിയെല്ലാം തീർത്ത് അമ്മ ഉറങ്ങാൻ കിടന്നു.
വീട്ടിലെ എല്ലാവരുടെയും കാര്യങ്ങൾ ഒരേപോലെ ശ്രദ്ധിക്കുന്നത് കൊണ്ടാകാം ക്ഷീണിതയായ അമ്മ വളരെ പെട്ടെന്ന് ഉറങ്ങിപ്പോയി.
സമയം ഏതാണ്ട് രാത്രി പതിനൊന്നു മണിയോട് അടുത്തുകാണും ഞാൻ ഉറക്കത്തിൽ നിന്നും ഉണർന്നത് അമ്മ അറിഞ്ഞിരുന്നില്ല്ല.
കുഞ്ഞായിരുന്ന എന്റെ വികൃതികൾക്ക് രാത്രിയും പകലുമെന്ന വ്യത്യാസം ഇല്ലായിരുന്നു.
അന്ന് അടുക്കളയുടെ വാതിലിനു പകരം ഒരു ചെറിയ ഷിഫോൺ സാരിയുടെ മറവു മാത്രമേ ഉണ്ടായിരുന്നുള്ളു
ഞാൻ പതിയെ ആ വിടവിലൂടെ മുറ്റത്തേയ്ക് ഇറങ്ങി വീടിനോട് തൊട്ട് ചേർന്നുള്ള പള്ളി സെമിത്തേരിയിലേക്ക് നടന്നു.

അന്നൊക്കെ സെമിത്തേരിയ്കു ചുറ്റും മതിൽകെട്ടുകളൊന്നും ഇല്ലായിരുന്നു
ചെറിയ കുറ്റിച്ചെടികൾ വളർന്നു നിൽക്കുന്ന ഒരു ചെറിയ മറ അത്രേയുള്ളു.
ഞാൻ ആ കുറ്റിച്ചെടികൾക്കിടയിലൂടെ അകത്തേയ്കു നടന്നു എന്നിട്ട് നിരത്തി നാട്ടിയിരിക്കുന്ന ഓരോ കൂരിശുകളിൽ പിടിച്ച് കൗതുകത്തോടെ കളിച്ചു കൊണ്ടിരുന്നു.
തൊട്ടു പിന്നിൽ എന്തൊക്കെയോ അടക്കം പറയുന്ന ശബ്ദം ഞാൻ കേട്ടിരുന്നു ഇരുട്ട് കൊണ്ട് ഒന്നു വ്യക്തമാകുന്നില്ല

ഒപ്പം. മോനെയെന്ന് ഒരലർച്ചയും അതു കേട്ട് ഞാൻ ഞെട്ടിക്കരഞ്ഞു തിരിഞ്ഞു നോക്കുന്പോൾ തൊട്ടു പിന്നിൽ പപ്പയും അമ്മയും ഞാൻ കേട്ട ആ നിലവിളി അമ്മയുടെതായിരുന്നു എന്ന് എനിയ്കു മനസ്സിലായി. ഒരു വികാര തീവ്രദയോടെ എന്നേ വാരിയെടുത്ത് വീടിന്റെ മുറ്റത്തേയ്കു നടന്നു കയറുന്പോൾ. ഞാൻ തിരിഞ്ഞു നോക്കിക്കൊണ്ടേയിരുന്നു ആ അടുക്കി വച്ചിരിക്കുന്ന കുരിശുകളിലേയ്ക്ക്
അന്നത്തെ ആ സംഭവത്തോടെ വീട്ടിലെ സാരി ഡോറിന്റെ കാര്യത്തിൽ ഒരു തീരുമാനമായി
യുദ്ധകാലാടിസ്ഥാനത്തിൽ എത്തിയില്ലെ മാന്പലകയിൽ തീർത്ത നല്ല ഉഗ്രൻ ഡോർ

എന്നാലും പിന്നീട് ഓർത്തുപോയിട്ടുണ്ട് എന്റെ പപ്പ ആ ഡോറ് വാങ്ങാൻ അന്നത്തെ വരുമാനത്തിൽ നിന്ന് നല്ലൊരു തുക ചിലവാക്കിയിട്ടുണ്ടാവും
എന്റെ പിന്നിടുള്ള ജീവതത്തിൽ നിന്ന് വികൃതികൾ വഴിമാറി പൊയ്കൊണ്ടേയിരുന്നു
അതൊടപ്പം വീട്ടുകാരുടെ ഇടയ്ക്കുള്ള സെമിത്തേരി കഥയുടെ ഓർപ്പെടുത്തൽ ഉള്ളതു കൊണ്ടാകാം ഏതു പള്ളിയിൽ പോയാലും ഞാനാദ്യം നോക്കുക അവിടെ സെമിത്തേരിയുണ്ടോ എന്നാകും.
ഉണ്ടെങ്കിൽ ഞാൻ ഇപ്പോൾ വരാം അമ്മേയെന്ന് പറഞ്ഞ് ഞാൻ അവിടേയ്ക് നടന്നടുക്കും
നിശബ്ദമായ ആ അന്തരീക്ഷത്തിൽ അടുക്കി വച്ചിരിക്കുന്ന കുരിശുകളിലേയ്ക് എന്റെ കണ്ണുകൾ പായും
എന്നിട്ട് മലയാളം മാഷ് പഠിപ്പിച്ചു തന്ന വാക്കുകൾ കൂട്ടിചേർത്ത്. ആ കുരിശുകളിലെ. ഓരോ പേരുകളും വായിക്കും . എന്നിട്ട് അതിനിടയിലൂടെ വെറുതെ നടക്കും
എന്നിട്ട് തിരികെ മടങ്ങുന്പോൾ ഞാൻ എന്നോട് തന്നെ ചോദിക്കുന്ന കുറെ ചോദ്യങ്ങളും ഉണ്ടാകും.
എന്താണ് ഈ സെമിത്തേരിയോട് എനിയ്ക്ുള്ള പ്രീയം
ഒരു പക്ഷേ അവിടെ അന്ത്യവിശ്രമം കൊള്ളുന്ന പൂർവ്വികരോടുള്ള സഹതാപമോ.
അതോ കുഞ്ഞു നാളിൽ ഞാൻ കളിച്ചു വളർന്ന എന്റെ പപ്പയുടെ വീടിനോടും സാരിഡോറിനോടുമുള്ള അടങ്ങാത്ത അഭിനിവേശമോ.
അറിയില്ല.
ഇന്നു ഞാൻ ഏറെ വളർന്നിരിക്കുന്നു
ഒരു പ്രവാസിയായ് ഏകാന്തതയുടെ നാല് ചുവരുകൾക്കുള്ളിൽ ഞാൻ ഏകനാണ്

എത്രവേണേലും സന്പാദിക്കാം . വെട്ടിപ്പിടിക്കാം. കൂട്ടിവയ്കാം. എന്നാൽ ഒരു നാൾ ഞാനും മടങ്ങും.
അന്ന് എന്നേ യാത്രയാക്കാൻ കുറേപ്പരും ഉണ്ടാകും ചിലർ ഉറക്കെ കരയും ചിലർ ഒരു നിർവികാരതയിൽ ഒപ്പം നടന്നുവരും

ഉച്ചത്തിൽ ചൊല്ലുന്ന പ്രാർഥനകളുടെ അകന്പടിയോടെ എന്നേ അവിടെ തനിച്ചാക്കി അവർ പോയി മറയും
പിന്നെയുള്ള അവരുടെ ഓർമ്മകളിൽ നിന്ന് ഞാൻ പതിയെ ഇല്ലാതെയാകും.
വിസ്മരിക്കപ്പെടുന്ന ആ നിമിഷങ്ങളിൽ ആത്മാവിന്റെ ചിന്തകൾ എന്നിലുണ്ടെങ്കിൽ ഞാൻ അറിയും
"ജീവിച്ചിരിക്കുന്നവരെ സ്നേഹിക്കാൻ കഴിയാത്തവർക്ക് എങ്ങനെയാണ് മരിച്ചവരെ ഓർക്കാൻ കഴിയുക
മരണം അതൊരു യാഥാർദ്ധ്യമാണ്
ആരും അംഗീകരിക്കാൻ ആഗ്രഹിക്കാത്ത നിത്യ സത്യം
അതു കൊണ്ടാകും ക്ഷണിമായ ഈ ജീവിതത്തിൽ ഞാൻ എല്ലാവരേയും ജീവനു തുല്ല്യമായ് സ്നേഹിക്കുന്നത്.

ഒരു പക്ഷേ എന്റെ ചോദ്യത്തിന്റെ ഉത്തരവും ഇതു തന്നെയാകും
ഈ ലോകത്തിന്റെ ഏതു മറവിൽ പോയി ഒളിച്ചാലും അവസാനം ഇവിടെ തന്നെ തിരികെയെത്തണം എന്ന തിരിച്ചറിവാകാം
എന്നെ ഈ നിശബ്ദ ഭൂമിയിലേക്ക് ആകർഷിച്ചത്.....
Written Rinu rex anish

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക