Slider

ഒരു ഡിസംബറിലെ പ്രേതാനുഭവം

3
Image may contain: 1 person, outdoor

ഒരുപാട് നാളുകൾക്കു മുൻപ് അതായതു 2004ൽ എന്റെ പ്ലസ് ടു പഠനകാലം. ഏതൊരു കൗമാരക്കാരനെയും പോലെ കുരുത്തക്കേടുകളുമായി നടന്നിരുന്ന ആ സുന്ദര കാലം. ആ സുന്ദര കാലത്തിന്റെ ഓര്മകളിലാണ് ഇന്നും ജീവിക്കുന്നത് അത്ര സുന്ദരമായ ഒരു സ്കൂൾ കാലഘട്ടം. എന്തിനെയും വെല്ലുവിളിക്കാനും പരീക്ഷിച്ചു മാത്രം തൃപ്തി അടഞ്ഞിരുന്ന ആ കാലം. കർക്കശക്കാരനായ പ്രിൻസിപ്പൽ പോലും സ്വൽപ്പം പേടിയോടെ ഞാൻ അടക്കമുള്ള സംഘത്തെ കണ്ടിരുന്ന ആ ഇടയ്ക്കാണ് ഞങ്ങളുടെ സ്കൂളിൽ എൻ. എസ് .എസ് എന്ന സംഘടനാ ആരംഭിക്കുന്നത്. പൊതുവെ ക്ലാസ്സിൽ കേറാൻ അലര്ജി ഉണ്ടായിരുന്ന ഞാൻ അടക്കം 6 പേര് എന്റെ ക്ലാസ്സിൽ നിന്നും പേര് കൊടുത്തു . മോങ്ങാൻ ഇരുന്ന നായയുടെ തലയിൽ തേങ്ങാ വീണ പോലെ ആയി കാര്യങ്ങൾ. ക്ലാസ്സിൽ കേറാതിരിക്കാൻ ഞങ്ങൾ പരമാവധി ശ്രെമിച്ചു കൊണ്ടിരുന്നു. അതിനെ ഒന്നും ഉഴപ്പ് എന്ന് പറയാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല കെട്ടോ. പരമാവധി കാര്യങ്ങൾ പ്രകൃതിയിൽ നിന്നും പഠിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം അങ്ങനെ ഞങ്ങളുടെ സന്തോഷ ദിനങ്ങൾ നീങ്ങവേ അതി സന്തോഷത്തിനുള്ള ഒരു വാർത്തയാണ് ഞങ്ങളെ 2004ലെ ഒരു പ്രഭാതം വരവേറ്റത്. ഡിസംബർ മാസത്തിൽ 10 ദിവസം നീണ്ടു നിൽക്കുന്ന ഒരു ക്യാമ്പ് എൻ.എസ്.എസ് സംഘടിപ്പിക്കാൻ പോകുന്നു. ഞങ്ങളുടെ സന്തോഷത്തിനു അതിരില്ലായിരുന്നു പൈൻ ഒരു മാസക്കാലം ക്യാമ്പിന് വേണ്ട തയ്യാറെടുപ്പായിരുന്നു.എറണാകുളം കോട്ടയം റൂട്ടിൽ കിച്ചേരി എന്ന സ്ഥലത്തു വെച്ചു ക്യാമ്പ് നടത്താൻ തീരുമാനമായി. ക്യാമ്പിൽ ഞങ്ങൾ കുരുത്തക്കേട് ബോയ്സിന്റെ പദ്ധതി ഇതായിരുന്നു ക്രിസ്തുമസ് അടിപൊളി ആയി ആഘോഷിക്കുക. അതിനായി നല്ല ഒരു കുപ്പി വൈനും പേര് ഓർക്കാൻ കഴിയാത്ത ഒരു കുപ്പി കട്ട റൂമും ഒരു സുന്ദരൻ കേക്കും വാങ്ങി സൂക്ഷിക്കുക. ഒടുവിൽ ആ സുദിനം എത്തി. ക്യാമ്പിലേക്ക് പോകുന്ന ഞങ്ങളുടെ മുഖത്തു ആ സന്തോഷം വ്യതമായിരുന്നു, എന്നാൽ മാതാപിതാക്കളുടെ മുഖത്തു കണ്ട വികാരം എന്തായിരുന്നു എന്ന് ഓർക്കാൻ വയ്യ. കാരണം ഒന്നും രണ്ടുമല്ല 13 താന്തോന്നികളാണ് ഒന്നും അറിയാത്ത പാവം കിച്ചേരി നിവാസികൾ പത്തു ദിവസം സഹിക്കേണ്ടതല്ലോ എന്ന ഒരു ഇത് ഉണ്ടല്ലോ ആ ഒരു ഇത് അവിടെ കൂടി നിന്നവരുടെ മുഖത്തു വ്യക്തമായി കാണാമായിരുന്നു.
ഞങ്ങളുടെ ക്യാമ്പ് നടത്താൻ തിരഞ്ഞെടുത്ത സ്കൂൾ ഇന്നും ഓർമയിൽ മാറാതെ നിൽക്കുന്നുണ്ട്. ഏകദേശം 2 ഏക്കറോളം വിസ്‌തൃതിയിൽ പരന്നു കിടക്കുന്ന ഓടിട്ട കെട്ടിടങ്ങൾ . മുൻ വശത്തു 2 കൂറ്റൻ മാവുകളും ഒന്ന് രണ്ടു ചെറുമരങ്ങളും അല്ലാതെ എ കോമ്പൗണ്ടിൽ മറ്റു മരങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. സ്കൂൾ കെട്ടിടത്തിന് പിറകിൽ വിശാലമായ ചെങ്കൽ പൊടി വിരിച്ച പോലുള്ള ഗ്രൗണ്ട്. ഗ്രൗണ്ടിന്റെ ഏറ്റവും അങ്ങേ അറ്റത്ത് ആയിരുന്നു ടോയ്ലറ്റ്. ക്ലാസ്സിൽ നിന്ന് കുറഞ്ഞത് 5മിനിറ്റു എങ്കിലും നടക്കണം അവിടെ എത്താൻ. വിശാലമായ ക്ലാസ് മുറികൾ അതിൽ രണ്ടെണ്ണത്തിലായി ഞങ്ങൾ താമസം തുടങ്ങി. സഹായത്തിനു പഞ്ചായത്തു പ്രസിഡന്റും ആ നാട്ടിലെ കുറച്ചു ചെറുപ്പക്കാരായ ചേട്ടന്മാരും ഉണ്ടായിരുന്നു. അങ്ങനെ ക്യാമ്പ് 3 ആം ദിവസമായപ്പോഴാണ് ഞങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചു തുടങ്ങിയത്. കഞ്ഞി പുരയിൽ എന്ന് രാത്രി ഏറെ വൈയ്ക്കുമ്പോൾ ഒരാൾ വന്നു കിടക്കുന്നു അതി രാവിലെ തന്നെ തിരിച്ചു പോവുകയും ചെയ്യും. കണ്ടാൽ പേടി പെടുത്തുന്ന രൂപമാണ് തുറിച്ച കണ്ണുകളും പാറിപറിഞ്ഞ ചെമ്പൻ തല മുടിയും പിന്നെ നടക്കുമ്പോൾ "ഹ്രൂമ് ഹ്രൂമ്" എന്നൊരു ശബ്ദവും ഉണ്ടാക്കും ഇന്നലത്തെ മറ്റു ശല്യങ്ങളോ സംസാരമോ ഒന്നും ഉണ്ടായിട്ടില്ല . ഇതേ പറ്റി ചോദിച്ച ഞങ്ങളോട് അവിടത്തുകാർ പറഞ്ഞ കാര്യം അക്ഷരാർത്ഥത്തിൽ ഞങ്ങളെ ഞെട്ടിക്കുകയും അതിലുപരി ഭയപ്പെടുത്തുകയും ചെയ്തു. ആ സംഭവം ഇതാണ് കുറേ നാൾ മുൻപ് ആ മനുഷ്യന്റെ ഒരേഒരു മകൾ ആത്മഹത്യ ചെയ്തു 14 വയസു മാത്രമായിരുന്നു പ്രായം. കാരണം ആർക്കും അറിയില്ല തുങ്ങി മരിക്കുകയായിരുന്നു പോലും. അതിന്റെ എല്ലാം പിറകിൽ ഒരു രസമുള്ള കാര്യം എന്താണ് എന്ന് വെച്ചാൽ ഞാൻ അടക്കമുള്ള മെയിൻ പോക്കിരികൾ താമസിക്കുന്ന അതെ മുറിയിലാണ് ആ കുട്ടി വര്ഷങ്ങള്ക്കു മുൻപ് തുങ്ങി മരിച്ചത് എന്നാണ്.
അത് മാത്രമല്ല പലരാത്രികളിലും സ്കൂളിന്റെ മുൻപിലെ റോഡിലൂടെ പോയിട്ടുള്ളവർ ആ ഭ്രാന്തന്റെ കൂടെ കാലില്ലാതെ ഒഴുകി പോകുന്നത് പോലെ ഒരു വെളുത്ത രൂപം കണ്ടിട്ടുണ്ട് പോലും. ഇതെല്ലം കേട്ട തോടു കൂടി ഞാൻ അടക്കമുള്ളവരുടെ ഗ്യാസ് പോയി എന്ന് പറഞ്ഞാൽ മതിയല്ലോ. അതിൽ പിന്നെ ആരും ഒറ്റയ്ക്ക് പുറത്തിറങ്ങാതായി. മൂത്രം ഒഴികളിലൊക്കെ റൂമിനോട് തൊട്ടടുത്തായി എന്നത് മറ്റൊരു ഗുണം.
അങ്ങനെ ദിവസങ്ങൾ കടന്നു പോകവേ ഞങ്ങൾ കാത്തിരുന്ന ആ സുദിനം വന്നെത്തി ക്രിതുമസ് രാത്രി. കേക്ക് മുറികളും കരോളും ഒകെ ആയി അടിച്ചു പൊളിച്ചു രാത്രി 10 :30 മണിയോടെ റൂമിൽ എത്തി കിടന്നു.. 11 :30 കഴിഞ്ഞപ്പോൾ ഞങ്ങൾ 6 പേർ എഴുന്നേറ്റു ക്യാമ്പിന്റെ ആദ്യ ദിവസം കരുതിയിരുന്ന റമ്മിന്റെ കുപ്പിയും എടുത്തു പുറകിലെ വിശാലമായാ ഗ്രൗണ്ടിലേക്ക് പോയി ബാക്കി എല്ലാവരും അധ്യാപകർ ഉൾപ്പെടെ എല്ലാവരും നല്ല സുഖ നിദ്രയിൽ ആയിരുന്നു. ഗ്രൗണ്ടിൽ എത്തി അധികം വായികിപ്പിക്കാതെ തന്നെ കുപ്പി പൊട്ടിച്ചു കഴിക്കാൻ തുടങ്ങി അല്പം ഭയം ഉള്ളിൽ ഉണ്ടായിരുന്നെങ്കിലും 2 എണ്ണം ഉള്ളിൽ ചെന്നപ്പോൾ എവിടെനിന്നെല്ലാമോ ധൈര്യം ഉള്ളിൽ കുമിഞ്ഞു കൂടി ഓരോ വീരവാദങ്ങൾ പറഞ്ഞു അവിടെ കിടന്നു ഞാൻ ഉറങ്ങി പോയി. എത്ര നേരമായി എന്നറിയാതെ ആ കിടപ്പു അവിടെ ഗ്രൗണ്ടിൽ ഞാൻ കിടന്നു മുഖത്തു വല്ലാത്ത നനവ് പോലെ തോന്നിയപ്പോ ഞാൻ പെട്ടന്നു കണ്ണ് തുറന്നു ഷററം അകെ തണുത്തു മരവിച്ചിരിക്കുന്നു. ഞാൻ കിടു കിട വിറക്കുന്നുണ്ട് തണുപ്പ് കാരണം വാച്ചിലെ ലൈറ്റ് ബട്ടൺ അമർത്തി സമയം നോക്കി 1 :45 am ഇത്ര നേരമായോ എന്നൊരു ആത്മഗതത്തോടെ ഞാൻ ചുറ്റും നോക്കി 2 കൂട്ടുകാർ എന്റെ അടുത്ത് നിന്നും ഒരു പത്തു പതിനെഞ്ചു മീറ്റർ ദൂരത്തിൽ കിടപ്പുണ്ട്.. തലക്കു നല്ല ഭാരവും തോണി എഴുന്നേറ്റു അവരെയും വിളിച്ചു റൂമിലേക്ക് പൊക്കം എന്ന് കരുതി നോക്കിയാ ഞാൻ ഞെട്ടിപ്പോയി ഗ്രൗണ്ടിന്റെ അങ്ങേ തലക്കൽ ഒരു കറുത്ത രൂപം എന്നെ നോക്കി നിൽക്കുന്നു. അതോടെ എന്റെ ഉള്ളിലേക്ക് ഭയത്തിന്റെ ഒരു കുത്തൊഴുക്കായിരുന്നു ആ ഭ്രാന്തനും അയാളുടെ മരിച്ചുപോയ മകളും എല്ലാം ആ ഒരു നിമിഷം കൊണ്ട് എന്റെ ഉള്ളിലേക്ക് കടന്നു വന്നു. ഞാൻ ഒന്ന് സൂക്ഷിച്ചു നോക്കി അതെ അത് ആ ഭ്രാന്തൻ തന്നെ ഞാൻ നോക്കി ഇരിക്കെ അയാളുടെ വലതു വശത്തു കൂടി ഒരു വെളുത്ത രൂപം മെല്ലെ ഉയർന്നു വരുന്നു എന്റെ കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ തോന്നി കാലിന്റെ പെരുവിരലിൽ നിന്നും ഒരു തരിപ്പ് തല വരെ എത്തിയത് ഞാൻ അറിഞ്ഞു. എഴുന്നേൽക്കാൻ പറ്റുന്നില്ല കയ്യും കാലും തളർന്ന് പോയത് പോലെ ഉറക്കെ അലറി വിളിക്കാൻ നോക്കി പറ്റുന്നില്ല . നാവു കുഴഞ്ഞു കിടക്കുന്നു. തൊണ്ടയെല്ലാം വറ്റിവരണ്ടു. അതോടൊപ്പം ഞാൻ കുട കുട വിയർത്തു ഒഴുകാൻ തുടങ്ങി. എന്റെ ഭയം ഇരട്ടിപ്പിച്ചു കൊണ്ട് അയാളും ആ വെളുത്ത രൂപവും എന്റെ നേരെ തിരിഞ്ഞു നടക്കാൻ നോക്കി. എന്തുമാവട്ടെ എന്ന് കരുതി ഞാൻ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി അയാളുടെ കൂടെയുള്ള ആ രൂപത്തിന് കാലുകൾ ഇല്ലായിരുന്നു അതോടെ ഞാൻ മരണത്തെ മുന്നിൽ കണ്ടു ഇവിടെ തന്നെ വന്നിരുന്നു കുടിക്കാൻ തോന്നിയ സമയത്തെ ഞാൻ മനസ് കൊണ്ട് ശപിച്ചു എന്തിനു കുടിക്കാൻ തോന്നിയ ആ സമയത്തെ പോലും ഞാൻ ശപിച്ചു. എനിക്ക് ഒരു തരത്തിലും ചലിക്കാൻ പറ്റുന്നില്ലായിരുന്നു ഞാൻ നോക്കി ഇരിക്കെ ആ രണ്ടു രൂപങ്ങളും വളരെ വേഗത്തിൽ എന്റെ മുന്പിലേക് അടുത്തുകൊണ്ടിരുന്നു . എന്റെ മരണം എനിക്ക് തന്നെ കാണാൻ വയ്യാത്തത് കൊണ്ട് ഞാൻ എന്റെ കണ്ണുകൾ ഇറുകി അടച്ചു അലപ്പപ്രാണനായി അവിടെ തന്നെ ഇരുന്നു . അന്നേരം സെക്കൻഡുകൾ പോലും മണിക്കൂറുകൾ പോലെ എനിക്ക് തോന്നി. വൈകിയില്ല ആ രണ്ടു സത്വങ്ങളുടെയും സാനിധ്യം അയാളുടെ ഹറൂറൂം ഹറൂറൂം ശബ്ദത്തിൽ നിന്നും രൂക്ഷമായ ഗന്ധത്തിൽ നിന്നും ഞാൻ അറിഞ്ഞു. സമയം കടന്നു പോയി ഒന്നും സംഭവിക്കുന്നില്ല ഞാൻ കണ്ണുകൾ തുറന്നു നോക്കി ഞാൻ ഞെട്ടി പോയി അയാൾ എന്റെ തൊട്ടു മുൻപിൽ എന്നെ തന്നെ നോക്കി നിൽക്കുന്നു മരണം എന്റെ മുൻപിൽ എന്ന് ഉറപ്പിച്ചു ആ വെളുത്ത രൂപത്തിലേക്ക് കൂടി ദയനീയമായി ഒന്ന് നോക്കി. എന്റെ ഭയം എന്നെ തന്നെ നോക്കുന്നത് പോലെ ഞാൻ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി അയാളുടെ കൈയിൽ അയാളുടെ മകളുടെ സ്ഥാനത്ത് ഒരു വലിയ വെളുത്ത പ്ലാസ്റ്റിക് ചാക്കാണ് കണ്ടത് കുറച്ചു നേരം എന്നെ തന്നെ നോക്കി നിന്ന ശേഷം അയാൾ കഞ്ഞി പുരയിലേക്കു കയറി പോയി . ഞാൻ എപ്പോഴാണ് പോയതെന്ന് ഇന്നും അറിയില്ല . ഇന്നും ക്രിസ്തുമസ് ആഘോഷങ്ങൾ വരുമ്പോൾ ഞാൻ ഓർക്കും എന്റെ പ്രേതാനുഭവത്തെ . ഇന്നും ഇപ്പോഴും ഞാൻ എന്നോട് താനെ പറയാറുണ്ട് "ഞാനേ കണ്ടുള്ളു ,,, ഞാൻ മാത്രമേ കണ്ടിട്ടുള്ളു".... 
തെറ്റുകൾ സദയം ക്ഷമിക്കണമെന്നു അപേക്ഷ.. ഇത് പൂര്ണമായും എന്റെ അനുഭവമാണ്.. വായിച്ചതിനു നന്ദി

By: Shyam raj
3
( Hide )
  1. കൊളളാം..നന്നായിട്ടുണ്ട് ����

    ReplyDelete
  2. കൊളളാം..നന്നായിട്ടുണ്ട് 😍😍

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo