മരിച്ചു മണ്ണടിഞ്ഞാലും
സ്മശാനത്തിലെ
ശിലാഫലകങ്ങൾ
ഇപ്പോഴും വാചാലമാകാറുണ്ട്.
സ്മശാനത്തിലെ
ശിലാഫലകങ്ങൾ
ഇപ്പോഴും വാചാലമാകാറുണ്ട്.
കാണാൻ കൊതിയാവുമ്പോൾ
ശിലാലിഖിതങ്ങൾ
പെറുക്കി വായിച്ച്
സായൂജ്യമടയാറുണ്ട്.
ശിലാലിഖിതങ്ങൾ
പെറുക്കി വായിച്ച്
സായൂജ്യമടയാറുണ്ട്.
ശ്മശാനങ്ങൾ
കൃഷിസ്ഥലമായി
പേരുമാറുന്നത് വരെ
നിന്നെ ഓർക്കുമെന്ന്
വാക്കു തരാൻ
ഇപ്പോഴും ഒരുക്കമാണ്.
കൃഷിസ്ഥലമായി
പേരുമാറുന്നത് വരെ
നിന്നെ ഓർക്കുമെന്ന്
വാക്കു തരാൻ
ഇപ്പോഴും ഒരുക്കമാണ്.
ശിലാലിഖിതങ്ങൾ
നിരോധിക്കപ്പെടുന്നത് വരെ
വായിച്ച്
ഓർമ്മകൾ അയവിറക്കാമെന്നും.
നിരോധിക്കപ്പെടുന്നത് വരെ
വായിച്ച്
ഓർമ്മകൾ അയവിറക്കാമെന്നും.
ചിതാഭസ്മവും
പിതൃത്വ പരിശോധനക്കായി
രണ്ടു കഷ്ണം
മുടികളും
നാളേക്കു വേണ്ടി
കരുതി വെക്കുക.
പിതൃത്വ പരിശോധനക്കായി
രണ്ടു കഷ്ണം
മുടികളും
നാളേക്കു വേണ്ടി
കരുതി വെക്കുക.
പൊടിപിടിച്ച്
സ്മാരകശിലാഫലകങ്ങൾ
മണ്ണടിഞ്ഞ് പോകും വരെയെങ്കിലും
ഇവിടെ
ഒരാൾ ജീവിച്ചിരുന്നെന്ന്
മൗനമായി വിളിച്ചു പറയുക.
കള്ളിച്ചെടികൾ
കരിയുന്നത് വരെയെങ്കിലും.
സ്മാരകശിലാഫലകങ്ങൾ
മണ്ണടിഞ്ഞ് പോകും വരെയെങ്കിലും
ഇവിടെ
ഒരാൾ ജീവിച്ചിരുന്നെന്ന്
മൗനമായി വിളിച്ചു പറയുക.
കള്ളിച്ചെടികൾ
കരിയുന്നത് വരെയെങ്കിലും.
ശബ്നം സിദ്ദിഖി
19- 04-2017
19- 04-2017

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക