
ശ്രവണ മധുരമാമൊരു നാദം
നിൻ കാൽചിലങ്കതൻ മണിനാദം
കാത്തിരിപ്പൊരാൾ നിന്നരികിൽ
കാലമേറെയായ് പ്രിയതോഴി
നിൻ കാൽചിലങ്കതൻ മണിനാദം
കാത്തിരിപ്പൊരാൾ നിന്നരികിൽ
കാലമേറെയായ് പ്രിയതോഴി
ഭാവതാളലയ ശ്രുതി സാന്ദ്രം രാഗമാലികാ മധുഗീതം
ആലപിച്ചിടും വേളയിൽ നീ ആഗമിച്ചിടാൻ കാത്തു ഞാൻ
ആലപിച്ചിടും വേളയിൽ നീ ആഗമിച്ചിടാൻ കാത്തു ഞാൻ
വേണുനാദം മുഴങ്ങീടും
വേളയിൽ നീ ഉണർന്നിട്ടും
കാതരേ നീ കൺതുറന്നോ
കാമിനീ രതി ലോലയായ്
വേളയിൽ നീ ഉണർന്നിട്ടും
കാതരേ നീ കൺതുറന്നോ
കാമിനീ രതി ലോലയായ്
പൗർണ്ണമി പൂന്തിങ്കളിൽ
പാലൊളി വിതറും ചന്ദ്രികേ
കണ്ടുവോ പ്രിയ തോഴിയേ കോമളാംഗിയേ വീഥിയിൽ
പാലൊളി വിതറും ചന്ദ്രികേ
കണ്ടുവോ പ്രിയ തോഴിയേ കോമളാംഗിയേ വീഥിയിൽ
മാമരങ്ങളേ കേട്ടുവോ
മാലിനീനദി തന്നിലായ്
പേലവാംഗിയാം തന്വിതൻ പാദസ്പർശനം തരളമായ്
മാലിനീനദി തന്നിലായ്
പേലവാംഗിയാം തന്വിതൻ പാദസ്പർശനം തരളമായ്
താരകങ്ങളേ കണ്ടുവോ
താഴെ നീയെൻ തോഴിയേ കാണുമാറൊളി മിന്നുമോ
കൺമണി അവളെൻ സഖീ
താഴെ നീയെൻ തോഴിയേ കാണുമാറൊളി മിന്നുമോ
കൺമണി അവളെൻ സഖീ
വാനിലമ്പിളി നീങ്ങവേ
കാർമേഘപാളിയുലാത്തവേ
ശോഭയാർന്നതി സുന്ദരം
യാമിനി കുളിർ തെന്നലിൽ
കാർമേഘപാളിയുലാത്തവേ
ശോഭയാർന്നതി സുന്ദരം
യാമിനി കുളിർ തെന്നലിൽ
ഓർമ്മകൾ അതിസുന്ദരം ഓമനിക്കാതെങ്ങിനെ ഓർത്തെടുക്കാനാവുമോ
ഓമനേ നീ ചൊല്ലുമോ
ഓമനേ നീ ചൊല്ലുമോ
ഇനിയും ഈ വഴി വന്നിടാം
ഇതളുകൾ കൊഴിയുംവരെ
പ്രേമ സുരഭില ഭൂമിയിൽ
പ്രണയമായ് മധു നുകരുവാൻ
ഇതളുകൾ കൊഴിയുംവരെ
പ്രേമ സുരഭില ഭൂമിയിൽ
പ്രണയമായ് മധു നുകരുവാൻ
(ഒരു പേര് പറയാമോ)
***മണികണ്ഠൻ അണക്കത്തിൽ***
***മണികണ്ഠൻ അണക്കത്തിൽ***
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക