ഇന്ന് ഞാനൊരു കുഞ്ഞായിരുന്നെങ്കിൽ....
എനിക്കൊരു ഏട്ടനുണ്ടായിരുന്നെങ്കിൽ....
പട്ടുപാവാടയും ബ്ലൗസുമിട്ടു കൈനിറയെ കൊഞ്ചുന്ന കുപ്പിവളകളും വാലിട്ടെഴുതിയ മിഴികളുമായി ഏട്ടന്റെ വിരൽതുമ്പിൽ തൂങ്ങി എനിക്കൊന്നു ക്ഷേത്രത്തിൽ പോകാമായിരുന്നു....
അവന്റെ സുരക്ഷിതത്വത്തിൽ ഞാൻ എത്ര സന്തോഷിച്ചേനെ....
അവനെന്റെ നെറ്റിയിൽ തൊടുവിക്കുന്ന ചന്ദനകുറിക്ക് മറ്റേതു പിറന്നാൾ സമ്മാനത്തിനെക്കാളും മധുരമുണ്ടായേനെ....
അമ്പലത്തിലെ നേദിച്ച തൃമധുരത്തിനു വേണ്ടി വെറുതെ അവനോടൊന്നു പിണങ്ങാമായിരുന്നു....
മുഖം വീർപ്പിച്ചു നിൽക്കുന്ന എന്നെ അവനൊരുപാട് കളിയാക്കിയേനെ...
പിണങ്ങിയോടുന്ന എന്റെ പുറകെയവൻ ഓടിവന്നേനെ....
പിണക്കം മാറ്റാൻ അവനെന്നെ തോളിലെടുത്തേനേ....
ആനപ്പുറമേറിയ സാക്ഷാത്കാരത്തോടു കൂടി വീട്ടിലെത്തുമ്പോൾ കുറുമ്പുകാട്ടിയതിന് എന്നെ ശാസിക്കുന്ന മുത്തശ്ശിയെ ഏട്ടന്റെ തോളിലിരുന്നൊണ്ടെനിക്ക് ഗോഷ്ടി കാണിക്കാമായിരുന്നു.....
എന്റെ... എന്റെ മാത്രം ഏട്ടനെന്നു ഞാൻ അഹങ്കാരത്തോടെ അവകാശപ്പെട്ടേനെ...
പിറന്നാൾ സദ്യയുണ്ണാൻ ഏട്ടനോടൊപ്പം ഇരിക്കാമായിരുന്നു...
അവനെന്റെ വായിലേക്ക് തരുന്ന ഒരേയൊരു ഉരുളായാൽ എന്റെ വയറുനിറഞ്ഞേനേ....
എന്റെ ഏട്ടന്റെ കുഞ്ഞുപെങ്ങളായിരിക്കാൻ മാത്രം ഒരുപാട് പിറന്നാളുകൾ ഞാൻ കൊതിച്ചേനെ....
ഗൗരികല്യാണി

Great
ReplyDeleteFeeling of the vaccency of a little sister again