Slider

മണ്ണ്

0
Image may contain: 1 person

വരയിട്ടളന്നോരു മണ്ണീലീമർത്യന്റെ
തലയിട്ടറഞ്ഞോരു ദുര പിറന്നു..
ഹരിതാഭമായോരു നിരതീർത്ത
കർഷകർ
 നടുവഴിയിലുണ്ണുന്ന കാഴ്ച കണ്ടു..!
മണ്ണിന്റെ പശിമയും രുചിയുമറിഞ്ഞോരു
കർഷക വംശമിനിയോർമ്മ മാത്രം
ചേറിന്റെ നൻമയിൽ വാരിക്കഴിച്ചോരു...
ചോറിന്റെയോർമ്മകൾ മൃതിയടഞ്ഞു.
വിഷവിത്തെറിഞ്ഞു നാമാർദ്രമാം
മണ്ണിന്റെ
നിറവും സുഗന്ധവുമുരുക്കിമാറ്റി
തെളിമയാം നീർമണിത്തുള്ളികൾ
അന്യമായ്...
വിഷമയം സർവ്വത്ര മണ്ണിലാകെ..
കാലിൻചുവട്ടിലെ മണ്ണൊലിച്ചീടുന്ന
കാഴ്ച്ച കണ്ടിട്ടും പഠിച്ചിടാത്തോർ...
കരുതിയിരിക്കുക മണ്ണിന്റെശാപമാ
കാലന്റെ രൂപത്തിലവതരിക്കും വരെ.
ഓർക്കുക... അന്നും നിനക്ക് വേറേ
പോകുവാനിടമില്ലീമണ്ണഭയം....
ആറടിക്കുഴിയിലലിഞ്ഞു ചേരുമ്പോഴും
കൂട്ടിന്നു സ്വന്തമീ മണ്ണ് മാത്രം....!
രാജേഷ്.ഡി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo