Slider

തള്ള്

0
Image may contain: 1 person, beard, closeup and outdoor

വൈകുന്നേരം കളിക്കാൻ ഇറങ്ങിയതാണ് മുത്തച്ഛനും പേരകുട്ടിയും..
കളിക്കിടയിൽ തിളങ്ങുന്ന എന്തോ ഒന്ന് കയ്യിൽ പിടിച്ച് അവൻ മുത്തച്ഛന് അരികിലേക്ക് ഓടി വന്നു.
ഇതെന്താ മുത്തശ്ശാ.??
ഓ ഇതോ.. ഇതാണ് മോനെ വെള്ളാരം കല്ല്.. !
പണ്ട് ഇതൊക്കെ ഇവിടെ ധാരാളം ഉണ്ടായിരുന്നു..
പിന്നെ രണ്ട് വശത്തും മുത്തശ്ശനേക്കാൾ ഉയരത്തിൽ മണൽ ആയിരുന്നു..
മോനറിയോ.. ?!!
മഴക്കാലം വന്നാൽ രണ്ട് വശവും കര കവിഞ്ഞു ഒഴുകുന്ന പുഴ കുത്തിയൊലിച്ച്
ദാ.. !! ആ കാണണ പാലത്തിന്റെ മുകളിലൂടെ ഒഴുകുമായിരുന്നു.. !!
ഇതൊക്കെ കേട്ട് അവനൊന്ന് ചിരിച്ചു.
പിന്നേ... !
ഒന്ന് പതുക്കെ തള്ള് മുത്തച്ഛാ ആ പാലം പൊളിഞ് താഴെ വീഴും.. !!
ജിഗിൽ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo