പിറക്കാത്ത മക്കളോട്
ഇനിയും പിറക്കാത്ത ജന്മങ്ങളെ നിങ്ങൾ
ഇനിയും പിറക്കാതിരിക്കുക ഈ മണ്ണിൽ
ഇനിയും പിറക്കാതിരിക്കുക ഈ മണ്ണിൽ
ഒരു കൊച്ചു വീട്ടിൽ പിറന്നതാണെങ്കിലും
കുന്നോളം സ്വപ്നമതു മനവിൽ കണ്ടു
കുന്നോളം സ്വപ്നമതു മനവിൽ കണ്ടു
ഒരു സ്വപ്ന വള്ളി പടർത്തി എന്നമ്മ
ആ കിനാവള്ളിയിൽ ഞാൻ കയറി മെല്ലെ
ആ കിനാവള്ളിയിൽ ഞാൻ കയറി മെല്ലെ
ഉന്നതിയാശിച്ചവർക്കതു നൽകാൻ
കടമ്പകൾ പലതും കടന്നെത്തി ഞാൻ
കടമ്പകൾ പലതും കടന്നെത്തി ഞാൻ
രാക്ഷസ കിങ്കരാന്മാരെന്നെ ഒരു മുഴം
കയർ കുരുക്കിനാൽ കൊന്നൊടുക്കി.
കയർ കുരുക്കിനാൽ കൊന്നൊടുക്കി.
തെറ്റുകൾ ചെയ്യാതെ, ആശകൾ ബാക്കിയായി
മനമില്ലാ മനമോടെ യാത്രയായി
മനമില്ലാ മനമോടെ യാത്രയായി
ഇനിയും പിറക്കാത്ത ജന്മങ്ങളെ നിങ്ങൾ
ഇനിയും പിറക്കാതിരിക്കുക ഈ മണ്ണിൽ
ഇനിയും പിറക്കാതിരിക്കുക ഈ മണ്ണിൽ
തായതൻ കണ്ണുനീർ കാണാതിരിക്കുവാൻ
മക്കളായി ഈ മണ്ണിൽ പിറക്കാതിരിക്കുക
മക്കളായി ഈ മണ്ണിൽ പിറക്കാതിരിക്കുക
നീതി നേടുവാനായി കേണപേക്ഷിക്കും മുഖം
കാണാതിരിക്കുക ഒരു വേള നിങ്ങളും
കാണാതിരിക്കുക ഒരു വേള നിങ്ങളും
നിരത്തിലൂടെ വലിച്ചിഴയ്ക്കും രംഗമതു
കാണാതിരിക്കട്ടെ, മക്കളാം നമ്മളും
കാണാതിരിക്കട്ടെ, മക്കളാം നമ്മളും
ഇനിയെത്ര അമ്മമാർ ഈ ദുരിതക്കയത്തിൽ, മക്കൾക്കായി
അശ്രു ബാഷ്പം ഒഴുക്കണം ഇനി വരും നാളിലും
അശ്രു ബാഷ്പം ഒഴുക്കണം ഇനി വരും നാളിലും
ഇനിയും പിറക്കാത്ത ജന്മങ്ങളെ നിങ്ങൾ
ഇനിയും പിറക്കാതിരിക്കുക ഈ മണ്ണിൽ
ഇനിയും പിറക്കാതിരിക്കുക ഈ മണ്ണിൽ
സുമേഷ് കൗസ്തുഭം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക