താരാട്ട്. (കവിത )
============================
പണ്ടു ഞാൻ പാടാൻ കൊതിച്ചൊരു
താരാട്ടു പാട്ടുണ്ട്ഇന്നുമെൻ നെൻചിലായ്.!
വാരിപ്പുണരാൻ കൊതിച്ചിട്ടുമാകാതെ
പോയെൻെറ സ്വപ്നങ്ങളേറെയുണ്ട്.!
വിരഹത്തിൻ തപ്ത നിശ്വാസങ്ങൾ
കൊണ്ടൊരു കൊട്ടാരം കെട്ടി കാത്തിരിക്കുന്ന
പുനഃ സമാഗമം എന്നെന്നുരുവിട്ടു
നിസ്കാരപ്പായയിൽ ഉണ്ടൊരുത്തി,
പല്ലാണ്ടു കാലം പ്രവാസിയാം എന്നുടെ
പട്ടിണിമാറാത്ത കൂരയിലായ്.!
ആഞ്ഞുവീശുന്ന മണൽകാറ്റിലും നട-
കൊണ്ടു ഞാൻ നീങ്ങുന്നവൾക്കു വേണ്ടി.
തട്ടിത്തകർക്കാത്ത മോഹവുംപേറി ഞാൻ
കെട്ടിപ്പുണർന്നിടും അന്നൊരു നാൾ.!
ഇല്ലാ മരുപച്ച കാണാതിരിക്കില്ല
എല്ലാം തകർന്നയെൻ ജീവിതത്തിൽ.!!
==================================
അസീസ് അറക്കൽ.
\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക