Slider

സെലീന... (കഥ) - Part 2

0

സെലീന... (കഥ തുടർച്ച)
എന്തൊക്കെയോ മനസിൽ ഉറപ്പിച്ച് അവളുടെ അടുത്ത് ചെന്ന് കിടന്നു. മലർന്ന് കിടക്കുന്ന അവളുടെ ഇടുപ്പിൽ കൈവെച്ച് ചേർത്ത് പിടിച്ച് അവനും ഉറക്കത്തിലേക്ക് വീണു.
രാവിലെ ഉറക്കമുണർന്ന അവൾ കണ്ടത്, നേരെ മുന്നിലുള്ള ക്ലോക്കിൽ 9 മണി ആയതാണ്.അവൾ ചുറ്റും നോക്കി.അവൾ തല ചെരിച്ച് നോക്കിയപ്പോൾ റോയീ ചായയുമായ് വരുന്നതാണ് കണ്ടത്. പെട്ടെന്ന് അവൾക്ക് സംഭവം മനസ്സിലായത്' .റോയിയുടെ വീട്ടിലാണ് താൻ ഇന്നലെ കിടന്നത്.പെട്ടെന്ന് അവൾ പുതപ്പ് മാറ്റി സ്വന്തം ശരീരം നോക്കുമ്പോൾ ചിരിച്ച് കൊണ്ട് റോയി പറഞ്ഞു "പേടിക്കണ്ട ഞാൻ നിന്നെ ഞാൻ റേപ്പ് ഒന്നും ചെയ്തിട്ടില്ല' ഒന്നു സുഖമായ് കെട്ടിപ്പിടിച്ചു കിടന്നുറങ്ങി' സത്യം പറയാം അതിനും നല്ല സുഖമുണ്ടായിരുന്നു'' പ്രത്യേകിച്ചു ഒരു ഭാവഭേവുമില്ലാതെ അവൾ പറഞ്ഞു അങ്ങനെ നീ എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ ചത്തെന്നെ നീ പട്ടീ" റോയിയെ നോക്കി ഒന്നു കണ്ണുറിക്കി കാണിച്ച് അവൾ ചായ വാങ്ങി കുടിച്ചു. ഇതെന്തു സാധനം എന്നു മനസ്സിൽ വിചാരിച്ചു റോയി ചോദിച്ചു " കുളിക്കണമെങ്കിൽ ആവാം ''" ഞാൻ വേണമെങ്കിൽ കൊണ്ടു വിടാം വേണ്ട ഞാൻ ഓട്ടോയിൽ പോയ്ക്കോളാം ഇന്ന് സൺഡേ അല്ലേ നീ നിന്റെ പരിപാടി നോക്കിക്കോ.എനിക്ക് കുറച്ച് കൂടി കിടന്നുറങ്ങണം നമ്മുക്ക് പിന്നീട് ഒരു ദിവസം ഇതുപോലെ കൂടാം.പിന്നെ ഒരു കാര്യം ഇന്നലെത്തെ രാത്രി മറന്നെക്കൂ..... ഞാൻ എന്തെങ്കിലും അറിയാതെ പറഞ്ഞിട്ടുണ്ടെങ്കിൽ അതും ..... അവൾ എഴുന്നേറ്റുമുഖം കഴുകി റോയിയുടെ അടുത്തെക്കു വന്നു. ഒരു നിമിഷം അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു " റോയ് You are a good person..love you..as a best friennd.
നന്ദിയുണ്ട് എല്ലാത്തിനും ", അവൾ ഗേറ്റ് കടന്നു പോകുന്നതു നോക്കി റോയ് ഇരുന്നു.പെട്ടന്ന് റെഡിയായ് ബൈക്കെടുത്തു പുറത്തേക്ക് പോയ്.ബൈക്കു ചെന്നു നിന്നത് റെയ് ബോ അപ്പാർട്ട്മെന്റിന്റെ ഫ്രണ്ടിൽ ആയിരുന്നു.
റിയയുടെ ഫ്ലാറ്റിന്റെ കോളിംഗ് ബെല്ലിൽ വിരലമർത്തി റോയ് കാത്തു നിന്നു. വാതിൽ തുറന്നത് റിയയുടെ ഹസ്ബന്റ് ആയിരുന്നു. അയാൾ എന്തെങ്കിലും ചോദിക്കുന്നതിന്നു മുമ്പേ തന്നെ റോയ് പറഞ്ഞു. ഞാൻ റോയ്.റോയ് പേരേര. സെലീനയുടെ കൂടെ വർക്ക് ചെയ്യുന്ന ആളാണ്. സെലീന എന്നു പറഞ്ഞതു കൊണ്ടാവണം അയാൾ അകത്തേക്കിരിക്കാം എന്നു പറഞ്ഞു.പുറകിൽ വന്ന റിയ അയാളെ കണ്ട് ഒന്നു പുഞ്ചിരിച്ചു. അവൾക്ക് റോയിയെ മനസ്സിലാക്കിയിരുന്നു. തന്റെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കിയിരിക്കുന്ന രണ്ടാളെയും നോക്കാ റോയ് പറഞ്ഞു.
"എനിക്ക് സെലീനയെ പറ്റി കൂടുതൽ അറിയണം".അതിന്റെ ആവശ്യം എന്നു റിയ ചോദിച്ചപ്പോൾ ഇന്നലെ സംഭവിച്ച കാര്യങ്ങൾ ചുരുക്കി അവരോട് പറഞ്ഞു.റോയിയുടെ കൂടെ രാത്രി അവൾ വന്നു എന്ന് പറഞ്ഞപ്പോൾ റിയക്ക് ആശ്ചര്യമാണ് തോന്നിയത്. ഒരു നെടുവീർപ്പിട്ട് റിയപറയാൻ തുടങ്ങി.
"ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന ഒരു ക്രിസ്ത്യൻ കുടുംബമായിരുന്നു സെലീനയുടെത്. പപ്പ ബിസിനസ്സ്. മമ്മി ഒരു കോളേജ് പ്രഫൊസർ.സെലീന ഒറ്റ മോളാണ്. കോളേജിലെ ഒരു ബഹുമുഖ പ്രതിഭ ആയിരുന്നു അവൾ. പാട്ട് നൃത്തം സ്പോർട്സ് അങ്ങനെ എല്ലാത്തിനും ആക്ടീവ് ആയിരുന്നു അവൾ.ആർക്കും സ്നേഹം മാത്രം തോന്നുന്ന പെരുമാറ്റവും.കോളേജിൽ അവളുടെ പുറകേ ഒരുത്തനുണ്ടായിരുന്നു. ആദർശ്. ഒരു ചോക്ലേറ്റ് ബോയ്. എന്തു സംഭവിച്ചു എന്നറിയില്ല. സെലിനയും അവനും തമ്മിൽ ഇഷ്ടത്തിലായ്. അവളുടെ വീട്ടിൽ അറിഞ്ഞു.രണ്ട് മതക്കാരായിരുന്നിട്ടും തന്റെ മോൾ നല്ലതേ തിരഞ്ഞെടുക്കു എന്ന വിശ്വാസത്തിൽ അവർ സമ്മതം മൂളി.ആർക്കും അസൂയ ഉണ്ടാക്കുന്ന പ്രണയമായിരുന്നു അവരുടേത്. ആദർശിനെപ്പറ്റി ഒരു മോശം അഭിപ്രായം ആർക്കും ഉണ്ടായിരുന്നില്ല. പക്ഷേ അവനെപ്പറ്റി കൂടുതൽ ആർക്കും ഒന്നും അറിയില്ലായിരുന്നു. കോളേജ് കഴിഞ്ഞ് വീട്ടിൽ സംസാരിച്ച് ബാക്കി തീരുമാനിക്കാം എന്ന് പറഞ്ഞ് അവർ പിരിഞ്ഞു.
ഒരു മാസം കഴിഞ്ഞിട്ടും അവന്റെ വിവരം ഒന്നും ഇല്ലാതായപ്പോൾ സെലീനയുടെ പപ്പ അവന്റെ നാട്ടിൽ പോയി അന്വേഷിച്ചു. കോളേജിൽ മാത്രം ആയിരുന്നു അവൻ നല്ലവൻ. നാട്ടിൽ ആർക്കും വലിയ അഭിപ്രായം ഉണ്ടായിരുന്നില്ല. അറിയപ്പെടുന്ന ഒരു നായർ തറവാട്ടിലെ അംഗമായിരുന്നു ആദർശ്. നേരിട്ട് ചെന്നു കണ്ട പപ്പയുടെ മുഖത്തു നോക്കി അവൻ പറഞ്ഞു അതൊക്കെ വെറുമൊരു ക്യാംപസ് തമാശ മാത്രം ആയിരുന്നു എന്ന്. മാത്രമല്ല അവന്റെ അമ്മാവന്റെ മോളായിട്ട് കല്യാണം ഉറപ്പിച്ചു വെച്ചിരിക്കുകയാണ്. അവർ യൂറോപ്പിൽ സെറ്റിൽഡ് ആണ്. കല്യാണം കഴിഞ്ഞാൽ അവനെയും കൊണ്ടു പോവാനാണ് പ്ലാൻ. എല്ലാം അറിഞ്ഞപ്പോൾ അവന്റെ കല്യാണം കാണണം എന്നാണവൾ പറഞ്ഞത്.അങ്ങനെ ഞാനും സെലീനയും വേറെ രണ്ട് ബോയ്സും കൂടി അവന്റെ കല്യാണത്തിന്റെ തലേ ദിവസം അവരുടെ വീട്ടിൽ എത്തി. സെലീനയെ കണ്ടപ്പോ ഞങ്ങൾ പ്രതീക്ഷിച്ച ഭയമൊന്നും ആദർശിനുണ്ടായിരുന്നില്ല.
കല്യാണം കഴിഞ്ഞ് തിരികെ പോരാൻ നേരം ആദർശ് ഞങ്ങളുടെ അടുത്തെത്തി സെലീനയോടായ് പറഞ്ഞു.
" സെലീന നിനക്ക് വിഷമമുണ്ടെന്ന് എനിക്കറിയാം.എല്ലാം ഒരു തമാശ ആയി കണ്ടാ മതി. എനിക്കു വലുത് എന്റെ ഭാവിയാണ്. ഈ കല്യാണത്തിന്റെ പേരിൽ എനിക്കു കിട്ടുന്ന സൗഭാഗ്യങ്ങൾ ഏറെയാണ്. എന്റെ മനസ്സിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു യൂറോപ്യൻ ലൈഫ്.കോടിക്കണക്കിന് സ്വത്തുണ്ട് അമ്മാന്റെ കൈയിൽ .ഈ കല്യാണം കൊണ്ട് അതൊക്കെ വരാൻ പോവുന്നത് എന്റെ കൈയിലാണ് .രണ്ട് മൂന്ന് വർഷം പ്രേമിച്ചു എന്നല്ലേ ഉള്ളൂ.. വേറെ ഒന്നും നിനക്ക് നഷ്ടപ്പെട്ടിട്ട
ില്ല. നിന്റെ വിലപ്പെട്ടതൊന്നും ഞാൻ കവർന്നിട്ടില്ല. അതു കൊണ്ട് തന്നെ നിനക്ക് വിഷമിക്കണ്ട കാര്യവുമില്ല. എല്ലാം മറന്ന് നീയും ആരെയെങ്കിലും കല്യാണം കഴിച്ച് ജീവിക്കണം"
സെലീന കത്തുന്ന കണ്ണുകൾ കൊണ്ടവനെ നോക്കിപ്പറഞ്ഞു.
"നീ പറഞ്ഞില്ലേ വിലപ്പെട്ട തൊന്നും നീ കവർന്നിട്ടില്ലാ എന്ന്. പലവട്ടം ശ്രമിച്ചിട്ടും നിനക്ക് അതിനു കഴിഞ്ഞിട്ടില്ലെന്നു പറയ്.ശരിയാണ് മൂന്നു വർഷത്തെ പ്രണയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ആ മൂന്ന് വർഷം നിന്നെ സ്നേഹിച്ചതു പോലെ ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല. ഒരു പെണ്ണിന് അവളുടെ മനസ്സും വലിയ കാര്യമാണ്. "
അവളെ പുച്ഛത്തോടെ നോക്കി തിരിഞ്ഞു നടന്ന ആദർശിനെ നോക്കി അവൾ വിളിച്ചു പറഞ്ഞു.
"നീ സുഖമായ് ജീവിക്കില്ല. അതിനു ഞാൻ സമ്മതിക്കില്ല. നീ കരയും ഒരുപാട് ."
അവിടെ നിന്നിറങ്ങാൻ നേരം അവന്റെ അവിടെ ഉള്ള സകല ബന്ധുക്കളുടെയും കല്യാണം കഴിച്ച പെണ്ണിന്റെ യൂറോപ്പിലെ ഫോൺ നമ്പർ വരെ അവൾ സ്വന്തമാക്കിയിരുന്നു.
"അവന്റെ ആദ്യരാത്രി തുടങ്ങുന്നതിന്നു മുമ്പ് തന്നെ അവൾ പണിതുടങ്ങി. സെലീനയും അവനും തമ്മിലുള്ള കുറേ ഫോട്ടോസ് അവരെ ഭാര്യയുടെ മൊബൈലിൽ എത്തി.അവർ യൂറോപ്പിൽ പോയപ്പോഴും അവൾ വിട്ടില്ല. അവന്റെ ഫോണിലേക്ക് വിളിച്ച് തെറി പറയാൻ തുടങ്ങി. കുറെ നമ്പർ അവൻ മാറിയെങ്കിലും ഇവൾ അവന്റെ ഏതെങ്കിലും ബന്ധുക്കാരെ വിളിച്ച് നമ്പർ തപ്പി എടുക്കും. ആദർശിനെ കിട്ടിയില്ലെങ്കിൽ അവന്റെ ഭാര്യയെ വിളിച്ചു തെറി പറയും. പഴയ കാര്യങ്ങൾ ഇല്ലാത്തതും ചേർത്ത് പറയും. അവന്റെ ജീവിതത്തിൽ പൊട്ടലും ചീറ്റലും തുടങ്ങിക്കഴിഞ്ഞു. അവൾക്ക് നന്നായി അറിയാം നോർമൽ മൈൻഡിൽ ഇതൊന്നും അവൾക്ക് സാധിക്കില്ലാ എന്ന്. അതിനവൾ മദ്യത്തെ കൂട്ടുപിടിച്ചു.
ആണ്ടിലൊരിക്കൽ മാത്രം കഴിച്ചിരുന്ന മദ്യം അവൾ ദിവസേനയാക്കി. എനിക്കുറപ്പുണ്ട് റോയ് ആദർശിന്റെ കുടുബ ജീവിതം അവൾ ഇല്ലാതാക്കും. അത് കഴിഞ്ഞാൽ അവളുടെ പ്ലാൻ എന്താണെന്നാലോചി
ച്ചിട്ട് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല. അവളെ മാറ്റി എടുത്തില്ലെങ്കിൽ ചിലപ്പോൾ.... റിയക്ക് ഗദ്ഗദം കൊണ് ബാക്കി വാക്കുകൾ പുറത്തേക്ക് വന്നില്ല.
കുറച്ചു നേരം കൂടി അവിടെ സംസാരിച്ചതിനു ശേഷം റോയ് ഇറങ്ങി.
അതു കഴിഞ്ഞ് പ്രത്യേകിച്ചെന്
തെങ്കിലും സംഭവിക്കാതെ ഒരാഴ്ച്ച കടന്നു പോയി. ആദിവസങ്ങളിലൊക്ക
െയും അവളോട് കൂടുതൽ അടുക്കുവാൻ റോയ് ശ്രദ്ധിച്ചിരുന്നു. രാത്രികളിൽ ഒരു പാട് നേരം അവർ ഫോണിൽ സംസാരിച്ചു. പക്ഷേ പ്രതീക്ഷിച്ച മാറ്റം ഒന്നും അവളിൽ ഉണ്ടായില്ല.ഞായറാഴ്ച രാവിലെ റോയിക്ക് റിയ ഫോൺ ചെയ്തു ഒന്നു കാണണം എന്നു പറഞ്ഞ് റോയ് ബൈക്കിൽ ടൗണിൽ എത്തി.അവിടെ റിയയും ഹസ്ബൻറും കാത്തു നിൽക്കുന്നുണ്ടായിരുന്നു...
"ആദർശും ഭാര്യയും തമ്മിൽ പിരിഞ്ഞു. അവന്റെ ഭാര്യ ഡൈവേഴ്സിനു മൂവ് ചെയ്യുന്നു എന്നാണറിഞ്ഞത്. സെലീന പറഞ്ഞതു പോലെ തന്നെ ചെയ്തു. ആദർശിന് എല്ലാം നഷ്ടപ്പെടാൻ പോവുകയാണ്. ആദർശിന്റെ പെങ്ങൾ എന്നെ വിളിച്ചിരുന്നു."
റിയയുടെ വാക്കുകൾ കേട്ടപ്പോൾ റോയിക്ക് ശെരിക്കും സന്തോഷമാണ് തോന്നിയത്. അയാൾ പറഞ്ഞു.
" അവനെ നേരിൽ കണ്ട് രണ്ട് പൊട്ടിക്കാനാണെന്നിക്ക് തോന്നുന്നത്. അതിനുള്ള അവസരം ഒരിക്കൽ വരും. അവൻ സെലീനയെ എന്തെങ്കിലും ചെയ്യും എന്നുള്ള പേടിയാണെങ്കിൽ റിയ വിഷമിക്കണ്ട. അതു ഞാൻ നോക്കി കോളാം. സെലീന എന്നെ വിളിച്ചിരുന്നു. ഇന്ന് അവളുടെ ട്രീറ്റ് ആണ്. അവളുടെ ഫ്ലാറ്റിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട്.ഒരു കാര്യം തുറന്നു പറയാം. ഇപ്പോ സെലീനയെ എനിക്കിഷ്ടമാണ്. പറഞ്ഞാൽ അവള് എങ്ങനെ റിയാക്റ്റ് ചെയ്യും എന്ന് അറിയാലൊ.റിയ എന്നെ ഒന്ന് സഹായിക്കണം. എനിക്ക് ഭാഗ്യമുണ്ടെങ്കിൽ ചിലപ്പോ സെലീന എന്റെ താവും." റിയ അദ്ഭുതത്തോടെ റോയിയെ നോക്കി .
റോയ് ചെല്ലുമ്പോൾ സെലീന ബർമൂഡയും ടീ ഷർട്ടും ഇട്ട് മദ്യക്കുപ്പിയും ടച്ചിംഗ്സും വെച്ച് റെഡിയായ് ഇരിക്കുകയായിരുന്നു.റോയിയെ കണ്ടതും സന്തോഷത്തോടെ അവൾ പറഞ്ഞു.
" ആ പന്നി ഡൈവേഴ്സ് ആവാൻ പോവാ.. അവൻ പറഞ്ഞ കോടി ക്കണക്കിനു സ്വത്തും യൂറോപ്യൻ ലൈഫും ഒന്നും ഇനി അവനില്ല. അവൻ ഇപ്പോ കരയുന്നത് എനിക്ക് മനസ്സിൽ കാണാം.. ഒഴിക്കെട്ട ടാ റോയി ഒരെണ്ണം." റോയ് ഒന്നു മൂളി. മദ്യം ഗ്ലാസിലേക്ക് ഒഴിക്കുന്നതിനിടയിൽ അവൾ പറഞ്ഞു.
" ഞാൻ ജോലി റിസൈൻ ചെയ്യാൻ പോവാണ്. നാളെ തൊട്ട് ഈ നഗരത്തിൽ സെലീനയുണ്ടാവില്ല. എവിടെ പോണംന്ന് ഇതുവരെ തീരുമാനിച്ചിട്ട
ില്ല."
അവൾ റോയിക്ക് നേരെ ഗ്ലാസ് നീട്ടി.ഗ്ലാസ് വാങ്ങി ടേബിളിൽ വെച്ച് കൈയിലിരുന്ന ഒരു കിറ്റ് അവൾക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു.
" അപ്പോ ഇനി നമ്മൾ കാണില്ല അല്ലേ.. അത് സാരമില്ല. പക്ഷേ എനിക്ക് ഒരു ആഗ്രഹം ഉണ്ട്.ഇത് ഒരു ഫ്രോക്ക് ആണ് .ഇത് ഇട്ട് അന്നത്തെപ്പോലെ വളയും കമ്മലും മാലയുമൊക്കെ ഇട്ട് ഒരു മാലാഖയുടെ രൂപത്തിൽ എനിക്ക് സെലീനയെ ഒന്നൂടി കാണണം. തന്നോട്ട് ഇത്തിരി പ്രണയം മനസ്സിൽ ഉള്ളതുകൊണ്ടാണെന്ന് കൂട്ടിക്കോ.. മാത്രവുമല്ല ഇനി ഞാൻ സെലീനയെ ഓർക്കുമ്പോൾ ഈ രൂപമായിരിക്കണം എന്റെ മനസ്സിൽ വരേണ്ടത്. എന്നിട്ട് നമുക്ക് രണ്ടെണ്ണം അടിച്ച് പിരിയും.."
റോയിയെ കുറച്ച് നേരം നോക്കി നിന്ന ശേഷം അവൾ ആ കിറ്റുമായ് ബെഡ് റൂമിൽ കയറി വാതിലടച്ചു.പത്ത് മിനിറ്റ് കഴിഞ്ഞ് അവൾ വാതിൽ തുറന്ന് പുറത്തേക്ക് വന്നു. മുട്ടോളമെത്തുന്ന ഒരു വെള്ള ഫോക്കായിരുന്നു അത്. കല്യാണ ദിവസം പള്ളിയിൽ നിൽക്കുന്ന ഒരു മണവാട്ടിപ്പെണ്ണിനെ പോലെ റോയിക്ക് തോന്നി. അവൻ എഴുന്നേറ്റ് അവളുടെ മുന്നിൽ ചെന്ന് നിന്നു കൊണ്ട് പറഞ്ഞു.
"ആദർശിനോട് പ്രതികാരം മുഴുവൻ ആയില്ലാലൊ സെലീന.ഇപ്പോ നീയും അവനും തുല്യമല്ലേ.. അവൻ അവിടെ കരയുമ്പോ സ്വന്തം ജീവിതം നഷ്ടപ്പെട്ടതോർത്ത് നീയും ഇവിടെ ഉരുകുകയല്ലേ.. ഇനി നീ ഹാപ്പി ആയിരുന്നാലല്ലെ അവന്റെ തോൽവി പൂർണ്ണമാകൂ.. "
സെലീനാ ചോദ്യഭാവത്തിൽ റോയിയെ നോക്കി.
റോയ് സെലീനയുടെ കൈ പിടിച്ച് അവിടെ ഉള്ള ഒരു വലിയ കണ്ണാടിയുടെ മുന്നിൽ ചെന്ന് കൊണ്ട് നിർത്തി. പുറകിൽ നിന്ന് പറഞ്ഞു.
"നീ എത്ര സുന്ദരിയാണെന്ന് നോക്ക്. നിന്നെ സ്നേഹിക്കുന്നവരുടെ മനസ്സ് ഒന്നു ആലോചിച്ച് നോക്ക്. നീ ഒന്നു മനസ്സ് തുറന്ന് ചിരിച്ച് കാണാൻ കാത്തിരുക്കുന്നവരാണ് അവരൊക്കെ .. നിന്റെ ആ മനസ്സ് ഇപ്പോഴും നിന്റെ ഉള്ളിൽ തന്നെ ഉണ്ട്. നിന്റെ ഈ നിറഞ്ഞ കണ്ണുകൾ അത് എന്നോട് പറയുന്നുമുണ്ട്."
പുറകിലൂടെ കൈ നീട്ടി അവളുടെ വയറ്റിൽ പിടിച്ച് അവൻ അവളെ തന്റെ ദേഹത്തോട് ചേർത്തു നിർത്തി.റോസാപ്പൂവിന്റെ ഇതളുപോലുള്ള അവളുടെ കാതിൽ ചുണ്ട് ചേർത്ത് കൊണ്ടവൻ മെല്ലെ പറഞ്ഞു.
" നിന്റെ ഈ കണ്ണും മൂക്കും കവിളും ചുണ്ടും അങ്ങനെ എല്ലാം സുന്ദരമാണ്.ഇതിനെക്കാളേറെ സൗന്ദര്യമുണ്ട് നിന്റെ മനസ്സിന് .ഇനിയുള്ള കാലം മുഴുവൻ ഇതെല്ലാം എന്റെതു മാത്രമായ് എനിക്കു വേണം"
അവളുടെ ശരീരം ചെറുതായ് വിറക്കുന്നത് അവൻ അറിയുന്നുണ്ടായിരുന്നു. സെലീനയുടെ നെറ്റിയിലും കഴുത്തിലും വിയർപ്പുകണങ്ങൾ പൊടിഞ്ഞു. എന്തോ പറയുവാനായ് സെലീന ചുണ്ടുകൾ വിടർത്തിയെങ്കിലും പെട്ടെന്ന് റോയ് അവളെ തിരിച്ചു നിർത്തി അവന്റെ ചുണ്ടുകൾ കൊണ്ട് അവളുടെ ചുണ്ടുകൾ ബന്ധനത്തിലാക്കിക്കഴിഞ്ഞിരുന്നു. അവൾ കുതറി മാറാൻ ശ്രമിച്ചപ്പോഴൊക്കെ അവന്റെ പിടുത്തം കൂടുതൽ മുറുകി കൊണ്ടിരുന്നു. മെല്ലെ തളർന്നു തുടങ്ങിയ അവൾ റോയിയേയും ചേർത്ത് പിടിച്ചു.റിയയും ഹസ്ബൻറും വാതിൽ തുറന്ന് വന്നതു പോലും അറിയാതെ അവരപ്പോഴും ഈ ലോകം തന്നെ മറന്ന് നിൽക്കുകയായിരുന്നു ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo