Slider

'''ഒരു തണുപ്പാൻ കാലത്ത്, (കഥ)

0

''ഒരു തണുപ്പാൻ കാലത്ത്, (കഥ)
==========
'' വെളളിയാഴ്ചയുടെ മരണം കണ്ട് കൊണ്ടാണ് ശനി പിറന്നത്,
അതെ ,
അന്ന് ശനിയാഴ്ചയായിരുന്നു,
ആഴ്ചയുടെ അവസാന പുത്രന്റെ ഡ്യൂട്ടി ദിവസം,
പുറത്ത് ,
പ്രകൃതയും, , കാലവസ്ഥയും
സംയുക്തമായി നടത്തുന്ന
തണുപ്പിന്റെ റിയാലിറ്റി ഷോ,
ഒപ്പം
മഞ്ഞിന്റെ ഫാഷൻ ഷോയും,
ആകാശത്ത് നിന്ന് സുന്ദരിമാരായ മഞ്ഞിന്റെ ടീം ഭൂമിയിലേക്ക് പറന്നിറങ്ങുന്നു,
പ്രക്യതിയുടെ ഫാഷൻ ഷോ കണ്ടിരിക്കാൻ നല്ല ചന്തം !!!
എന്ന് മനസിൽ വിചാരിച്ചതേ,,=
പെട്ടന്ന് ഒരു കാറ്റ് വീശി ,കാറ്റിന്റെ വേഗത കണ്ട് മഞ്ഞിൻ കൂട്ടങ്ങൾ ചിതറി തെറിച്ച് സ്ഥലം വിട്ടു,
കാറ്റിന്റെ ഈ സ്വഭാവം ഇഷ്ടപ്പെടാത്തതിനാൽ ആകാശം പ്രതികരിച്ചു, അത് ഇടിയായി ,വെളളിടിയായി മുഴങ്ങി, മഴയ്ക്കുളള സാധ്യത, !
ഞാൻ ജനൽ കൊട്ടിയടച്ചു, തലയ്ക്ക് മുകളിലൂടെ പുതപ്പ് മൂടിയപ്പോൾ മൊബെെൽ ശബ്ദിച്ചു,
കുവെെറ്റിൽ പല ചരക്കു കട (ബക്കാല ) നടത്തുന്ന രവീന്ദ്രൻ ചേട്ടനാണ്,
''ഡാ, നിനക്കിന്ന് അവധിയല്ലേ, നീ കടയിലേക്ക് വാ, എനിക്ക് അത്യാവശ്യമായി എംമ്പസി വരെ പോകണം !!
അയ്യോ, ചേട്ടാ കടയിൽ ലേബർ ചെക്കിംങ്ങ് വന്നാൽ പ്രശ്നമാകും എന്റെ വിസ ആ ജോലിയല്ലല്ലോ ??
പ്രശ്നമൊന്നുമുണ്ടാവില്ല ,ഞാൻ പെട്ടന്ന് വരാം, നീ വേഗം വാ, !!
ഞാൻ എഴുന്നേറ്റു,
അവധി ദിവസങ്ങളിൽ ഞാനദ്ദേഹത്തെ സഹായിക്കാറുണ്ട്,
അര മണിക്കൂറിനുളളിൽ റെഡിയായി ഷോപ്പിലെത്തി,
രവീന്ദ്രൻ ചേട്ടൻ പോവുകയും ചെയ്തു,
പുറത്ത് മഴയുടെ റിയാലിറ്റി ഷോ, തുടരുന്നു,
ചാറ്റൽ മഴയുടെ ന്യത്തം കഴിഞ്ഞു,
വലിയ ചേച്ചി മഴമാരുടെടെ മാദക ന്യത്തം ആരംഭിച്ചു, ന്യത്തത്തിന് കൊഴുപ്പേകാൻ ആകാശം സ്പോൺസർ ചെയ്ത വെളളിടി ചെണ്ടമേളവുും,!!
മഴയുടെ ന്യത്തം കാമറയിൽ പകർത്താൻ ആകാശത്ത് നിന്ന് ഇടിമിന്നൽ കാമറമാനും രംഗത്തെത്തിയതോടെ മഴക്ക് ആവേശമായി, മഴ തകർത്താടി, !
റോഡ് നിറഞ്ഞൊഴുകി, ആളുകൾക്ക് ഭയമായി, നിമിഷം നേരം മതി വെളളം കയറാൻ ,
ഇങ്ങനെയൊരു മഴ ആദ്യമാണെന്ന് പലരും പറഞ്ഞു, വഴിയിൽ ആളുകൾ കുറഞ്ഞു,
റോഡിൽ നിന്ന് മഴവെളളം കടയിലേക്ക് കയറി തുടങ്ങി,
പെട്ടന്ന്,
പർദ്ദ ധരിച്ച ഒരു സ്ത്രീ കടയിലേക്ക് നനഞ്ഞ് കുതിർന്ന് ഓടി കയറി വന്നു,
എന്നോട് കടയുടെ പുറത്തേക്ക് ഇറങ്ങി നില്ക്കാൻ അവർ ആവശ്യപ്പെട്ടു,
കാര്യമെന്താണെന്ന് ഞാൻ ചോദിച്ചു,
ഇറങ്ങി പോകാൻ അവർ ആക്രോശിച്ചു,
അപ്പോഴത്തെ അവരുടെ മുഖഭാവം കണ്ട് എനിക്ക് കടയുടെ വെളിയിലേക്ക് ഇറങ്ങി നില്ക്കേണ്ടി വന്നു, അറബി സ്ത്രിയല്ലേ, അവർക്ക് എന്തുമാകാമല്ലോ, തന്നയുമല്ല ഞാൻ കടയിലെ ജോലിക്കാരനുമല്ല, , !! ഇവരെങ്ങാൻ പ്രശ്നമുണ്ടാക്കിയാൽ ഞാൻ കുടുങ്ങും ,!
ഞാൻ പുറത്തേക്ക് നോക്കി
റോഡിലെങ്ങാൻ ആരുമില്ല, മനസില്ലാ മനസോടെ
ഞാൻ പുറത്തിറങ്ങി,
ആ സ്ത്രീ ഒരു കൊടുങ്കാറ്റിന്റെ വേഗതയിൽ കടയുടെ അകത്തേക്ക് കയറി പോയി,
അവിടെ കടയുടെ ഉളളിൽ കുറച്ച് സ്പെയിസുണ്ട്,
ഞാൻ മൊബെെലെടുത്ത് രവീന്ദ്രൻ ചേട്ടനെ വിളിച്ചു, അങ്ങേരുടെ ഫോൺ ബിസി,
വീണ്ടും വിളിക്കാൻ ശ്രമിക്കവേ, ആ സ്ത്രീ കടയുടെ ഉളളിൽ നിന്ന് ശര വേഗത്തിൽ പുറത്തേക്കിറങ്ങി മഴവെളളത്തിലൂടെ ചവിട്ടി പർദ്ദയും പൊക്കിപ്പിടിച്ച് ഓരോട്ടം,
എനിക്കൊന്നും മനസിലായില്ല, ഇനി വല്ല ബോംബ്ബും കൊണ്ട് വച്ചതാണോ , എന്ന സംശയത്തോടെ ഞാൻ അകത്ത് ചെന്ന് നോക്കി, ഒന്നും കണ്ടില്ല, വല്ലതും മോഷണം പോയോ എന്നറിയാൻ സൂക്ഷമ പരിശോധന നടത്തി, ഇല്ല ഒന്നും മോഷണം പോയിട്ടുമില്ല ,
പിന്നെന്തിനാണവർ കടയിൽ വന്നത് ?
അങ്ങനെ സംശയിച്ച് നില്ക്കുമ്പോൾ ചിക്കനും, ഐസ്ക്രീമും വച്ചിരിക്കുന്ന രണ്ട് ഫ്രീസറിനിടയിലെ സ്ഥലത്ത് നിന്ന്
';മൂത്രത്തിന്റെ '' രൂക്ഷ ഗന്ധം ,!!
!!!
=========
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,!!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo