ഈ നെഞ്ചിൽ തലവെച്ചു കിടക്കുമ്പോ ഈ ലോകം കീഴടക്കിയ പോലാ ഏട്ടാ ,,,
എന്താ അച്ചു മോളെ ഇപ്പോ ഇങ്ങനെ തോന്നാൻ ,,
എത്ര നാൾ ഇങ്ങനെ എന്റെ ഏട്ടന്റെ നെഞ്ചിലെ ചൂട് കൊണ്ട് കിടക്കാൻ പറ്റാ ,,,
ഇനിയും ഒരുപാട് കാലം എന്റെ അച്ചു എന്റെ കൂടെ ഉണ്ടാവും ,,,
അതിന് ആറു മാസം അല്ലെ ഏട്ടാ ഡോക്ടർ സമയം പറഞ്ഞിരിക്കുന്നെ അത് കഴിഞ്ഞാ ഞാനങ് പോവും ,,,
പിന്നെ ഡോക്ടർ അല്ലെ ദൈവം ,,
എന്താ ദൈവം എനിക്കിങ്ങനെ ഒരസുഖം തന്നെ ഏട്ടാ എന്തിനാ ഇങ്ങനൊരു ക്രൂരത നമ്മോട് ചെയ്തെ .?
സ്നേഹിച്ചു കൊതി തീർന്നിട്ടില്ല എനിക്കെന്റെ ഏട്ടനെ ,,,
സ്നേഹിച്ചു കൊതി തീർന്നിട്ടില്ല എനിക്കെന്റെ ഏട്ടനെ ,,,
അച്ചു എന്നാ നീയെന്നെ ആദ്യമായി കണ്ടത് ഓർക്കുന്നുണ്ടോ ,?
ഉണ്ട് , അന്ന് ഉത്രാളി കാവിലെ പൂരത്തിന് ആന പുറത്തിരുന്ന് പൂരം കാണാൻ വന്ന എന്നെ നോക്കി ഇരുന്ന സയത്ത് ,
അതെ അച്ചു അന്നാണ് ആദ്യമായി നിന്നെ ഞാൻ കാണുന്നെ ചുവന്ന ദാവണി ഉടുത്ത് വന്നു നിന്ന ആ മധുര പതിനേഴ് കാരിയെ , പിനീട് ഒരിക്കലും നീ എന്നെ ആന പുറത്ത് കയറാൻ സമ്മതിച്ചിട്ടില്ല അതെന്താ അച്ചു ,,,?
ആന പുറത്ത് കയറാൻ ഷർട്ട് ഇടാൻ പാടില്ല പിന്നെ പൂരം കഴിയുന്നത് വരെ എല്ലാ പെണ്ണുങ്ങളുടെ കണ്ണും ഈ നെഞ്ചിലാവും എനിക്കത് കാണാൻ വയ്യ ,
ഇനി ഞാൻ മരിച്ചാൽ ഏട്ടൻ വേറെ പെണ്ണ് കെട്ടും പിന്നെ ഈ നെഞ്ചിൽ അവളായിരിക്കും കിടക്കാ . അവൾ എന്നെ പോലെ നോക്കോ നിങ്ങളെ ,,
കല്ല്യാണം കഴിക്കണം ഒറ്റക്ക് ജീവിക്കരുത് എല്ലാത്തിനും എന്റെ കൈ എത്തിയാലെ നടക്കു ഒറ്റക്ക് എങ്ങനാ ഏട്ടാ ,,
പിന്നെ എന്റെ ഡ്രെസ് എല്ലാം അവൾക്ക് കൊടുക്കണം അത് കാണുമ്പോ എന്നെ ഓർമ്മവരും .
അതിന് ഏട്ടൻ എന്നെ മറക്കോ ഏട്ടാ,?
അതിന് ഏട്ടൻ എന്നെ മറക്കോ ഏട്ടാ,?
ഞാൻ മരിച്ചാൽ എന്നെ ദഹിപ്പിക്കണ്ട ഏട്ടാ ഒരു കുഴിയിൽ അടക്കിയാൽ മതി അച്ഛനോട് പറയണം എനിക്ക് തീ പേടിയാ ഏട്ടാ ,,,
നിങ്ങൾ ഉറങ്ങിയോ ഏട്ടാ എന്താ മിണ്ടാത്തേ ജയേട്ടാ ,,,പറയാതെ ഉറങ്ങിയോ,,,,,
അച്ചു എഴുനേറ്റ് ലൈറ്റ് ഇട്ടു ഏട്ടനെ വിളിച്ചു മിണ്ടുന്നില്ല ,,
അച്ചുമോളെ കളിപ്പിക്കലെ ഏട്ടാ എനിക്ക് പേടിയാവുന്നുണ്ട് ട്ടോ ജയേട്ടാ ,,
ഏട്ടാ ,,,,,,എട്ടാ,,,,,, ഏട്ടാ,,,,,
അച്ചുമോൾ പോവുന്നതിന് മുമ്പ് ഒരു യാത്ര പോലും പറയാതെ അച്ചുന്റെ ജയേട്ടൻ യാത്രയായി ,,,,
അച്ചു പിന്നെ ഒരു ഭ്രാന്തിയെ പോലെ ജയേട്ടൻ പോയ സ്ഥലത്തേക്ക് പോവാനുള്ള ദിവസവും കാത്ത് കഴിഞ്ഞു ,,,
ദിവസങ്ങൾക്ക് അകം പുതിയ രണ്ട് നക്ഷത്രങ്ങൾ ആകാശത്ത് മിനി തെളിഞ്ഞു ,,,
നജീബ് കോൽപാടം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക