മുല്ലവള്ളികള്‍
***************************
നഗരത്തിന് ഒത്ത നടുക്കുള്ള മൈതാനത്ത് ആയിരുന്നു പുസ്തക ചന്ത.വെയില്‍ അല്പം താഴ്ന്നിരിക്കുന്നു.ഇന്ന് അവസാന ദിവസമാണ്.
***************************
നഗരത്തിന് ഒത്ത നടുക്കുള്ള മൈതാനത്ത് ആയിരുന്നു പുസ്തക ചന്ത.വെയില്‍ അല്പം താഴ്ന്നിരിക്കുന്നു.ഇന്ന് അവസാന ദിവസമാണ്.
ഏകദേശം പത്തു പതിനഞ്ചു സ്റ്റാളുകള്‍ ഉണ്ടായിരുന്നു.എന്തോ,വലിയ തിരക്കു ഒന്നുമില്ലായിരുന്നു.ഇന്ന് എല്ലാവരും പൂട്ടി കെട്ടുന്ന തിരക്കിലാണ്.അടുത്ത ചന്തയിലേക്ക്.അയാള്‍ നോക്കിയിരിന്നു.പുസ്തക ചന്തകള്‍ സർക്കസ്
കൂടാരങ്ങള്‍ പോലെയാണ്.കുറച്ചു നാള്‍ ഓരോ സ്ഥലത്തും.പിന്നെ കൂടാരങ്ങള്‍ അഴിച്ചു അടുത്ത സ്ഥലത്തേക്ക്.തന്റെ കൂടാരം ഇന്ന് അഴിക്കണം.അവസാന ദിവസം പണി കൂടുതലാണ്.വിറ്റ പുസ്തകങ്ങളുടെ കണക്ക് എടുക്കണം.അവയുടെ വിലയും കളക്റ്റ് ചെയ്ത തുകയും ടാലി ആക്കണം.സ്റ്റോക് എടുക്കണം.സ്റ്റോക്ക് കുറഞ്ഞ പുസ്തകങ്ങള്‍ ഹെഡ് ഓഫീസിലെ സ്റ്റോറില്‍ നിന്നു അടുത്ത ചന്തയിലേക്ക് എത്തിക്കാന്‍ മെയില്‍ ചെയ്യണം...പിന്നെ ബാക്കി പുസ്തകങ്ങള്‍ അടുക്കി കെട്ടി അടുത്ത നഗരത്തിലേക്ക് ....

സെയില്‍ കുറഞ്ഞ പുസ്തകങ്ങള്‍ അടുക്കി കെട്ടി വിടാം.അപ്പോഴാണ് അയാള്‍ ആ പുസ്തകം കണ്ടത്.”മുല്ലവള്ളികള്‍.” ഒരു കവിതാ സമാഹാരം ആണ്.അവര്‍ ഇന്നലെയും ഇവിടെ വന്നിരുന്നു.അതിന്റെ എഴുത്തുകാരി.അയാള്‍ ഓർത്തു.
അവർ ഒരു ഓൺലൈൻ എഴുത്തുകാരയാണ്.അവരുടെ ഫെയ്സ്ബുക്ക് രചനകളുടെ സമാഹാരം ആണത്രെ.മുല്ലവള്ളിയുടെ ഇരുപത്തഞ്ചു കോപ്പികള്‍ ആണ് കൊണ്ട് വന്നത്..ഒരെണ്ണത്തിന് നൂറു രൂപ.പക്ഷേ ഒന്നും വിറ്റു പോയില്ല.ഇത് വരെ.
ഇന്നലെ അവര്‍ മുഴുവന്‍ സമയവും സ്റ്റാളില്‍ കൂടെയുണ്ടായിരുന്നു.അധികം സംസാരിച്ചില്ല.ആളുകള്‍ സ്റ്റാളില്‍ കയറി ഇറങ്ങും.പരിചിതരായ എഴുത്തുകാരുടെ പുസ്തകങ്ങള്‍ വാങ്ങും, എം.ടി,വിജയന്‍,സി.വി.ബാലകൃഷ്ണന്‍...അവരുടെയിടയില്‍ ‘മുല്ലവള്ളി’ ആരും ശ്രദ്ധിക്കാതെ പോകുന്നത് അവര്‍ നിശബ്ദയായി കണ്ടിരുന്നു.

ഉച്ച കഴിഞ്ഞു കാപ്പി കുടിക്കാന്‍ പുറത്തു പോയി.അവരും കൂടെ വന്നു.വിരസമായി നിറം ഇരുണ്ട കെട്ടിടങ്ങളില്‍ വെയില്‍ പൊള്ളി നഗരം ഉച്ച മയക്കത്തില്‍ ആണ്ട് കിടന്നു.
“ഇതിന്റെ ചിലവ് പാതി ..പാതി അല്ല മുക്കാലും എന്റെയാ.ഇതിന്റെ മൂവിങ് നല്ലതാണെങ്കിലെ പബ്ലിഷര്‍ ഇനി സമ്മതിക്കൂ അടുത്ത പുസ്തകത്തിന്."
“മാഡം,പുസ്തകങ്ങള്‍ അങ്ങനെയാണ്....പേരാകാന്‍ അല്പം ടൈം എടുക്കും.വായനക്കാര്‍ വിശ്വസിക്കുന്ന പബ്ലിഷറില്‍ മുന്പന്തിയില്‍ നില്കുുന്നത് ഞങ്ങള്‍ തന്നെയാണ്.ഈ പുസ്തകം ക്ലിക്ക് അയാള്‍ ഇനിയുള്ള പ്രൊജെക്ട്സ് കമ്പനി നോക്കി കൊള്ളും”.അയാള്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
“അതേ പക്ഷേ....അടുത്തത് എന്റെ ഒരു ഡ്രീം പ്രൊജക്റ്റ് ആണ്.അതിനു കുറെ കോസ്റ്റ് ആകും .അത് കൊണ്ട് ഇത് മൂവ് ചെയ്തില്ലെങ്കില്‍,പിന്നെ പബ്ലിഷര്‍ റിജക്റ്റ് ചെയ്താല്‍ ഒരു പക്ഷേ ഞാന്‍ എന്ന എഴുത്തുകാരി എന്താകുമോ ..”.
അവരുടെ വിഷാദം പുരണ്ട കണ്ണുകളില്‍,എന്നോ നിശ്ചലമായ നഗര മധ്യത്തിലെ ക്ലോക്കു ടവറിന്റെ പ്രതിഫലനം കാണാമായിരുന്നു.
ഒരു കോപ്പി പോലും അന്ന് വൈകീട്ട് വരെ ചെലവായില്ല.ചിന്താമഗ്നയായി അവര്‍ ചന്തയില്‍ നിന്നു പോകുന്നത്,തിരക്കിനിടയിലും അയാള്‍ കണ്ടിരുന്നു
അവസാന ദിവസം ആയത് കൊണ്ട് പതുക്കെ തിരക്ക് കൂടി.ക്കൂടെയുള്ള സഹായികള്‍ പുസ്തകങ്ങള്‍ പായ്ക്ക് ചെയ്യാന്‍ തുടങ്ങി..ആരും എടുക്കാതെ മുല്ലവള്ളിയുടെ ഒരു കെട്ട് സ്റ്റാളിന്റെ മൂലയില്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ അവരുടെ നിശബ്ദമായ ഇരുപ്പ് ഓർമ്മ വന്നു.
പിന്നെ വന്ന കസ്റ്റമര്‍ ഓരോ പുസ്തകം വാങ്ങുമ്പോഴും അയാള്‍ ഒരു കോപ്പി ‘മുല്ലവള്ളി’ ഫ്രീ ആയി കൊടുത്തു.തന്റെ പോക്കറ്റില്‍ നിന്നു രണ്ടായിരത്തി അഞ്ഞൂറ്.ഈ മാസത്തെ സെയില്‍ കമ്മീഷന്റെ പകുതി.അവര്‍ ചിലപ്പോ ഓഫീസിലേക്ക് വിളിച്ചേക്കും.ചെറിയ ആശ്വാസം ആകട്ടെ.അവരിലെ എഴുത്ത്കാരി മരിക്കാതിരിക്കട്ടെ.
ചന്ത കഴിഞ്ഞു അയാള്‍ അടുത്ത സ്ഥലത്തേക്ക് പോയി.കുറച്ചു ദിവസം കഴിഞ്ഞു പബ്ലിഷര്‍ അയാളെ വിളിച്ചു.
“മുല്ലവള്ളി എന്ന പുസ്തകം നല്ല മൂവിങ് ഉണ്ട് അല്ലേ...നമ്മള്‍ കഴിഞ്ഞ സ്ഥലത്തെ മുഴുവന്‍ കോപ്പി വിറ്റു പോയിരുന്നു അല്ലേ..”
“അതേ എന്താ സര്‍”
“നല്ല റിപ്പോർട്ടാണ്.അവിടുത്തെ ഒരു പ്രമുഖ എഴുത്തുകാരന്‍ അത് വായിച്ചു നല്ല അഭിപ്രായം പറഞ്ഞു.പുള്ളിക്കാരന്‍ അതിന്റെ റിവ്യൂ മലയാളം മാസികയില്‍ എഴുതും.അത് കൊണ്ട് കുറച്ചു കോപ്പി കൂടി അവിടെ വച്ചോ.”
നാളുകള്‍ പുസ്ത താളുകള്‍ പോലെ മറിഞ്ഞു.ഇന്ന് പഴയ സ്ഥലത്തു വീണ്ടും പുസ്തക ചന്ത.
വൈകുന്നേരം പ്രശസ്ത എഴുത്തുകാരുടെ സംഗമം.
അയാള്‍ ഒരു ചായ കുടിക്കാന്‍ ഇറങ്ങി.അപ്പോള്‍ ചന്തയുടെ സമീപത്തെ വേദിയില്‍ നിന്നു ഒരു പ്രസംഗത്തിന്റെ കഷണങ്ങള്‍ അയാള്‍ കേട്ടു.
“മുല്ലവള്ളി എന്ന പുസ്തകത്തോടെയാണ് ഈ എഴുത്തുകാരി പ്രശസ്തയായത്.മികച്ച രചനകള്‍ മാത്രം എഴുത്തുന്ന ഇവര്‍ മലയാളത്തിന് ഒരു വാഗ്ദാനമാണ്....”
മുല്ലവള്ളി എന്ന പേര് അയാൾക്ക് പരിചയം തോന്നി.അയാള്‍ വേദിയിലേക്ക് നോക്കി.അത് അവര്‍ തന്നെയായിരുന്നു.ഇവരെ കുറിച്ചു ഈയിടെയെല്ലാം കേട്ടിരുന്നു...ഒരു പാടു അവാർഡുകൾ..പിന്നെ എന്തൊക്കെയോ വിവാദങ്ങളും...
അയാള്‍ അത് അല്പനേരം നോക്കി നിന്നിട്ട്,വീണ്ടും ആ പഴയ കഫേയിലേക്ക് നാലു മണി വെയിലു കൊണ്ട് നടന്നു.ഇനിയും ചലിക്കാത്ത ക്ലോക് ടവറിനു അരികിലൂടെ.
------------------end--------------
By
Anish Francis

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക