പറയാതെ പോയത്..............!
ഇപ്പോഴും ഇടക്കൊക്കെ അവളുടെ വീട്ടിൽ വരുമ്പോൾ കാണാറുണ്ട് ഒരിക്കലും പറഞ്ഞില്ലെങ്കിലും അവൾക്കറിയാമെന്ന് എനിക്കറിയാം അങ്ങനെ വിശ്വസിക്കുന്നതാണെനിക്കിഷ്ടം.
ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴികളും, ആ സുന്ദരമായ മുഖവുമോർത്ത് ഉറങ്ങുകയും ഉണരുകയും ചെയ്ത ദിനങ്ങൾ.
അവളുടെ മുന്നിൽ ആളാവാൻ വേണ്ടി കാട്ടിക്കൂട്ടിയതൊക്കെ ഇന്നോർക്കുമ്പോൾ, ആ ഓർമ്മകളിലൂടെ ജീവിക്കുമ്പോൾ മനസ്സിനും കൗമാരക്കാരനാവുന്നു.
പുല്ലരിയുന്ന പാടവരമ്പിൽ, താലമെടുത്തവൾക്ക് സംരക്ഷണം തീർത്ത്, സർക്കസുകാരേക്കൊണ്ട് അവൾക്കിഷ്ട്ടമുളള പാട്ട് പാടിച്ച്, കളികളിൽ കേമനായി, സാഹസങ്ങൾ കാട്ടിയിരുന്നത്. എന്നിട്ടും അവളുടെ മുന്നിൽ ഒറ്റെക്കെത്തുമ്പോൾ എന്തേ ഹൃദയം വേഗത്തിൽ മിടിച്ചിരുന്നത്, എന്തേ ശബ്ദം തൊണ്ടയിൽ കുരുങ്ങിയത് അറിയില്ല.
ഒരു പ്രവാസ കാലത്ത് നല്ലൊരാലോചനയിൽ പെട്ടെന്നു അവളുടെ വീട്ടുകാർ എല്ലാം തീരുമാനിച്ചപ്പോഴേക്കും വൈകിയിരുന്നു. സ്നേഹിതൻമാർ വിളിച്ചു പറഞ്ഞു "നീ ഒരു വാക്ക് പറഞ്ഞാൽ മതിയെന്ന് അവളുടെ വീട്ടുകാരേ നാണം കെടുത്താനും വിഷമമായിരുന്നു.പിന്നെ ജീവിതത്തിനോട് താൽപ്പര്യം നഷ്ട്ടപ്പെട്ട് ഞാനിങ്ങനെയൊക്കെ.........
അവശേഷിക്കുന്ന കാലവും ആ ഓർമ്മകളും സുഖനൊമ്പരവും മാറോട് ചേർത്തുറങ്ങുമ്പോൾ ഇത്രയും എഴുതാതെ വയ്യ.
14.2.17
Babu

പറയാതെ പോയ പ്രണയം. എന്ന ഒരു കഥാ മത്സരത്തിനു വേണ്ടി എഴുതിയത്.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക