Slider

നീയും.. ഞാനും..!!

0

നീയും.. ഞാനും..!!
□□□□□□□□□□
നീ പോലുമറിയാതെ നിന്നിലലിഞ്ഞ
ഞാനാണു നീ..
ഞാന്‍ പോലുമറിയാതെ എന്നിലലിഞ്ഞ
നീയാണ് ഞാന്‍..
മതമാകുംമതിലങ്ങുയര്‍ന്നുവന്നപ്പൊഴേ
ഹൃദയങ്ങളങ്ങനെ ദൂരത്തായി..
ദൂരത്തതെങ്കിലും ചാരത്തുനിന്നിട്ടാ-
ഹൃദയങ്ങളിങ്ങനെ വെന്തുനീറി..
ചിത്തത്തിന്‍ദൂരംകുറഞ്ഞങ്ങുവന്നത്
നമ്മള്‍തന്‍ ദൂരം കൂടീപ്പൊഴാണോ..
എങ്ങിലുംനമ്മളും യാത്രചെയ്യുന്നില്ലേ
എന്നിലായ് നീയും നിന്നിലായ് ഞാനും..!!
ആര്‍.ശ്രീരാജ്.................
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo