വിധി
ആരോഗ്യവും സമ്പത്തും നഷ്ടപ്പെട്ടു കഴിയുമ്പോൾ
പറന്നുയർന്നിരുന്ന ചിറകുകൾക്ക് ഭാരം തോന്നുമ്പോൾ
നമുക്ക് അമ്മയെ ഓർമ്മവരും
എെൻറ കുട്ടിക്കൊരാപത്തും വരുത്തല്ലേ ദൈവമേ എന്ന്
നിത്യേന കരഞ്ഞു പ്രാർത്ഥിക്കാറുളള അമ്മയെ
അപ്പോൾ നമ്മുടെ അശ്വമേധയാത്രയിൽ
നഷ്ടപ്പെട്ട ബന്ധങ്ങളെയോർത്ത്
തെറ്റിപ്പോയ കണക്കുകൾ കൂട്ടുമ്പോൾ
ആദ്യം തെളിയുന്ന മുഖം അമ്മയുടെതു തന്നെയായിരിക്കും
എല്ലാവരുമുണ്ടായിട്ടും നിങ്ങർ
വൃദ്ധസദനങ്ങളിലേക്ക് ആട്ടിയകറ്റപ്പെടുമ്പോൾ
വായിലാ മുലപ്പാലിെൻറ രുചിയുണ്ടായിരിക്കും
ഉത്സവം പോലെ ജീവിതമാഘോഷിച്ച്
ആൾക്കൂട്ടത്തിലപരിചിതനാകുമ്പോൾ
വിജയഭേരി മുഴക്കിയിരുന്ന പടവുകളുടെ
താഴെ പടിയിലിരുന്ന് ഓർക്കുമ്പോൾ
ആ പഴയ വീടും കൂട്ടുകാരുമെല്ലാം
നന്മയുടെ സ്വർഗ്ഗങ്ങളായ് മാറും
തെണ്ടാൻ പോലും ഗതിയില്ലാത്ത നിങ്ങൾ
അഭിമാനമോർത്ത് അറച്ചു നിന്നാലും
വിധി കടക്കലേക്കു തന്നെ പാദങ്ങൾ ചലിപ്പിക്കും
പണ്ടു നിങ്ങൾക്കു നേരേ നീട്ടിയ ഭിക്ഷാപാത്രം
ഓർമ്മയിൽ തെളിയുമ്പോൾ
വേദനയിൽ നിങ്ങൾ പുളഞ്ഞു പോകും
ആയ കാലത്ത് ഒന്നു തിരിഞ്ഞു നോക്കാൻ
ശ്രമിക്കാതെ
ഇപ്പോഴവരുടെ കുഴിമാടങ്ങൾക്കരികിലിരുന്നു വിതുമ്പുമ്പോൾ
അവരോടൊപ്പം ലയിച്ചു ചേരാൻ
ആത്മാർത്ഥമായി നിങ്ങളാഗ്രഹിച്ചിരിക്കും.

02/02/17
ബാബു.
ബാബു.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക