Slider

( ഒരു പരീക്ഷണം ) മനസ്സാക്ഷി

0

( ഒരു പരീക്ഷണം )
മനസ്സാക്ഷി
========
വിഘ്നേശ്വരാ കാത്തുകൊള്ളണെ....
കിടക്കുന്നതിനു മുമ്പുള്ള പതിവ് പ്രാർത്ഥനയും കഴിഞ്ഞു രോഹിത് ഉറങ്ങാൻ കിടന്നു....
അല്പസ്വല്പം കുസൃതിത്തരങ്ങൾ ഒക്കെ ഉണ്ടെങ്കിലും എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ രോഹിത്ത് മിടുക്കനാണ്... പഠിക്കാനും പാഠ്യേതര വിഷയങ്ങളിലും...
അച്ഛനും അമ്മയ്ക്കും ഒറ്റ മോനാണ് അതുകൊണ്ടാവാം ഇച്ചിരി കുറുമ്പും കയ്യിലുണ്ട്... എങ്കിലും അധ്യാപകർക്കും സഹപാഠികൾക്കും അവൻ പ്രിയപ്പെട്ടവനാണ്....
ഈയിടെയായി അവനു ഒരു മ്ലാനത ഉണ്ട്... ശരിക്കു ശ്രദ്ധ കാട്ടുന്നില്ല ഒന്നിനും ...
ഏക മകന്റെ ഈ അവസ്ഥ ചെറുതൊന്നുമല്ല അച്ഛനെയും അമ്മയെയും വേദനിപ്പിക്കുന്നത്... അതിനു വേണ്ടി അവർ പ്രാര്ഥിക്കാത്ത അമ്പലങ്ങളില്ല ദേവി ദേവന്മാർ ഇല്ല...
രോഹിത്തിനോട് അതിനെ പറ്റി പല തവണ ചോദിച്ചിട്ടും ഒന്നുമില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുന്നില്ലാതെ ഒന്നും പറയുന്നില്ല...
ഈ ചോദ്യങ്ങളും കാര്യങ്ങളും ഞാനും കാണുന്നുണ്ട്..... എനിക്കും ഉത്തരം പറയാൻ സാധിക്കില്ല... കാരണം അത് എന്നും നേരിട്ടറിയുന്നത് ഞാൻ മാത്രമാണല്ലോ...
എനിക്ക് പല സിദ്ധികളുമുണ്ട് അത് വെച്ചാണ് ഞാനത് തിരിച്ചറിഞ്ഞതും....
ഈ ഞാൻ ആരാണ് എന്നല്ലേ ഞാനാണ് രോഹിത്തിന്റെ ' മനസ്സാക്ഷി.. '
ഞാനും രോഹിത്തിന്റെ നിഴലും മാത്രമേ അവന്റെ ഒപ്പം എന്നുമുണ്ടാകൂ...
അതിലും കൂടുതലായി ഞാനാണ് ഉണ്ടാകുക കാരണം രാത്രിയാകുമ്പോൾ നിഴൽ ഉറങ്ങാൻ പോകും പിന്നെ ഞാൻ മാത്രമാണ് കൂടെ ഉണ്ടാകുക...
രോഹിത്തിനു പോലും അറിയാത്ത കാര്യം ആണ് അവന്റെ മ്ലാനതയുടെ കാരണം...
തനിക്ക് എന്തോ സംഭവിക്കുന്നുണ്ട് എന്ന് രോഹിത്തിനു ഉറപ്പായിരുന്നു...
അത് എന്താണെന്ന് തിരിച്ചറിയാത്തിടത്തോളം കാലം അവനു ഈ മ്ലാനത ഉണ്ടാകും....
ഇനി ഞാൻ അത് തിരിച്ചറിഞ്ഞത് എങ്ങിനെയെന്ന് വിശദീകരിക്കാം....
അന്നും പതിവ് പോലെ രോഹിത്ത് ഉറങ്ങാൻ കിടന്നു എനിക്ക് ഉറക്കമില്ല കാരണം അന്ന് രാത്രി രോഹിത്തിനു കാണാനുള്ള സ്വപ്‌നങ്ങൾ ഒരുക്കാൻ തിരക്കിട്ടു നടക്കുന്ന മനസ്സിന് സഹായമായി സാക്ഷിയായി ഞാനും ഉണ്ടായിരുന്നു അപ്പോളാണ് ഒരു നിഴൽ രൂപം അവിടെ വന്നത് ...
എന്നിട്ടൊരു കാര്യം പറയാൻ തുടങ്ങി അന്ന് ആ നിഴൽ പറഞ്ഞ കഥ ജില്ലയിൽ തന്നെയുള്ള വ്യവസായിയെ കുറിച്ചാണ്...
എല്ലാ സ്ത്രീകളും ഭോഗിക്കാൻ വേണ്ടി മാത്രമുള്ളതാണെന്നു ചിന്തിക്കുന്ന കാമഭ്രാന്തൻ..
കച്ചവടത്തിന് വേണ്ടി എന്ത് മായവും ഭക്ഷണ സാധനങ്ങളിൽ ചേർക്കുന്നവൻ...
ക്രൂരൻ...
എനിക്ക് ഇപ്പൊ സംസാരിക്കുന്ന ഈ നിഴൽ രൂപത്തെ മനസ്സിലായില്ല എനിക്ക് മാത്രമറിയുന്ന ഭാഷയിൽ ഞാൻ ആ നിഴൽ രൂപത്തിനോട് ചോദിച്ചു .... " നീയാരാണ്‌... "
നിഴൽ രൂപം എന്നോട് പറഞ്ഞു അല്ലയോ മനഃസാക്ഷി നീയുൾപ്പെടുന്ന ഈ മനസ്സിന്റെ ഒരു ഇരുണ്ട അറയിൽ തന്നെയാണ് എന്റെ താമസവും..
എനിക്ക് ഇരുൾ കൂടുതലാണ് അതുകൊണ്ടു ആരും ഉണർന്നിരിക്കുമ്പോൾ എനിക്ക് മുമ്പിൽ വരാനാകില്ല....
എന്നെ ചിലർ ഓമന പേരിട്ടു വിളിക്കുന്നതാണ് അബോധ മനസ്സ്...
ചില വാർത്തകളും കാര്യങ്ങളും മനസ്സിൽ ഒരുവട്ടം കറങ്ങിയിട്ടു നേരെ എന്റെ അടുത്തേക്ക് ആണ് വരിക....
എന്റെ ഉള്ളിൽ വന്നാൽ പിന്നെ പെട്ടെന്ന് അത് പുറത്തേക്കു വരില്ല...
ചിലപ്പോൾ മനസ്സ് ഓടിക്കുന്ന സ്വപ്നത്തിന്റെ സിനിമയിൽ ഞാൻ അത് മനസ്സറിയാതെ കയറ്റി വിടാറുണ്ട്....
അപ്പൊ ഞാൻ ചോദിച്ചു എന്നിട്ടു ഇത്ര നാളായിട്ടും ഞാൻ നിന്നെ കണ്ടിട്ടില്ലല്ലോ...
അതിനു ആ നിഴൽ പറഞ്ഞ മറുപടി എന്റെ തല കുനിപ്പിച്ചു...
"നിനക്ക് ഒരു മനസ്സിൽ നല്ല സ്ഥാനമുണ്ട് പക്ഷെ ഏത് മനസ്സിൽ ആയാലും മുഴുവൻ സമയവും ഉറക്കമാണ് നീ... ഇടവേളയിൽ എപ്പോളെങ്കിലും ഒന്നൂർണർന്നാൽ ആയി.... അതുകാരണം നീ എന്നെ കാണാറില്ല.... "
ആ വാക്കുകൾ എന്നെ ചിന്തിപ്പിച്ചു... എന്റെ കൂടപിറപ്പുകളായ പല പല മനസ്സിലെയും മനഃസാക്ഷികളും മരണപ്പെട്ടു കഴിഞ്ഞിരിക്കുന്നു... ഇനി എനിക്കും മരിക്കാൻ കഴിയില്ല...
അന്ന് മുതൽ ആ അബോധമനസ്സ് എന്ന നിഴൽ രൂപവുമായി ഞാൻ ഒരു കരാർ വെച്ചു ഒരുമിച്ചു നീങ്ങാം മനസ്സറിയാതെ...
കാരണം മനസ്സിന് ഒന്നും ഒളിച്ചു വെക്കാനുള്ള കഴിവില്ല...
എനിക്ക് ഇഷ്ടമില്ലെങ്കിലും എങ്ങിനെയോ എന്നിൽ അടിച്ചേല്പിക്കപ്പെട്ട ഒരു ശീലമുണ്ട് കണ്ടത് പലതും കണ്ടില്ലെന്നു നടിക്കുക...
അന്ന് മുതൽ ഇതുപോലുള്ള ക്രൂരതയുടെ കഥകൾ കേട്ടാൽ പിറ്റേ ദിവസം വേറൊരു വാർത്തയും കൂടി നഗരത്തിൽ കേട്ട് തുടങ്ങി...
'കൊല്ലപ്പെട്ടു ' എന്ന വാർത്ത....
ആര് എങ്ങിനെ എന്ന് ഒരാളും എത്ര ചികഞ്ഞു നോക്കിയാലും കണ്ടു പിടിക്കാൻ പറ്റാത്ത രീതിയിലുള്ള കൊലപാതകങ്ങൾ...
കാരണം ബോധമനസ്സിനെക്കാളും ജാഗരൂഗമാണ് അബോധമനസ്സ് എന്നത് കൊണ്ട് തന്നെ...
എന്റെ മുമ്പിൽ വരുന്ന കഥകളിൽ ഞാൻ ഒപ്പ് വെച്ച് കൊടുത്താൽ അന്ന് രാത്രി അത് നടന്നിരിക്കും
ആ കഥയിലെ എന്റെ കൂടപ്പിറപ്പായ മനസ്സാക്ഷിയെ കൊന്നവനെ ഞാനും കൊല്ലിക്കും....
രോഹിത്തിന്റെ ഈ അവസ്ഥ കണ്ടു വിഷമമുണ്ട് കാരണം മനസ്സ് കിടന്നു കരയുന്നത് ഞങ്ങൾ എന്നും കാണുന്നതാണല്ലോ...
പക്ഷെ ഈ ഉദ്യമത്തിൽ നിന്ന് പിന്മാറാൻ ഞങ്ങൾ ഒരുക്കമല്ല...
എന്നെങ്കിലും ഒരു നാൾ ചിലപ്പോൾ ഞങ്ങൾ പിടിക്കപ്പെട്ടേക്കാം ആ നാൾ വരെ ഞങ്ങൾ ഇത് തുടരും....
ജെയ്സൺ ജോർജ്ജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo