ഹൊറർ സ്റ്റോറി
പാലപ്പൂമണമുള്ള രാവുകൾ
*************************************
പാതിരാകാറ്റിൻറ്റെ കുളിർ വീണ നാട്ടു വഴിയിലൂടെ നടക്കുമ്പോൾ മനസിൽ ഒരു ഭീതി തളം കെട്ടി നിന്നിരുന്നു .
ഈ സമയത്താണ് യക്ഷിയും ഗന്ധർവനുമൊക്കെ ഇറങ്ങുന്നതെന്ന് കഥകളിൽ വായിച്ചിട്ടുണ്ട്...
പാലപ്പൂവിൻറ്റെ മണം പരക്കാൻ തുടങ്ങിയിരുന്നു.. രാപ്പുള്ളുകൾ കലപില കൂട്ടുന്ന ശബ്ദം കാതിൽ അലയടിച്ചു കൊണ്ടിരുന്നു.
വിറയാർന്ന കാലുകൾക്ക് ശക്തി ക്ഷയിച്ചെന്നു തോന്നി.. ഇരുട്ടിലൂടെ വേഗത്തിൽ നടന്നു .നിലാവിൻറ്റെ അരണ്ട വെളിച്ചം അവിടിവിടെയായി വീണു കിടക്കുന്നുണ്ട് .വഴിവക്കിൽ വലിയൊരു പാലമരം ഉണ്ട്. പൂത്തു നിൽക്കുന്ന യക്ഷിപ്പാല .
പാലമരത്തിന് ചുവട്ടിൽ വെള്ളക്കസവ് സെറ്റ്സാരി ഉടുത്ത് ഒരു സുന്ദരി നിൽക്കുന്നു. അവളുടെ പനംങ്കുല പോലത്തെ മുടിയുടെ ഒരു ഭാഗം തലയുടെ ഒരു വശത്ത് വാരികെട്ടി വച്ചിരുന്നു .ഒരുവലിയ മഞ്ഞ ചെമ്പക പ്പൂവ് അവൾ ചൂടിയിരുന്നു .
പാദസരത്തിൻറ്റെ കിലുക്കംക്കൂടി കേട്ടപ്പോൾ ഉറപ്പായി.യക്ഷി തന്നെ.
അതോ തോന്നാലോ ?
സകല ദൈവങ്ങളെയും വിളിച്ചുകൊണ്ട് വേഗം നടന്നു.
“ഒന്നു നിക്കാമോ.....”
പിന്നിൽ മനോഹരമായ സ്ത്രീ ശബ്ദം കേട്ട് ശ്വാസം നിലച്ചു നിന്നു പോയി ..
തിരിഞ്ഞു നോക്കിയതും തൊട്ടു പിന്നിൽ ഭംഗിയായി പുഞ്ചിരിച്ചുക്കൊണ്ട് സുന്ദരിയായ തമ്പുരാട്ടി നിൽക്കുന്നു . ശരിക്കും ഭയന്നു പോയി .
അവളുടെ നീലക്കണ്ണുകളിൽ പ്രണയത്തിൻറ്റെ വിഷ്ണുക്രാന്തികൾ പൂത്തു...നിലാവിൻറ്റെ പാൽക്കുടം തൂകുംപോലെ അവളുടെ പുഞ്ചിരി ..കർക്കിടക രാവിനെ വാരിപ്പുണർന്നു.
"ചുണ്ണാമ്പുണ്ടോ കയ്യിൽ....
പൊടുന്നനെ അവൾ ചോദിച്ചതും ഞെട്ടിപ്പോയി .യക്ഷികൾ ചുണ്ണാമ്പ് ആണ്ചോദിക്കാറ്.
" മുറുക്കുന്ന ശീലമില്ല”.
അവളോടുപറഞ്ഞു.
അവളുടെ ചിരി മാഞ്ഞു .ആ നിലാവ് പോലത്തെ മുഖത്ത് കാർമേഘങ്ങൾ ഉരുണ്ട് കൂടാൻ തുടങ്ങി ....നീലക്കണ്ണുകൾ തീക്കനൽ പോലെ ജ്വലിക്കാൻ തുടങ്ങി....അവൾ അലറി ചിരിക്കാൻ തുടങ്ങി....രണ്ട്കൊമ്പുകൾ അവൾക്ക് മുളച്ചു വന്നു . വെളുത്ത വെണ്ണ പോലത്തെ അവളുടെ മേനി കറുകറാ കറുത്തു ,മുടി നരച്ചു .ഒരു പടു വൃദ്ധയായി മാറി അവൾ .. പെട്ടന്ന് ഓടി ....യക്ഷി പിന്നാലെ ഉണ്ട് ....അവളുടെ നീണ്ട നാവ് പുറത്തേക്ക് ചാടി....ഓടി ഒാടി ഒരു കരിമ്പനയിൽ ചെന്നിടിച്ചുവീണു . കണ്ണു തുറന്നപ്പോൾ കട്ടിലീന്നു വീണ് നിലത്തു കിടക്കുകയാണ് .
പെട്ടന്നാണ് കട്ടിലിൻറ്റെ കാലിൻറ്റെ അടുത്തായി ഒരു മഞ്ഞചെമ്പകപ്പൂ കിടക്കുന്നത് കണ്ടത് .
Rajeev

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക