Slider

എനിക്കറിയാവുന്ന ഒരു 'കുട്ടി'യുടെ ജീവിത കഥയാണിത്..

0
എനിക്കറിയാവുന്ന ഒരു 'കുട്ടി'യുടെ
ജീവിത കഥയാണിത്..
അപാകതകളുണ്ടെങ്കിൽ
ക്ഷമിക്കുമല്ലോ..
** ** **
പ്രിയപ്പെട്ടവനെ എന്നോടു പൊറുക്കണം..
ക്ഷമിക്കാൻ വയ്യാത്ത തെറ്റാണ് ചെയ്യുന്നതെന്നറിയാം..
പക്ഷേ എനിക്കു വേറേ മാർഗ്ഗമില്ലാരുന്നു..
നിങ്ങൾക്കറിയോ സ്വന്തം വീട്ടുകാരെയും ബന്ധുക്കളെയുമൊക്കെ ഉപേക്ഷിച്ചു നിങ്ങളുടെ കൂടെ ഇറങ്ങിത്തിരിക്കുമ്പോൾ എനിക്കു വലിയ മോഹങ്ങളും പ്രതീക്ഷകളുമൊന്നും ഉണ്ടായിരുന്നില്ല..
എന്റെ വിഷമങ്ങളിൽ കൂട്ടിരിക്കാൻ എനിക്കു തണലേകാൻ കൂടെയുണ്ടാവണമെന്നേ ആഗ്രഹിച്ചുള്ളൂ..
എന്നിട്ടും..
നേരമേറെ ഇരുട്ടി വീട്ടിലേക്കു വന്നു കയറുന്ന നിങ്ങളോടു "ഇത്രയും സമയമെവിടാരുന്നു" എന്നു ചോദിച്ചു ഞാൻ തട്ടിക്കയറിയില്ല..
പകരം "നീ ഭക്ഷണമെടുത്തു വെക്കൂ നമുക്കൊരുമിച്ചു കഴിക്കാ"മെന്ന വാക്കു കേൾക്കാനായി കൊതിച്ചു കാതോർത്തിരുന്നു..
പക്ഷേ എന്നോടൊരു വാക്കുപോലും മിണ്ടാതെ കിടന്നുറങ്ങുകയായിരുന്നില്ലേ പലപ്പോഴും ചെയ്തതു..
അന്നൊക്കെ ഞാനൊഴുക്കിയ കണ്ണീർ പ്രിയപ്പെട്ടവനെ നിങ്ങൾക്കു മനസ്സിലാവില്ല..
ഒരു പെണ്ണിനെപ്പോഴും കേൾക്കാനിഷ്ടം കാതിനിമ്പമുള്ള വാക്കുകളാണ്..
കാതിലാണ് ഒരു പെണ്ണിനെ സ്നേഹമെന്നു നിങ്ങൾക്കറിയില്ലാരുന്നോ..
എന്നിട്ടും ഒരിക്കൽ പോലും നിങ്ങളെന്നോട് സ്നേഹത്തൊടെ ഒരു വാക്കു മിണ്ടീട്ടില്ല..
ഉടുത്തൊരുങ്ങാൻ കാര്യമായി ഒന്നുമില്ലേലും എനിക്കാവും വിധം സുന്ദരിയായി നിങ്ങളെയും കാത്തിരുന്ന ദിവസങ്ങളിൽ ഒരിക്കൽ പോലും എന്നെയൊന്നു നോക്കി നീയിന്നു പതിവിലധികം സുന്ദരിയായിട്ടുണ്ടല്ലോ എന്നുപറഞ്ഞീല്ല.. അങ്ങനൊരു വാക്കുകേൾക്കാൻ കൊതിച്ചിട്ടുണ്ട് പലപ്പോഴും..
പക്ഷെ നിരാശയായിരുന്നു ഫലം..
എന്നിട്ടും ഞാൻ നിങ്ങളെ വെറുത്തില്ല..
നിങ്ങൾക്കറിയോ ഒരു സ്ത്രീക്ക് ഏറ്റവും കൂടുതൽ പരിഗണണ വേണ്ടതെപ്പോഴാണെന്നു..
ലൈക്കു കിട്ടാൻ ഫേസ്‌ബുക്കിൽ ചിലരെഴുതുന്ന പോലേ ആർത്തവ സമയത്തൊന്നുമല്ല അതു..
അവളോരൊമ്മയാവാൻ പോവുകയാണെന്നറിയുന്ന നിമിഷം തൊട്ടാണ്..
കാരണം പിന്നീടങ്ങോട്ടുള്ള അവളുടെ നാളുകൾ ആ കുഞ്ഞിന് വേണ്ടിയിട്ടാണ് മാറ്റിവെക്കപ്പെടുക..
അവിടെയും ഞാൻ പരാജയപ്പെട്ടു..
നിങ്ങളൊരിക്കൽപോലും കരുതലോടെയൊന്നു നോക്കുക പോലും ചെയ്തില്ല..
പ്രണയകാലത്തെ സ്‌നേഹവാക്കുകൾ ജീവിതത്തിലും കാണുമെന്നു വിശ്വസിക്കാൻ മാത്രം മണ്ടിയല്ല ഞാൻ ..
എങ്കിലും കുറച്ചൊക്കെ സ്‌നേഹവും പരിഗണനയും ഒരു പങ്കാളിയെന്ന നിലയിൽ ഞാനർഹിക്കുന്നില്ലേ..
എന്നിട്ടും ഞാൻ പരാതിയോ പരിഭവമൊ കാട്ടിയിട്ടൊരിക്കലും..
പക്ഷേ സ്വന്തം ചാരിത്ര്യത്തെ സംശയിക്കുന്നതൊരു പെണ്ണിനു സഹിക്കാൻ പറ്റുന്നതിനുമപ്പുറമാണ് പ്രിയപ്പെട്ടവനെ..
മക്കളിലൊരാൾക്കു നിങ്ങളുടെ ഛായയില്ലെന്നു പറഞ്ഞു ദിവസവും നിങ്ങളെന്നെ ഉപദ്രവിച്ചപ്പോൾ നൊന്ത് പ്രസവിച്ച പൊന്നു മക്കളെ ഓർത്ത് മാത്രമായിരുന്നു ഞാനതു സഹിച്ചത്..
പലപ്പൊഴും പലരുടെയും പേരു ചേർത്തെന്നെ നിങ്ങൾ സംശയിച്ചപ്പഴും ഞാനവരെ ചേർത്ത് പിടിച്ചു നിശബ്ദമായി കരഞ്ഞു..
പക്ഷേ എത്ര നാൾ കഴിയും ഇങ്ങനെ ജീവിക്കാൻ..
പോവുകയാണ് ഞാനും എന്റെ കുഞ്ഞുങ്ങളും..
എങ്ങോട്ടേക്കാണെന്നറിയില്ല..
എങ്കിലും സ്വന്തം അഭിമാനം പണയം വെച്ചെനിക്ക്‌ നിങ്ങളുടെ കൂടേ ജീവിക്കാനാവില്ല ..
പട്ടിണി കിടന്നാണെങ്കിലും ഞാനെന്റെ മക്കളെ വളർത്തും...
അതുവരെയെങ്കിലും ആയുസ്സു നൽകണമെന്ന ഒരൊറ്റ പ്രാർത്ഥനയെ എനിക്കുള്ളൂ ..
സ്നേഹപൂർവ്വം നിങ്ങളുടെ സ്വന്തം ക്ഷമിക്കണം ഒരിക്കൽ സ്വന്തമെന്നു വിശ്വസിച്ചിരുന്ന തങ്കമണിപ്പൂച്ച.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo