കാണാതായ ആട്ടിൻകുട്ടി
...........................................
വിദ്യയുടെ ഇളംതളിരിലകൾ
രുചിയോടെ ചവച്ചു തിന്നാൻ
ഉമ്മ ഒരാട്ടിൻ കുട്ടിയെ
പുതിയൊരു മേച്ചിൽ പുറത്ത്
കൊണ്ടുപോയി കെട്ടിയിരുന്നു.
...........................................
വിദ്യയുടെ ഇളംതളിരിലകൾ
രുചിയോടെ ചവച്ചു തിന്നാൻ
ഉമ്മ ഒരാട്ടിൻ കുട്ടിയെ
പുതിയൊരു മേച്ചിൽ പുറത്ത്
കൊണ്ടുപോയി കെട്ടിയിരുന്നു.
പൂർവ്വകാലത്തിന്റെ
വിപ്ലവ പാരമ്പര്യം
കഴുത്തിലണിഞ്ഞ
മേച്ചിൽ പുറങ്ങളിൽ
ആടുകൾക്കൊപ്പം
ചെന്നായ്ക്കളുമുണ്ടായിരുന്നു.
വിപ്ലവ പാരമ്പര്യം
കഴുത്തിലണിഞ്ഞ
മേച്ചിൽ പുറങ്ങളിൽ
ആടുകൾക്കൊപ്പം
ചെന്നായ്ക്കളുമുണ്ടായിരുന്നു.
ചെന്നായ്ക്കളുടെ
ഓരികൾക്കൊടുവിൽ
കാണാതായ
ആട്ടിൻകുട്ടിയെ തേടി
ഉമ്മ നിലവിളിച്ചു നടന്നു.
ഓരികൾക്കൊടുവിൽ
കാണാതായ
ആട്ടിൻകുട്ടിയെ തേടി
ഉമ്മ നിലവിളിച്ചു നടന്നു.
ബലിമൃഗമായതിനാൽ
ആട്ടിൻകുട്ടിയെ തെരഞ്ഞുപിടിക്കാൻ
ആളുകൾക്കും താൽപ്പര്യം കുറവായിരുന്നു.
ആട്ടിൻകുട്ടിയെ തെരഞ്ഞുപിടിക്കാൻ
ആളുകൾക്കും താൽപ്പര്യം കുറവായിരുന്നു.
ചെന്നായ്ക്കളുടെ
വിരലടയാളം പതിഞ്ഞ ആടിനെ
വെളിച്ചത്തു വെച്ചാൽ
ഉമ്മയുടെ നിലവിളി ഉച്ചത്തിലാവുമത്രെ.
വിരലടയാളം പതിഞ്ഞ ആടിനെ
വെളിച്ചത്തു വെച്ചാൽ
ഉമ്മയുടെ നിലവിളി ഉച്ചത്തിലാവുമത്രെ.
ആടിനെ തെരഞ്ഞുനടന്നവരിൽ ചിലർ
ചെന്നായ്ക്കളുടെ
രക്തം പുരണ്ട ചിരി നക്കി
വിശപ്പു മാറ്റുന്നുവത്രെ !
ചെന്നായ്ക്കളുടെ
രക്തം പുരണ്ട ചിരി നക്കി
വിശപ്പു മാറ്റുന്നുവത്രെ !
ആടുകൾ സംഘടിതരല്ലാത്തതിനാൽ
അന്വേഷണ വിവരങ്ങൾ
പുറം ലോകത്തു നിന്നും
അവധിയെടുത്ത ത്രെ!
അന്വേഷണ വിവരങ്ങൾ
പുറം ലോകത്തു നിന്നും
അവധിയെടുത്ത ത്രെ!
അല്ലെങ്കിലും
വായ് വട്ടം മൂടിക്കെട്ടിയ
പൊട്ടക്കിണറ്റിൽ
ജീവന്റെ കരച്ചിലുകൾ
ആര് കേൾക്കാൻ?
തവളകൾ അപ്പോഴും
കരഞ്ഞിരുന്നു.
"നമ്മൾ സ്വതന്ത്രരാണ്,
നമ്മൾ സ്വതന്ത്രരാണ്"
വായ് വട്ടം മൂടിക്കെട്ടിയ
പൊട്ടക്കിണറ്റിൽ
ജീവന്റെ കരച്ചിലുകൾ
ആര് കേൾക്കാൻ?
തവളകൾ അപ്പോഴും
കരഞ്ഞിരുന്നു.
"നമ്മൾ സ്വതന്ത്രരാണ്,
നമ്മൾ സ്വതന്ത്രരാണ്"
ശബ്നം സിദ്ദീഖി
04-02-2017
04-02-2017

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക