Slider

ആത്മരതി അവാർഡ്

0


'!! ആത്മരതി അവാർഡ് !!!
================
''ഹലോ,
 ഓൺലെെൻ സാഹിത്യ പ്രസിഡണ്ടറല്ലേ ??
അതെ, പ്രസിഡണ്ടർ ചവറ ചാക്കോച്ചനാണ്,
സാറെ ഇത് സ്റ്റിക്കർ മത്തായിയാ,!!
അതാരാ നിക്കറ് മത്തായി,
നിക്കറല്ലാ സാറെ, സ്റ്റിക്കർ,
''ഗ്രൂപ്പിൽ വരുന്ന രചനകൾക്ക് സ്റ്റിക്കർ മാത്രം കൊടുത്ത് പ്രോത്സാഹിപ്പിക്കുന്ന കോട്ടയം കാരൻ സ്റ്റിക്കർ മത്തായി, !!!
ങാ, മനസിലായി എന്താ ഈ വെളുപ്പാൻ കാലത്ത് !!?
പത്രം വായിച്ചില്ലേ,
പത്രം ഭാര്യ നോക്കുവാ, അവളെന്നും റേറ്റിങ്ങ് നോക്കുന്ന ആളാ, !!
എന്തോന്നിന്റെ റേറ്റാ അരിയുടെയാണോ ?
ഹാവു നല്ല ശേലായി, അങ്ങനെയൊരു കാലം വരുമോ എടോ സീരിയലിന്റേയും, സ്വർണ്ണത്തിന്റേയും , റേറ്റിങ്ങ് നോക്കുവാ !!
_ അധികമായാൽ പണ്ട് അമ്യതായിരുന്നു വിഷം ,ഇപ്പം ചന്ദനമഴേലേ അമൃതയാ വിഷമെന്നാ ചൊല്ല്, !!
പിന്നെ ചവറാച്ചാ, ഞാൻ വിളിച്ചതേ, ഇന്ന് പത്രത്തിൽ ഒരു എച്ചി ക്കാനം സ്വദേശിയുടെ എച്ചി ഡയലോഗുണ്ട് അതും ഓൺലെെൻ സാഹിത്യത്തെ പറ്റി വായിച്ചോ ??
അതറിഞ്ഞു, !!
പ്രതിഷേധം ഉയരുകയാണ് ഓൺലെെനിലെ ഗ്രൂപ്പുകളിൽ , ഒരു പ്രസിഡണ്ട് എന്ന നിലയിൽ ചവറയുടെ അഭിപ്രായം എന്താ, !!
അതേ മത്തായി , ഈ വല്ല്യ എഴുത്ത്കാർക്ക് ഒരു സൂക്കേടുണ്ട്, എപ്പോഴും എല്ലാവരുടേയും ശ്രദ്ധ കിട്ടണം, ഒന്നുകിൽ അവാർഡ്,
അല്ലെങ്കിൽ വിവാദം, അങ്ങേർക്കിപ്പോൾ അവാർഡൊക്കൊ കിട്ടീട്ട് ഏറെയായി, ശ്രദ്ധിക്കപ്പെടാനുളള സൂത്രപ്പണിയാ ഇത്,
ഏതായാലും അങ്ങേർക്കൊരു പുതിയ അവാർഡ് കൊടുക്കാൻ തീരുമാനിച്ചു, !!
പുതിയ അവാർഡോ ?
ങാ , മറ്റേ അവാർഡ്, ആത്മരതി അവാർഡ്,
ഈ വർഷത്തെ ഓൺലെെൻ ആത്മരതി അവാർഡ് എച്ചിക്കാനത്തെ സന്തോഷണ്ണന് !!എങ്ങനെയുണ്ട് മത്തായി !
'' ഹഹഹഹ കൊളളാം ഇനി അങ്ങേര് മിണ്ടൂല അവാർഡ് കിട്ടീലേ !!
പിന്നെ മത്തായി,
ഇതിനെതിരെ ഞാനൊരു മുദ്രാവാക്ക്യമെഴുതി, പ്രതിഷേധമായി ,അതിങ്ങനെയാണ്,
ഓൺലെെൻ സാഹിത്യം സിന്ദാബാദ് ,
സ്റ്റിക്കർ കമന്റ് സിന്ദാബാദ് ,
ഞങ്ങളിലൊന്നിനെ തൊട്ടെന്നാൽ
 സ്റ്റിക്കറിടിക്കും പറഞ്ഞേക്കാം,
പുല്ലാണേ പുല്ലാണേ
പേനയുന്ത് സാഹിത്യം പുല്ലാണേ,
എച്ചിയുടേയും മച്ചിയുടേയും
കാലം കഴിഞ്ഞു, (2)
മച്ചമ്പിമാരുടേയും
കാലം കഴിഞ്ഞു,
പുല്ലാണേ പുല്ലാണേ
എച്ചി സാഹിത്യം പുല്ലാണേ !!!
ഞങ്ങളിലില്ലാ രതിയുടെ രചന (2)
ഞങ്ങളിലില്ലാ രതികുട്ടന്മാർ, (2)
ഞങ്ങടെ രചന ജീവനുളളതാണേ,
ഞങ്ങടെ സാഹിത്യം പവിത്രമാണേ !!
പുല്ലാണേ പുല്ലാണേ
എച്ചി സാഹിത്യം പുല്ലാണേ,
എങ്ങനെയുണ്ട് മത്തായി എന്റെ മുദ്രാവാക്യം, ??
ഇതിലും ഭേദം പ്രസിഡണ്ടറേ എച്ചിയുടെ എച്ചിത്തരമാ !!!
ചവറ മിഴിച്ച് നിന്നപ്പോൾ ഫോൺ കട്ടായി, !=====================
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo