Slider

ഭർത്താവ്‌ ദൈവത്തെപ്പോലെയാന്ന്

0
എപ്പോഴൊക്കെ ഭർത്താവിനെപ്പറ്റി ചോദിച്ചാലും അവൾ പറയും എന്റെ ഭർത്താവ്‌ ദൈവത്തെപ്പോലെയാണെന്നു..
പലപ്പോഴുമിത് തന്നെ കേട്ടപ്പോ അറിയാനൊരു ആഗ്രഹം..
അതിനു മാത്രം അയാൾക്കെന്തു പ്രത്യേകതയാണാവൊ..
എന്തായാലും ഒന്നറിഞ്ഞു വെക്കുന്നതു നല്ലതല്ലേ..
അങ്ങനെ മടിച്ചു മടിച്ചാണെങ്കിലും
അവളോടു ചോദിച്ചു..
"എന്തുവാടീ അതിനു മാത്രം അയാൾക്കുള്ളത്.."?
അവള് പറഞ്ഞു തുടങ്ങി..
"അതോ..
പുലർച്ചെ എഴുന്നേറ്റു വീട്ടു ജോലികളെല്ലാം ചെയ്തു തുടങ്ങി അതിനിടേൽ കുട്ടികളെ റെഡിയാക്കി സ്‌കൂളിലേക്കും വിട്ടു നേരെ അലക്കു കല്ലിനടുത്തേക്കു നടക്കുന്നതു വരെയുളള മുഴുവൻ കാര്യങ്ങളും കണ്മുന്നില് നടക്കുന്നതു കണ്ടിട്ടും 'എടീ നീ തനിച്ചു ചെയ്യണ്ട ഞാനും കൂടെ സഹായിക്കാ'മെന്നു പറയില്ല.."
"വൈകീട്ടു ഞാൻ കുട്ടികളെ ഹോംവർക്കിനു സഹായിക്കുന്നതിനിടെ കുഞ്ഞുണർന്നു കരഞ്ഞാലും ടീവിയുടെ വോളിയം കൂട്ടി കുറ്റിയടിച്ച പോലേ ഇരിക്കുന്നതല്ലാതെ ഒന്നു ചെന്നെടുക്കില്ല.."
"രാത്രി കുഞ്ഞിനെ ഒരുവിധമുറക്കിക്കിടത്തി അടുക്കള ജോലി തീർക്കുമ്പോഴും ഒന്നടുത്തു വന്നു രണ്ടു വർത്താനം പറയീല്ല.."
"ചുരുക്കി പറഞാൽ എല്ലാം കാണുകയും കേൾക്കുകയും ചെയ്തിട്ടും കമാന്നൊരക്ഷരം മിണ്ടാത്ത അദ്ദേഹത്തെ ദൈവത്തെപോലെ കരുതുന്നതിൽ വല്ല തെറ്റുമുണ്ടാ.."?
എല്ലാംകേട്ടു വാപൊളിച്ചു നിന്നതല്ലാതെ എനിക്കതിനു മറുപടി ഉണ്ടാരുന്നില്ല.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo