Slider

കൽക്കട്ട.....

0

കൽക്കട്ട.....
50 രൂപായും ഒരു ബിയറും അല്പം ഭക്ഷണവും വാങ്ങി കൊടുത്താൽ നിങ്ങൾ പറയുന്നിടത്തു ഒരു രാത്രി മൊത്തം വന്നു പറയുന്നത് എന്തും ചെയ്തു തരുന്ന,വെളുത്തു തുടുത്ത,ചുവന്ന ചുണ്ടുകളും വെള്ളാരം കണ്ണുകളും ഉള്ള സുന്ദരികൾ നിറഞ്ഞ ചേരികൾ ഉള്ള നാട്....കൽക്കട്ട.... ദാരിദ്ര്യം ആണ് അവരെ ഇത് ചെയ്യിപ്പിക്കുന്നത്.....
മദ്യം എന്നത് ഭക്ഷണവും,കാമം എന്നത് ജീവശ്വാസവും ആയിരുന്ന കാലത്താണ് ഞാൻ അവിടെ എത്തി പെടുന്നത്....
പാതി ബോധത്തോടെ രാത്രി 8 മണിക്കു ഹൗറ റെയിൽവേ സ്റ്റേഷനിൽ ട്രയിൻ ഇറങ്ങുമ്പോൾ, തള്ളി തുറക്കാൻ പോകുന്ന സ്വർഗ്ഗവാതിലുകളുടെ മങ്ങിയ ചിത്രം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ....
" നീ ഏതു കോപ്പിലാടാ....വേഗം വാ..." ഫോൺ എടുത്തു , പിക്ക്അപ് ചെയ്യാൻ വരാമെന്നു പറഞ്ഞ സുഹൃത്തിനെ വിളിച്ചു...അവനാണ് ബംഗാളിലെ 2 ദളങ്ങൾ മാത്രമുള്ള ചുവന്ന പൂക്കളെ കുറിച്ചു പറഞ്ഞു കൊതിപ്പിച്ചു എന്നെ അവിടേക്ക് വലിച്ചിഴച്ചത്....
"അളിയാ മുടിഞ്ഞ ട്രാഫിക്....ഒരു 40 മിനിറ്റ് കൂടെ പിടിക്കും ചിലപ്പോ..."മറു തലക്കൽ നിന്നു അവന്റെ ശബ്ദം
"40 മിനിറ്റൊ ????? ....എന്നാ നീ വരേണ്ട......ആ പറഞ്ഞ അവളുടെ വീടിന്റെ ലൊക്കേഷൻ സെന്റ് ചെയ്തു താ....ഞാൻ പോയ്കൊണ്ട് " ഞാൻ ദേഷ്യപെട്ടു...
" എടാ ഞാൻ ..." അവൻ പറയുന്നത് കേൾക്കാൻ നിൽക്കാത്ത ഞാൻ പറഞ്ഞു " നീ ലൊക്കേഷൻ സെന്റ് ചെയ്യ് ...ഞാൻ അങ്ങോട്ട് നേരിട്ടു ഓട്ടോ വിളിച്ചു പൊയ്ക്കൊണ്ട്"
"എടാ അപ്പൊ നിന്റെ ലഗേജോ ???....ഓട്ടോക്കാരെ ഒന്നും ഏല്പിച്ചു പോകണ്ട ട്ടോ ....വിശ്വസിക്കാൻ കൊള്ളൂല്ല !!!"
അവന്റെ ഉപദേശം ...
"ഞാൻ അതു ഇവിടത്തെ ക്ലോക്ക് റൂമിലു വെച്ചോണ്ട് ....നീ ലൊക്കേഷൻ സെന്റ് ചെയ്യ്...." ഇത്രെയും പറഞ്ഞു ഉത്തരത്തിനു വേണ്ടി കാത്തുനിൽക്കാതെ ഞാൻ ഫോൺ കട്ട് ച്വയ്തു ......
എന്റെ ശുക്ളസഞ്ചിയുടെ ഭാരം നിമിഷം പ്രതി കൂടി കൊണ്ടിരിക്കുകയാണ്.....
തെല്ലു നേരം പോലും കളയാതെ
പുറത്തിറങ്ങി ഒരു ഓട്ടോ വിളിച്ചു.....
അപ്പോളേക്കും മൈബൈലിൽ അവന്റെ ലൊക്കേഷൻ മെസ്സേജ് വന്നിരുന്നു....അതും ഫോള്ളോ ചെയ്തു ആ ഓട്ടോ ഇഴഞ്ഞു നീങ്ങി.....
ഓട്ടോകൾക്ക് വേഗത വളരെ കുറവാണെന്നു എനിക്ക് തോന്നി....
ഒടുക്കം ഒരു കുടിൽ പോലെ ഉള്ള ഒരു വീടിനു മുമ്പിൽ ആ ഓട്ടോ നിന്നു....അര മണിക്കൂർ വെയിറ്റ് ചെയ്യാൻ പറ്റുമോ എന്നു ഓട്ടോക്കാരനോട് ചോദിച്ചപ്പോൾ അയാൾ വലിയൊരു സംഖ്യ പറഞ്ഞു..... പേശാൻ ഒന്നും നിന്നില്ലാ.....
കാരണം,ഞാൻ തിരക്കിലായിരുന്നു....
ആ കുടിലിന്റെ ,ദ്രവിച്ചു തുടങ്ങിയ തകരം കൊണ്ടുള്ള വാതിലിൽ ഞാൻ മുട്ടി.....
" ക്യേ....??" (ആരാ ..??) ബംഗാളി ഭാഷയിൽ ഒരു പെൺ ശബ്ദം....
"ജറാ ദർവാസാ ഖോലോ.... ബാത് കർനാ ഹൈ ...."ഞാൻ ഹിന്ദിയിൽ പറഞ്ഞു.
" അഭി നഹി...." അവളുടെ ശബ്ദം വീണ്ടും....
" അരെ ഖോലോ യാർ..... പെഹ്‌ലെ ബാത് തോ കർനെ ദോ...."എന്റെ വീണ്ടും ഉള്ള അപേക്ഷ കേട്ട് അവൾ വാതിൽ തുറന്നു.....
പുറത്തു സ്ട്രീറ്റ് ലൈറ്റ്റിൻറെ മങ്ങിയ വെളിച്ചത്തിൽ ഞാൻ അവളെ കണ്ടു ... 25 വയസ്സോളം പ്രായം തോന്നിക്കുന്ന അവക്ക് വെളുത്തു തുടുത്ത മേനിയും,ചുവന്ന ചുണ്ടുകളും ആയിരുന്നു...ചെറിയ കണ്ണുകളും പരന്ന നെറ്റിയും അവളെ കൂടുതൽ മനോഹരി ആക്കി...
" ചൽ യാർ... തുമേ ഔർ കുച്ച് കാം നഹീ ഹെ തോ ബതാവോ...." എനിക്ക് തിരക്ക് കൂടി വരുന്നു.....
" ധക് ഗയി ഹു....സുബഹ് പൂരാ കാം ഥാ..." തളർന്ന ശബ്ദത്തിൽ അവൾ പറഞ്ഞു.....
" ചൽ ... പാഞ്ച് സൗ ദേ ദൂങ്കാ...."
എന്റെ ആ ഓഫർ അവൾക്ക് ഒരിക്കലും നിരസിക്കാൻ പറ്റുമായിരുന്നില്ല....
കാരണം സാധാരണ അവൾ വാങ്ങുന്നതിന്റെ 4-5 ഇരട്ടിയായിരുന്നു അത്....
മറ്റൊന്നും ആലോചിക്കാതെ അവൾ എന്നെ അകത്തേക്ക് ക്ഷണിച്ചു...അവിടെ ഇരുട്ട് മാത്രം .
" മേ ചിമ്മിനി ജലാക്കെ ആത്തി ഹു " എന്നും പറഞ്ഞു കൊണ്ട് അകത്തെ മുറിയിലേക്ക് കടക്കാൻ ഭാവിക്കവേ,ഞാൻ അവളുടെ കൈ പിടിച്ചു അവളെ എന്നിലേക്കു വലിച്ചിട്ടു.....
" മേം മോബൈൽ കി ബത്തി സെ കാം ചാലാലുങ്ക..." പറഞ്ഞു തീരും മുമ്പേ തന്നെ എന്റെ മൊബൈലിന്റെ വെളിച്ചം മുറി മൊത്തം പരന്നു.....ഒരു ചെറിയ കുടുസ്സുമുറി....അതിൽ ഒരു ഭാഗത്തു 5 അടിയാളം മാത്രം ഉയരത്തിൽ മണ്ണുകൊണ്ടുള്ള ചുവരും ,അതിന്റെ ഒത്ത നടുക്ക് അടച്ചിട്ട ഒരു ചെറിയ വാതിലും .....അപ്പുറത്തെ മുറിയിൽ എന്താണെന്നോന്നും അന്വേഷിക്കാൻ എനിക്ക് സമയമുണ്ടായിരുന്നില്ല
....മനസ്സും ....
ഒരു പഴയ കിടക്കയിൽ മുഷിഞ്ഞ ഒരു ബെഡ് ഷീറ്റ് അലസമായി എന്നെ പ്രതീക്ഷിച്ചു കൊണ്ട് കിടക്കുന്നുണ്ട് തറയിൽ....
മുഖവുരകൾ ഒന്നും ഉണ്ടായിരുന്നില്ല....അയിത്തങ്ങളും ....പ്രകാശവർഷങ്ങൾക്കപുറത്തുള്ള നക് ഷത്റങ്ങളുടെ പ്രതലങ്ങളിൽ തീചാമുണ്ടി കോലമാടുകയായിരുന്നു ഞാൻ...
" മമ്മി.....ഭൂക്ക് ലഗ് രഹാ ഹെ...."
അപ്പുറത്തെ മുറിയിൽ നിന്നു ഒരു കോച്ചു കുഞ്ഞിന്റെ ഒച്ഛ കേട്ടു..."
"അഭി ആയി.... തും ലിഖ്തെ രഹോ..."
എന്റെ താഴെ കിടന്നു കൊണ്ടു അവൾ വിളിച്ചു പറഞ്ഞു....താളാത്മകമായ പാട്ടിനൊത്തുള്ള ആട്ടത്തിൽ ആയിരുന്നു ഞങ്ങൾ ..
"ജൽദി ആജാവോ മമ്മി.... മുജെ ഭൂക് ലഗ് രഹാ ഹേ .." ക്ഷമ നശിച്ചു കൊണ്ട് ദേഷ്യത്തോടെ ആ കുഞ്ഞു ശബ്ദം വീണ്ടും കേട്ടു....
" രുകോ ബേട്ടാ...മേ ആ ഗയി......" അവൾ ഇതും പറഞ്ഞു എന്റെ മുഖത്തേക്ക് ഒന്ന് നോക്കി....ഞാൻ പക്ഷെ , ആട്ടത്തിന്റെ ആക്കവും വേഗവും കൂട്ടുവാനുള്ള വ്യഗ്രതയിൽ ആയിരുന്നു....
അധികനേരം കഴിയുന്നതിനു മുൻപ് വീണ്ടും ആ കുഞ്ഞിൻറെ ശബ്ദം ദേഷ്യം കൊണ്ടുള്ള ഒരു കരച്ചിലിന്റെ രൂപത്തിൽ വന്നു
" മമ്മീ......."
അപ്പുറത്തേ മുറിയിലേക്കുള്ള വാതിലിൽ ക്ഷമ ഇല്ലാതെ പുറത്തു നിന്നു അടിച്ചുകൊണ്ട് ആ കുഞ്ഞു ശബ്ദം വീണ്ടും വീണ്ടും വന്നുകൊണ്ടേയിരുന്നു...
താളം മുറുകി...... കയ്യെത്തും ദൂരത്തു സ്വർഗ്ഗത്തിന്റെ വാതിൽ കാണുമാറായി.....
ഒരു നിമിഷം വാതിലിൽ നിന്നുള്ള ആ കുഞ്ഞിന്റെ തട്ടൽ ഞാൻ കേട്ടില്ല .....പക്ഷെ, ഒരു മഴ പോലെ എന്തോ കുറച്ചു സാധനങ്ങൾ എന്റെ തലയ്ക്കു മുകളിലൂടെ വന്നു അങ്ങിങ്ങായി വീണു..... മൊബൈൽ വെളിച്ചത്തിൽ ഞാൻ കണ്ടു ....പല വർണത്തിൽ ഉള്ള സ്കെച്ച് പേനകൾ ആയിരുന്നു അത് ..... അതിൽ ചുവന്ന നിറത്തിൽ ഉള്ള സ്കെച്ച് പേന മലർന്നു കിടന്നിരുന്ന അവളുടെ മാറുകൾക്ക് നടുവിൽ വന്നു വിശ്രമിച്ചു.... കരിമ്പിൻ തണ്ടിലെ അവസാന തുള്ളി നീരും അവൾക്ക് പകർന്നു നൽകാൻ ഞാനും എന്റെ ശരീരം അവളിലേക്ക് വീഴ്‌ത്തി......ആ സ്കെച് പേന ഞങ്ങൾകിടയിൽ കിടന്നു ശ്വാസം മുട്ടി....ശുഭം .....
നിമിഷങ്ങൾക്ക് ശേഷം ഞാൻ അവളിൽ നിന്നു അടർന്നു......
" അഭി ആയി ....." എന്നും എന്നോട് പറഞ്ഞു കൊണ്ട് ആ കിടക്കയുടെ ഒരു മൂലയിൽ കിടന്നിരുന്ന നൈറ്റി എടുത്തു അണിഞ്ഞു അവൾ ആ വാതിൽ തുറന്നു അപ്പുറത്തേക്ക് പോയി.....ബംഗാളി ഭാഷയിൽ അവൾ ആ കുഞ്ഞിനോട് എന്തോക്കെയോ പറയുന്നുണ്ടായിരുന്നു ..ഞാൻ ആ മുഷിഞ്ഞ കിടക്കവിരി അരയിൽ ഉടുമുണ്ടായി ഉടുത്തു...
കെട്ടിറങ്ങിയിരിക്കുന്നു !!!! മദ്യത്തിന്റെയും കാമത്തിന്റെയും ......
മുറിയുടെ മൂലയിൽ വെച്ചിരിക്കുന്ന എന്റെ ബാക്ക് പാക്കിൽ നിന്നു പാതി തീർന്ന റം കുപ്പി എടുത്തു ...ഇനി വേണ്ടത് ഒരു ഗ്ലാസും അല്പം വെള്ളവും ആണ്.....അപ്പുറത്തെ അകത്തു പോയി അവളുടെ കയ്യിൽ നിന്നു തന്നെ വാങ്ങിക്കാം....എഴുന്നേറ്റു ആ വാതിലിനപ്പുറത്തേക്ക് പതുക്കെ നടന്നു വാതിൽ തുറന്നു...
അതും ഒരു കുടുസ് മുറി തന്നെ.... ഒരു ഭാഗത്തു പഴയ കട്ടിലിൽ ശരീരം തളർന്നു അവശനായി കിടക്കുന്ന,ജട പിടിച്ച നീണ്ട താടിയുള്ള ഒരു ചെറുപ്പക്കാരൻ....അയാളുടെ ഇടതു ഭാഗത്തു കിടന്നുറങ്ങുന്ന 1 വയസ്സ് മാത്രം പ്രായം ഉള്ള ഒരു കുഞ്ഞും...അയാൾ നിസ്സങ്കമായ മുഖത്തോടെ എന്നെ ഒന്നു നോക്കി....കട്ടിലിനു താഴെ കുറെ മരുന്ന് കുപ്പികൾ.... അതേ മുറിയുടെ മറ്റൊരു ഭാഗത്തു ഒരു മണ്ണെണ്ണ സ്റ്റവ്വിൽ ചപ്പാത്തി ചുട്ടു കൊണ്ടിരിക്കുന്നു അവൾ....
3-4 വയസ്സുള്ള മറ്റൊരു കുട്ടി ഒരു പ്ലൈയിറ്റിൽ അല്പം അച്ചാറും വെച്ചു ചപ്പാത്തി പാകമാവുന്നതും കാത്തിരിക്കുന്നു.....മുറിയുടെ ഒത്ത നടുവിൽ ആയി ഒരു ചിമ്മിനി വിളക്കും......
ഒരു ചുവരിനു അപ്പുറം ഇപ്പുറമായി സ്വർഗ്ഗവും നരകവും.....അതും ഒരു മച്ചിന് താഴെ.....ഇതും ദൈവത്തിന്റെ സൃഷ്ട്ടി!!!!!!
റം ബോട്ടിൽ ബാഗിന്റെ അകത്തു തന്നെ തിരികെ വെച്ചു.....അങ്ങിങ്ങായി ചിതറിക്കിടന്നിരുന്ന വസ്ത്രങ്ങൾ എടുത്തിട്ടു..... പോക്കറ്റിൽ നിന്നു പേഴ്സ് എടുത്തു നോക്കിയപ്പോൾ അതിൽ കുറെ നോട്ടുകൾ....ഒരു 500 ഇന്റെ അവിടെ തന്നെ വെച്ചു ബാക്കി ഉള്ള നോട്ടുകൾ ആ കിടക്കക്കു മുകളിൽ വെച്ചു..... ബാഗിന്റെ പുറത്തെ അറയിൽ കിടന്നിരുന്ന ഒരു ചോക്ലേറ്റ് എടുത്തു ആ നോട്ടുകൾക്ക് മുകളിൽ വെച്ചു...ബാഗും തോളത്തിട്ട് പുറത്തിറങ്ങി യാത്ര തുടങ്ങി........
പിന്തിരിഞ്ഞു നോക്കാതെ
-ആ വീട്ടിലേക്കും പിന്നിട്ട ജീവിതത്തിലേക്കും........
അന്ന് ഞങ്ങൾക്കിടയിൽ പെട്ട ആ സ്കെച്ച് പേനയിൽ നിന്നു എന്റെ നെഞ്ചത്ത് പറ്റിയ ചുവന്ന മഷി ഇന്നും മായ്ഞ്ഞിട്ടില്ല......
ഒരു ആണെന്ന എന്റെ അഹങ്കാരം എന്നെന്നേക്കുമായി ശമിപ്പിച്ച ആ ചുവന്ന മഷി......

By
Ujwl Thanikkudam

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo