Slider

പ്രണയ കാഴ്ചകൾ !! (മിനിക്കഥ )

0

പ്രണയ കാഴ്ചകൾ !! (മിനിക്കഥ )
================
''മുല്ലപ്പൂ ചൂടി വന്ന അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ
പറഞ്ഞു,
'' പ്രിയേ, എന്റെ പ്രണയത്തെ നീ കൊന്ന് കുഴിച്ച് മൂടി അല്ലേ,??
അതെന്താ അങ്ങനെ പറഞ്ഞത്, ??
നീ തലയിൽ ചൂടിയ ഈ മുല്ലപ്പൂ അതിന്റെ തെളിവാണ് !! നമ്മുടെ പ്രണയാർദ്രമാം ഓർമ്മകളെ കൊന്ന് ശവക്കല്ലറയിലാക്കി അതിനു മുകളിൽ നീ വച്ച പൂവല്ലേ ഈ മുല്ലപ്പൂ,''*
എനിക്കും അറിയേണ്ടത് അതാണ്,
എന്റെ പ്രണയത്തെ നിങ്ങളും കൊന്നില്ലേ ??
ഇല്ല, അതെന്റെ നെഞ്ചിനുളളിൽ ഞാൻ കാത്ത് സൂക്ഷിച്ചിട്ടുണ്ട് !!!
ഇല്ല,
എന്റെ പ്രണയത്തെ ചുട്ടെരിച്ച് നിങ്ങളുടെ നെഞ്ചിൽ നിങ്ങളതിന് ചിതയൊരുക്കി, നിങ്ങളുടെ ചുണ്ടിലെരിയുന്ന സിഗരറ്റ് അതിന്റെ തെളിവാണ്, !! ആ ചിതയിലെ തീയാണ് ഈ എരിഞ്ഞടങ്ങുന്നത് !!!!
ഞാനിനി സിഗരറ്റ് വലിക്കില്ല, ചുണ്ടിലെരിയുന്ന സിഗരറ്റ് മുറിയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞു അയാൾ,
മുറിയുടെ വാതിലടഞ്ഞു,
ഞാനിനി മുല്ലപ്പൂവും ചൂടില്ല, വാടിയ മുല്ലപ്പൂ പിഴുതെടുത്ത് അവളും വലിച്ചെറിഞ്ഞു മുറിയുടെ മൂലയിലേക്ക്,
മുറിയുടെ ജനലുകളുമടഞ്ഞു,!!
മുല്ലപ്പൂ ഇല്ലാത്ത തലമുടിയിൽ അയാൾ തഴുകി, ചുംമ്പിച്ചു,
ലെെറ്റും അണഞ്ഞു, !!
സിഗരറ്റില്ലാത്ത അധരങ്ങളിൽ അവളും തഴുകി ചുംമ്പിച്ചു,,
ആ ഇരുട്ടിൽ
നിഴലുകൾ ഒന്നായി,
.അപ്പോൾ,
മുറിയുടെ മൂലയിൽ
''എരിയുന്ന സീഗരറ്റ് കുറ്റിയിലെ തീ യിലേക്ക് മുല്ലപ്പൂ പതിയെ എരിഞ്ഞ് കയറുകയായിരുന്നു, '''!!!!!!
==================
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo