Slider

അതൊക്കെ മതി ജീവിതം മാറിമറിയാൻ......

0

കുറെ നേരമായി ഷവറിന് കീഴെ ഈ നിർത്തം തുടങ്ങിയിട്ട്. ശരീരത്തിലൂടെ ഊർന്നിറങ്ങുന്ന വെള്ളത്തിനൊന്നും മനസ്സിന്റെ ചൂടിനെ ശമിപ്പിക്കാൻ കഴിയുന്നില്ല. എത്ര ഉരച്ച് കഴുകിയിട്ടും വൃത്തി വരാത്ത പോലെ... അല്ലെങ്കിലും എത്ര കഴുകിയാലും ശരീരത്തിന്റെ തൊലിക്ക് പുറത്തുള്ള അഴുക്ക് അല്ലേ പോകൂ... തന്റെ ശരീരത്തിന് എറ്റ തീരാത്ത കളങ്കം എത്ര തേച്ചാലും മായ്ച്ചാലും മാറില്ലല്ലോ... മാസങ്ങളായി താൻ ഏറ്റ് വാങ്ങിക്കൊണ്ടിരിക്കുന്ന മറ്റുള്ളവരുടെ കാമത്തിന്റെ മാലിന്യം..
അതെ.. മാസങ്ങൾക്ക് മുമ്പ് നെഴ്സിംഗ് വിസയിൽ റിക്രൂട്ടിംഗ് ഏജൻസിയുടെ തട്ടിപ്പിന് ഇരയായി ദുബായ് ദെയ്റയിലെ ഈ ഫ്ലാറ്റിൽ എത്തപ്പെട്ടതാണ് ഞാൻ. ചതിക്കപ്പെടുകയായിരുന്നു.... ആദ്യമൊക്കെ എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന് വല്ലാതെ മനസ്സ് വെമ്പിയിരുന്നു.പിന്നെ പിന്നെ .യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കിയിരിക്കുന്നു... വിസക്ക് വേണ്ടി നൽകിയ ഭാരിച്ച തുകയുടെ ബാധ്യതകൾ.. വീട് പണയം വെച്ച് എടുത്ത ബേങ്ക് ലോൺ.. എന്നാലും രക്ഷപ്പെടാൻ ശ്രമിച്ചു കുറെ തവണ.. ഏതായാലും ഞാൻ അമൂല്യമായി കണ്ട് കാത്തു സൂക്ഷിച്ച തൊക്കെയും നഷ്ടമായിരിക്കുന്നു.. ഇനി ബാക്കിയുള്ള ബാധ്യതകൾ കൂടി വീട്ടുന്ന വരെ കാത്തിരിക്കാം..
ആയിടക്കാണ് ആ ഞെട്ടിക്കുന്ന സത്യം ഞാൻ അറിഞ്ഞത്. എന്നെ തേടിവന്ന ആരിൽ നിന്നോ ഏതോ ഓർമ്മയില്ലാത്ത ഒരു നിമിഷത്തിൽ വേണ്ട മുൻകരുതൽ എടുക്കാത്തതിന്റെ ഫലമായി ആ മഹാരോഗം എന്നെ പിടിപ്പെട്ടിരിക്കുന്നു... അതറിഞ്ഞ നിമിഷം മുതൽ വല്ലാത്തൊരു പകയായിരുന്നു എന്നെ തേടിവരുന്നവരോടൊക്കെ. എന്തിന് ദൈവത്തിനോട് പോലും.. ഇത് അറിഞ്ഞ ആ ദിവസം തന്നെ എന്നെ ഇവിടെ കൊടുന്ന് തള്ളിയ ആ ഏജന്റിനെ ഞാൻ വിളിച്ചു വരുത്തുകയായിരുന്നു.. യാതൊരു സുരക്ഷ മുൻകരുതലുമില്ലാതെ അവനുമായി ബന്ധപ്പെടുമ്പോൾ വല്ലാത്തൊരു തൃപ്തിയായിരുന്നു മനസ്സിന്.. പകയുടെ കനൽ നീറിപ്പുകയുകയായിരുന്നു.. അവന് ഈ മഹാരോഗം പകർന്ന് കൊടുക്കുമ്പോൾ... അവനിൽ തുടങ്ങി ഒരു പാട് പേർക്ക്.. എന്റെ നിർബന്ധത്തിന് വഴങ്ങി യാതൊരു മുൻകരുതലും സ്വീകരിക്കാതെ എന്നെ തേടി വരുന്നവർക്കെല്ലാം...
ഇന്നും രണ്ട് പേർക്ക് വല്ലാത്ത ഒരു ക്രൂരമായ ആനന്ദത്തോടെ നൽകി കഴിഞ്ഞു... മൂന്നാമത്തെ ആൾ പുറത്തുണ്ട് .. റൂമിൽ.
കുറെ കാലത്തിന് ശേഷമാണ് അവനെ പോലെ ഒരാളുമായി... ഒരു ഇരുപത്തി അഞ്ച് വയസ്സുണ്ടാകുമായിരിക്കം.പോരാത്തതിന് മലയാളിയും.... എത്രയോ മുഖങ്ങൾ.. ഈ മാസങ്ങൾക്കുള്ളിൽ.. അച്ഛന്റെ പ്രായമുള്ളവർ, സമപ്രായക്കാർ, മുതിർന്നവർ, എന്നേക്കാൾ ഇളയവർ.. മുറുക്കി ചുവപ്പിച്ച് വരുന്ന ബംഗാളികൾ, പാകിസ്താനികൾ, വലിയ സദാചാരം വിളമ്പുന്ന മലയാളികൾ... വ്യത്യസ്ഥ ദേശക്കാർ.. പല തരം വേഷം ധരിച്ചവർ, വ്യത്യസ്ഥ ഭാഷ സംസാരിക്കുന്നവർ... നാനാ മതത്തിലും പെട്ടവർ.. അല്ലെങ്കിലും ജാതിയും മതവും ഒന്നും നോക്കാത്ത ചുരുക്കം ചില ഏർപ്പാടുകളിൽ ഒന്നാണല്ലോ ആണല്ലോ ഈ വിഷയം..
അവനെ കണ്ട മാത്രയിൽ എന്റെ മനസ്സും ഒന്നു ഇളകിയോ.. കുറെ കാലത്തിന് ശേഷം മനസ്സിന് പിടിച്ച ഒരാളെ കിട്ടിയതിൽ..
ഏയ്... തോന്നിയതായിരിക്കും.. മനസ്സ് എന്നോ മൃതിയടഞ്ഞ എനിക്ക് എന്ത് വികാരവിചാരങ്ങൾ.. കുറച്ച് നിമിഴങ്ങൾ മുമ്പ് വരെ അവനും കൂടി ഇത് പകർന്ന് കൊടുക്കണം എന്ന ഉറച്ച തീരുമാനത്തിലായിരുന്നു ഞാൻ.. പക്ഷെ.. എന്റെ തീരുമാനം മാറ്റേണ്ടി വന്നു.... ഇല്ലാ.... അവൻക്കും കൂടി.... വയ്യ....
വന്ന പാടെ അവന്റെ പരുങ്ങൽ കണ്ട മാത്രയിൽ എനിക്ക് മനസ്സിലായി.. ആദ്യ അനുഭവത്തിന് വന്നതാണെന്ന്... എന്നാലും ധൈര്യം സംഭരിച്ച് അവൻ ചോദിച്ചു...
എന്താ പേര്?
എന്റെ പേരും നാടും അറിയാൻ വന്നതാണോ നീ?...
അല്ല.. ചുമ്മാ.... എന്റെ ആദ്യത്തെ അനുഭവമാണ്മാണ്. കുറെ കാലമായി ആഗ്രഹം കൊണ്ട് നടക്കുന്നു.... എന്താണ് എന്നറിയാനുള്ള ഒരു ജിജ്ഞാസ....
,,അറിയാൻ വന്നതാണെങ്കിൽ അറിഞ്ഞിട്ട് പോണം.... ചുമ്മാ.. എന്റെ വായിൽ കിടക്കുന്നത് കേൾക്കണ്ട..(ഞാനിപ്പോൾ ഇങ്ങനെയാ.. എരിവും പുളിയുമുള്ള വാക്കുകളെ നാവെടുത്താൽ വരൂ.... പണ്ടൊക്കെ ഒരാളുടെ മുഖത്ത് നോക്കി ഒരക്ഷരം മിണ്ടാൻ കഴിയാതിരുന്ന ഞാൻ... ഇതും ഈ ജോലിയുടെ ഭാഗമായി നാവിൽ കയറി കൂടിയതാവാം..)
,,എന്നാൽ ശരി ഞാനൊന്നും ചോദിക്കുന്നില്ല... നമുക്ക് എന്തെങ്കിലും കഴിക്കാം,, എന്ന് പറഞ്ഞ് അവൻ കയ്യിലുണ്ടായിരുന്ന ഒരു കവറിനുള്ളിലെ പൊതിയെടുത്തു....
,,നാട്ടിൽ നിന്ന് കൊടുത്തയച്ചതാ.. കുറച്ച് പത്തിരിയും ബീഫും... നല്ല ഒന്നാന്തരം അച്ചാറും ഉണ്ട്.....
ഇവനെന്താ ഭ്രാന്തോ?.... വീട്ടിൽ നിന്ന് കൊടുത്തയച്ച സാധനങ്ങളുമായി അവൻ വന്ന സ്ഥലം.... എന്റെ മുഖഭാവം കണ്ടിട്ടാണ് എന്ന് തോന്നുന്നു അവൻ പറഞ്ഞു...
,,എന്റെ ആദ്യാനുഭവം ആണ്..അത് നിന്റെ പൂർണ്ണമായ തൃപ്തിയിൽ വേണം.. നമുക്ക് ഒരുമിച്ച് ഇരുന്ന് കഴിച്ച്...... ഞാൻ നിനക്ക് ഉരുട്ടി തരാം... നമുക്ക് പരസ്പരം ഊട്ടാം... എന്നിട്ട് അവസാനം പൂർണ തൃപ്തിയോടെ തുടങ്ങാം.. അല്ലെങ്കിൽ നമ്മുടെ കഴിക്കൽ കഴിഞ്ഞ് ഞാൻ തിരിച്ച് പോയ്ക്കോളാം.. എന്റെ സമയം കഴിഞ്ഞ്....
അവന്റെ പറച്ചിൽ കേട്ട ഞാനും ഒന്ന് പതറി.. ആദ്യമായിട്ടാണ് ഒരാൾ ഇങ്ങനെ... എല്ലാവർക്കും വേണ്ടത് എന്റെ ശരീരം മാത്രമായിരുന്നു.. ഇവനും വേണം .... എന്നാലും....
ഇല്ലാ.... എനിക്ക് കഴിയില്ല..... ഇവനെ കൂടി ചതിക്കാൻ...സ്നേഹത്തോടെയുള്ള ആ ഒറ്റ സംസാരം എന്റെ ചിന്തകളെ മാറ്റിയിരിക്കുന്നുക്കുന്നു..
ഞാൻ ഒന്നു കൂടെ വൃത്തിയായി വരാം എന്ന് പറഞ്ഞ് വന്ന് ബാത്ത് റൂമിൽ കയറിയതാണ്.. വേണ്ട.. അവന്റെ ജീവിതം കൂടി... ഇത്രയും കാലം കൊണ്ട് ഊതി തിളക്കം വരുത്തിയ പകയുടെ കനൽ ഇവൻ കാരണം കെട്ടടങ്ങിയോ?..... അതും ഈ നിസാര കാര്യത്തിന്റെ പേരിൽ?...
കുറച്ച് സമയം കൂടി കഴിഞ്ഞാൽ അവന്ന് അനുവദിച്ച സമയം തീരും.. സമയം കഴിഞ്ഞാൽ അവനെ പിടിച്ച് പുറത്താക്കുമായിരിക്കും.. പാവം. പോയി രക്ഷപ്പെടട്ടേ......
ഇതിന് മുമ്പ് എന്നെ തേടി വന്നവരാരെങ്കിലും ഇത്തരം സ്നേഹത്തിന്റെ ഒരു അംശമെങ്കിലും എന്നോട് കാണിച്ചിരുന്നെങ്കിൽ?.... സ്നേഹത്തോടെ എന്റെ ശരീരത്തിലേക്ക് അല്ലാതെ എന്റെ ഹൃദയത്തിലേക്ക് ഒരു നോട്ടം എങ്കിലും..എന്നാൽ ചിലപ്പോൾ ഞാനും ഈ കോലത്തിൽ ആകില്ലായിരിക്കാം.... ഞാൻ മൂലം ഒരു പാട് ജീവിതങ്ങൾ നഷ്ടപ്പെടില്ലായിരിക്കാം....
ചില സന്ദർഭങ്ങളിൽ സ്നേഹത്തോടെയുള്ള ഒരു നോട്ടം. അല്ലെങ്കിൽ ഒരു പുഞ്ചിരി അതൊക്കെ മതി ജീവിതം മാറിമറിയാൻ......
മൻസൂർ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo