അവിവാഹിതയായൊരു പെൺകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
** ** **
വിവാഹം കഴിക്കുന്നുണ്ടേൽ അതു ഫേസ്‌ബുക്കിൽ ആക്ടീവായ ചെറുക്കനെ പോലൊരാളെയാവണം..
എന്നും അതിരാവിലെ ഉണർന്നെഴുന്നേറ്റനിക്കു വിഷ് ചെയ്യുന്നവൻ..
സ്നേഹത്തോടെ ചായ കുടിച്ചോന്നു അന്വേഷിക്കുന്നവൻ..
പത്തുമണി നേരത്തും ഉച്ചഭക്ഷണ സമയത്തും എന്നെ കഴിപ്പിക്കാനായി ഓടിയെത്തുന്നവൻ..
മുഖമൊന്നു വാടിയെന്നറിഞ്ഞാൽ മണിക്കൂറൂകളോളം അടുത്തിരുന്നു ആശ്വസിപ്പിക്കുന്നവൻ..
തലവേദനയാണെന്നറിഞ്ഞാൽ ഒറ്റമൂലിയുൾപ്പെടെ ചികിത്സാവിധികൾ
പലതും ഗൂഗിളിൽ തിരയുന്നവൻ..
പലതും ഗൂഗിളിൽ തിരയുന്നവൻ..
"ഇന്നിനി ജോലിയൊന്നും ചെയ്യാതെ റെസ്റ്റെടുക്കു" എന്നുപറഞ്ഞു സ്നേഹത്തോടെ ശാസിക്കുന്നവൻ..
കുങ്കുമച്ചാർത്തണിഞ്ഞ സന്ധ്യയുടെ കുസൃതികളേ പറ്റി വാതോരാതെ സംസാരിക്കുന്നവൻ..
നിലാവിനെയും നക്ഷത്രങ്ങളെയും കാണിക്കാൻ കൈപിടിച്ചു നടത്തുന്നവൻ..
കുതിരപ്പുറത്തേറി വന്നു രാജകുമാരിയെ രക്ഷിക്കുന്ന രാജകുമാരന്റെ കഥപറയുന്നവൻ..
നീളക്കുറവുള്ള മുടി നിന്റെ സൗന്ദര്യത്തിനു മാറ്റേകുന്നുവെന്നു പറഞ്ഞു സന്തോഷിപ്പിക്കുന്നവൻ..
എന്റെ കണ്ണഴകിനെ പറ്റി കവിതയെഴുതുന്നവൻ..
എന്റെ ചിരിയിലാണ് നക്ഷത്രങ്ങൾ പോലും നാണിച്ചു പോവുന്നതെന്ന് ആവർത്തിച്ചു പറയുന്നവൻ..
ഏത് വേഷത്തിലും നിന്നെ കാണാൻ എന്തു ഭംഗിയാണെന്നു പ്രശംസിക്കുന്നവൻ..
അസമയത്തു തനിച്ചു ഓൺലൈനിൽ ഇരിക്കരുതെന്നു ഉപദേശിച്ചാലും ഞാൻ തനിച്ചാണെന്നറിയുമ്പൊ കൂട്ടിരിക്കുന്നവൻ..
ദിവസത്തിൽ ഏറിയ പങ്കും എനിക്കായ് ചിലവഴിക്കുന്നവൻ..
എന്റെ മുഖമൊന്നു വാടിയാൽ തളർന്നു പോവുമെന്നുള്ള വാക്കുകളാൽ എനിക്കു ശക്തിയേകുന്നവൻ..
ഞാനുറങ്ങിയെന്നു ഉറപ്പുവരുത്തി മാത്രം ഫേസ്ബുക്ക് ലോഗൗട്ട് ചെയ്യുന്നവൻ..
കരുതലിന്റെ സാന്ത്വനത്തിന്റെ സ്നേഹത്തിന്റെ പര്യായമാണവൻ..
ഏതൊരുപെണ്ണും കൊതിച്ചു പോവുന്ന ആൺകരുത്തായി മാറുന്നവൻ..
കല്യാണം കഴിക്കുന്നുണ്ടെൽ അവനെപ്പോലൊരുത്തനെയാവണം..
സോഷ്യൽ മീഡിയയിൽ പെണ്ണിന് മാത്രം കരുതലും സ്നേഹവും വാരിക്കോരി നൽകുന്നൊരു സ്നേഹനിധിയെ.
സോഷ്യൽ മീഡിയയിൽ പെണ്ണിന് മാത്രം കരുതലും സ്നേഹവും വാരിക്കോരി നൽകുന്നൊരു സ്നേഹനിധിയെ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക