Slider

പറയിയുടെ പരമ്പര

0

പറയിയുടെ പരമ്പര
കഥ
പടുതോള്‍
''കുഞ്ഞിനെ ഇവിടെ ഉപേക്ഷിക്കുക'', കണിശക്കാരനായ വരരുചിയുടെ നിര്‍ദ്ദേശം പാലിക്കാന്‍ ,പക്ഷെ ,പതിവുപോലെ ഇത്തവണ അവള്‍ തയ്യാറിയില്ല. പെറ്റു മുലയൂട്ടി വളര്‍ത്തിയ കുട്ടികളെയെല്ലാം ഒന്നൊന്നായി കാട്ടില്‍ ഉപേക്ഷിച്ച് പുറകോട്ടു നോക്കാതെ അയാളുടെ ഒപ്പം നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. അയാളുടെ നിര്‍ദ്ദേശം തള്ളിക്കളയാനുള്ള മനക്കരുത്ത് ഇന്നോളം കാളിക്കുട്ടിയ്ക്കില്ലായിരുന്നു.
കൂടെ ഇറങ്ങിതിരിയ്ക്കുന്നതിന് മുമ്പുതന്നെ അദ്ദേഹത്തിന്റെ നിര്‍ബന്ധങ്ങളെ കുറിച്ച് അവള്‍ക്ക് ഉള്‍ക്കാഴ്ച്ച ഉണ്ടായിരുന്നു. ആയിരം കറികൊണ്ട് ഭക്ഷണവും നാലു പേര്‍ ചുവക്കുന്ന മഞ്ചത്തിലെ ഉറക്കവും തനിക്ക് നിര്‍ബന്ധമാണെന്ന് അച്ഛനോട് പറഞ്ഞുകേട്ടപ്പോള്‍ ഒരു വെല്ലുവിളി ഏറ്റെടുക്കുന്ന രസം കൊണ്ടു മാത്രമാണ ചോറിനൊപ്പം ഇഞ്ചിത്തയിര്‍ ഉപദംശം വിളമ്പിയ സദൃയൊരുക്കിയതും നാലുകാലുള്ള മഞ്ചത്തില്‍ അയാള്‍ക്കായി മെത്ത വിരീച്ചതും.അത് യാതനാഭരിതമായ ഒരു ജീവിതയാത്രയുടെ തുടക്കം കുറിയ്ക്കലാണെന്ന് പക്ഷെ അവള്‍ ഊഹിച്ചില്ല.
'ഇനി വയ്യ' ,അവള്‍ മനസ്സില്‍ പറഞ്ഞു. കുട്ടി നഷട്പ്പെടുന്ന പെറ്റമ്മയുടെ മനസ്സിന്റെ നോവ് പ്രസവവേദയെനെക്കാളും പതിന്മടങ്ങാണെന്ന് അയാളെ അറിയിക്കണം
''ഇത്രകാലം അങ്ങു പറഞ്ഞതു മറുചോദൃമില്ലാതെ അനുസരിച്ചു പോന്നു. എന്റെ പശ്ചാത്താപവും വൃഥയും ഞാന്‍ അങ്ങയെ അറിയിച്ചില്ല. എനിക്ക് ഇനിയൊരു കുട്ടിയുണ്ടാവാനുള്ള പ്രായം കഴിഞ്ഞുവെന്ന് അങ്ങു ധരിക്കണം. അതുകൊണ്ട് അവസാനത്തെ പ്രസവത്തിലെ ഈ കുട്ടിയെ കൂടെ കൊണ്ടുപോവാനും അവന്റെ സ്നേഹം അനുഭവിക്കാനും എന്നെ അനുവദിക്കുക. ''
''കാളീ, ചോദൃങ്ങള്‍ കൂടാതെ എന്നെ പിന്‍ തുടരണമെന്ന എന്റെ നിര്‍ദ്ദേശം നീ ലംഘിച്ചിരിക്കുന്നു. അതുകൊണ്ട് നമുക്ക് ഇവിടെവെച്ച പിരിയാം. കുട്ടിയെ ഉപേക്ഷിക്കുകയോ ഉപേക്ഷിക്കാതിരിക്കുകയോ ശരി എന്ന് നീ തന്നെ തുരുമാനിക്കുക. '' ഒന്നു നിര്‍ത്തി അയാള്‍ അവളുടെ മൂര്‍ദ്ധാവില്‍ ചുമ്പിച്ചു. '' പക്ഷെ നീ ചെയ്യുന്നതിന്റെ തിക്ത ഫലം എന്തെന്ന് നീ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കുട്ടിയെ ഉപേക്ഷിക്കുന്ന വേദനയേക്കാള്‍ എത്രയോ മടങ്ങായിരിക്കും അവന്‍ നിന്നെ വാര്‍ദ്ധകൃത്തിന്റെ വല്ലായ്മകാലത്ത് വിട്ട് പോകുമ്പോള്‍ നിനക്കനുഭവപ്പെടുക. മൃഗങ്ങളെ നോക്ക്. അവര്‍ മുലയൂട്ടുന്ന കാലം കഴിഞ്ഞാല്‍ കുഞ്ഞിനെ കൊത്തിമാറ്റുന്നു. മാതാപിതാക്കളെ ശുഷ്രീഷിക്കുക എന്നത് പ്രക്രുതിനിയമമല്ല. പ്രായമായ മക്കളെ കുത്തിയകറ്റുവാനാണ് പ്രക്രുതി ജന്തുക്കളെ ശീലിപ്പിക്കുന്നത്. അതിനു വിപരീതം പ്രവര്‍ത്തിച്ചാലുള്ള വേദന അനുഭവച്ചറിയണമെങ്കില്‍ അങ്ങനെയാവട്ടെ''
അന്ന് കെെക്കുഞ്ഞിനെ കെെവിടാന്‍ കഴിയാതെ മാറോടടുപ്പിച്ച് നിന്ന തന്റെ ചിത്രം വ്രുദ്ധസദനത്തിന്റെ കിളിവാതിലില്‍ കൂടെ മകന്റെ വരവു നോക്കി കഴിയുന്ന കാളി വേദനയോടെ ഓര്‍ത്തു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo