Slider

ഇണയെത്തേടി

0

ഇണയെത്തേടി
നക്ഷത്രങ്ങളെ കുറുക്കിയെടുത്ത -
വനെഴുതി, ജാതകം സ്വയം.
തിരിച്ചും മറിച്ചും ഗുണിച്ച്
ഗുളികനെ തള്ളി.
പൂർണ്ണചന്ദ്രനെ വിഴുങ്ങി
പാപദോഷങ്ങളകറ്റി
ഗോളാന്തരങ്ങളിലൂറിത്തിളങ്ങി നിന്നു.
കോകിലസ്വനങ്ങൾ തേടി,
നൃത്തനൃത്യങ്ങൾ തൻ വീഥികളിലവൻ,
പൊൻതിളക്കമിറക്കാനൊരു
മുല്ലമൊട്ടിൻ ലജ്ജ തേടിയലഞ്ഞു.
കടം കൊണ്ട വാക്കുകളിൽ
കാളിദാസനെ തീർത്തു .
പനയോലയുരച്ചു നാവിന്നരം തീർത്തു
വഴക്കി മോഹനരാഗങ്ങളെ
കടലോളം കനിവ് വാരിപ്പു -
തച്ചഞ്ഞനന്തമായി കിണഞ്ഞു.
ഒരു കൊടുങ്കാറ്റിലവന്റെ ചമയങ്ങളുലഞ്ഞു,
കുഴഞ്ഞതാ, ശിരസ്സേതോ
മത്സ്യഗന്ധിതൻ മടിയിൽ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo