Slider

എന്റെ പെണ്ണിന് നൽകാൻ ഈ വരികൾ

0

എന്റെ പെണ്ണിന് നൽകാൻ ഈ വരികൾ
*****************************************
പുലരിയിൽ ഞാൻ തേടുന്ന രാഗം ...
നിന്റെ മാധുര്യമുള്ള സ്വരമാണ് പ്രിയേ 
ഒരു നാളും അറിയാത്ത നിനവാണ് നീ....
എന്റെ ഉള്ളം കവർന്നൊരു പെണ്ണാണ്‌ നീീ...
തുളസികതിർ ചൂടിയ നിൻ മുടിയിൽ..
എൻ വിരൽ കോർക്കുവാൻ മോഹിച്ചുഞാൻ...
ആരോടും പറയാത്ത എന്റെ നിനവ്...
നിനകല്ലേ ഞാൻ നല്കിയത് സഖി....
നിൻ ചുണ്ടിൽ പൊഴിയുന്ന മധുരമാം നാദം
എൻ ഹൃദയത്തിൽ കുളിരായ് പെയ്തിറങ്ങിയ..
ആരോടും തോന്നാത്തൊരു ഇഷ്ടം എനിക്ക്
നിന്നോട് തോന്നിയത് എന്തെ സഖി...
അന്നാദ്യമായി കണ്ടനാൾ എൻ ഹൃദയം എന്നോട്
ചൊല്ലിയതാണ് സഖി നീ എന്റെ സ്വന്തമെന്ന്
വാലിട്ടെഴുത്തിയ നിന്റെ മിഴികൾ
മനസ്സിൽ കുളിരായ് പെയ്തിറങ്ങി..
ഇഷ്ടമെന്നു നീീ ചൊല്ലിയ നാൾ മുതൽ
കാണുവാൻ തുടങ്ങിയതാണ് എന്റെ സ്വപ്നം
ഇനി ഉള്ള കാലം എൻ തുണയായ് നീീ വന്നിടുമോ.... വരുമെന്ന് ചൊല്ലുന്നു എൻ മനസ്സ്
#ശരത്. എൻ. എസ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo