Slider

FB ഇൻബോക്‌സ് ചാറ്റ്

0
അമൃതാ ശിവകുമാർ..
പേരുകണ്ടപ്പോൾ തന്നെ ഓടിച്ചെന്നു വാളിൽ നോക്കി..
കൊള്ളാം സുന്ദരിയാണ്..
കൂടുതൽ സുഹൃത്തുക്കളൊന്നുമില്ല..
ഒരു റിക്വസ്റ്റ് അയച്ചാലോ..
കിട്ടിയാൽ ഊട്ടി..
അതെന്താ ഊട്ടിയെന്ന് ചിന്തിച്ചു തലപുണ്ണാക്കേണ്ട..
വഴിയെപറഞ്ഞു തരാം..
വേഗം തന്നെ റിക്വസ്റ്റ് അയച്ചു..
പിറ്റേന്നു രാവിലേ പതിവു പോലേ ഫേസ്ബുക്കിൽ കമന്റും ലൈക്കും കൊടുക്കുന്നതിനിടയിലാണ് ഇന്നലത്തെ സുന്ദരിയുടെ കാര്യമോർമ്മ വന്നതു..
ആക്സെപ്റ്റ് ചെയ്തോ എന്തോ..
ചെന്നു നോക്കിയ എനിക്കു കണ്ണുകളെ വിശ്വസിക്കാനായില്ല..
ആക്സെപ്റ്റ്ഡ്..
അടിച്ചു മോനെ..
ഇനിയാണ് കളിയാരംഭിക്കേണ്ടത്..
ഒന്നൂടെ വാൾ വിശദമായി പരിശോധിച്ചു..
ഒറിജിനലാണെന്നു ഉറപ്പു വരുത്തേണ്ടതുണ്ടല്ലോ..
ഈയിടെയായി ചില തന്തക്കു പിറക്കാത്തവർ പെണ്ണിന്റെ പേരിൽ ഉണ്ടാക്കുന്ന ഐഡികൾ ഉണ്ടാക്കുന്നതു കാരണം ഏതാ ശരിക്കുള്ളതെന്നു പോലും മനസ്സിലാക്കാൻ പറ്റുന്നില്ല..
ഇതു അങ്ങിനുള്ളതൊന്നുമല്ലാന്നു കണ്ടാലറിയാം..
ആദ്യപടിയായി ഒരു ഹായ് വിടാം..
റിപ്ലൈ കിട്ടുകയൊന്നുല്ല..
ബീവറേജിലെ ക്യൂ പോലേ നീണ്ടു നിക്കുന്ന ഹായ്കളെ കൊണ്ടു നിറഞ്ഞിരിക്കുകയാവില്ലേ ഓരോ പെണ്ണിന്റെയും ഇൻബോക്‌സ്..
അവരെ അഹങ്കാരികളാക്കാൻ
അതുമതി..
വലിയ അഹങ്കാരി..
അയ്യോ കഥ വഴിമാറി..
ആ ശ്വാസകോശത്തിനെക്കൊണ്ട് വല്ലാത്ത ശല്യമാണെന്നേ..
എന്തായാലും ഹായ് അയച്ചു ..
ഇനി കാത്തിരിപ്പിന്റെ മണിക്കൂറുകളാണ്..
റിപ്ലൈ കിട്ടിയില്ലെങ്കിൽ വൈകുന്നേരം ഒരു ഗുഡ് ഈവെനിംഗ് വിടാം ..
മറുപടി കിട്ടൂല്ലാന്നുറപ്പായ ചാറ്റുകളിൽ ചിലതിനെ മാളത്തിൽ നിന്നു പുറത്തു ചാടിക്കാൻ ചില മരുന്നുകളുണ്ട്..
അതിലൊന്ന് പരീക്ഷിക്കണം..
അതെന്താണെന്നാവും നിങ്ങളിപ്പോ ആലോചിക്കുന്നത്..
ഒക്കെ പഠിപ്പിച്ചു തരാം മക്കളെ..
ഈ ആശാനോടാണോ കളി..
വൈകുന്നേരമായി..
ഹായ്ക്കൊപ്പം ഒരു ഗുഡ് ഈവെനിംഗും ഒപ്പം ചേച്ചീന്നും ചേർത്ത്..
അതൊരു നമ്പരാണ്..
കാര്യം നമ്മളെക്കാൾ ചെറുപ്പമാണെലും മൂത്തതാണേലും ചേച്ചി വിളികേക്കുമ്പോ ചിലർക്ക് ദേഷ്യം വരും..
അപ്പോ അതീ കേറിപ്പിടിക്കണം..
മിക്കവാറും "ഇയാൾക്കെന്താ വേണ്ടെ"ന്നു ചോദിച്ചു വരും..
ബാക്കിയൊക്കെ മനോഗതം പോലെ പറഞ്ഞൊപ്പിച്ചേക്കണം..
എഴുതുന്നുണ്ടേൽ കാര്യങ്ങള് എളുപ്പമായേനെ...
പോസ്റ്റിന്റെ വിശദശാംശങ്ങൾ ചർച്ച ചെയ്യാനും മറ്റുമെന്നു പറഞ്ഞു ചുമ്മാ ചാറ്റ് തുടങ്ങിവെക്കാം..
അതിനു മുന്നെ അവരുടെ ഒട്ടുമിക്ക പോസ്റ്റുകളും വായിച്ചു നല്ല കമന്റിട്ടു കൊടുക്കണം...
എന്നാലെ റിക്വസ്റ്റ് സ്വീകരിക്കുക പോലും ചെയ്യൂള്ളൂ..
സ്വീകരിച്ചാൽപ്പിന്നെ എന്തു പോസ്റ്റ്..?
എന്തു വായന..?
നേരെ ഇന്ബോക്സിലേക്കു ഒരു പോക്കാ..
'ഇന്നലത്തെ എഴുത്തു അത്ര നന്നായില്ല..'
'മിനിയാന്നത്തേതു മികച്ചതാരുന്നു..'
'ഒരു ത്രെഡുണ്ട് തരട്ടെ'ന്നൊക്കെ ചോദിച്ചു ഒരു അറ്റാക്കാണ്‌..
ചിലരൊക്കെ സഹിക്കാൻ മേലാഞ്ഞു ബ്ലോക്കുമെങ്കിലും മറ്റുചിലര് റിപ്ലൈ തന്നു സഹകരിക്കും..
ക്ഷമയുണ്ടേൽ എന്തും നേടാമെന്നേ..
ഇനിയതിലും വീഴുന്നില്ലേൽ വല്ല അസുഖമോ മറ്റോ ഉണ്ടാക്കണം..
പെണ്ണുങ്ങൾക്കൊരു കുഴപ്പൊണ്ട്..
സിമ്പതി പെട്ടെന്നു വർക്ക്ഔട്ടാവും..
അമ്മക്ക് സുഖമില്ല എന്നൊക്കെ പറഞാൽ തന്നെ പലരും സ്‌നേഹം കാണിക്കും..
ഞാനിനി അധികകാലം ജീവിക്കില്ല മാരകമായ അസുഖമെന്നൊക്കെ പറഞാൽ പിന്നെയവര് ചങ്ക് പറിച്ചു തരും..
അതൊക്കെ കൃത്യമായി പ്രയോഗിക്കണം..
വിജയമുറപ്പാ..
പറഞ്ഞു പറഞ്ഞു പിന്നേം കാടുകയറി..
പറഞ്ഞു നിർത്തിയത് വൈകുന്നേരത്തെ ചാറ്റിനെപ്പറ്റിയല്ലാരുന്നോ..
സമയം രാത്രിയായി..
എന്നിട്ടും അമൃതയുടെ റിപ്ലൈ കാണുന്നില്ല..
ഓൺലൈൻ കാണിക്കുന്നുമുണ്ട്..
ഇനിയെന്താണൊരു വഴി ..
ഒന്നു ഇളക്കി നോക്കിയാലോ..
"ആരോടാ ചേച്ചി ഈ സമയത്തൊരു ചാറ്റ് ...ഉറക്കൊന്നുമില്ലേ..
നമ്മളും ഇവിടൊക്കെ തന്നെയുണ്ട് ട്ടോ.."
എന്നൊക്കെ വെച്ചു ചുരണ്ടിനോക്കി..
അത്ഭുതം സംഗതി ക്ലിക്കായി..
റിപ്ലൈ വന്നു..
വെറും റിപ്ലയല്ല..
വോയിസ് ചാറ്റ്..
ഗ്രഹണിപിടിച്ച കുട്ട്യോള് ചക്കക്കൂട്ടാൻ കണ്ടത് പോലെ അതിന്റെ കഴുത്തിലൊരു ക്ലിക്കാരുന്നു..
പിന്നീടങ്ങോട്ടു കുറേനേരത്തേക്കു ഒന്നും ഓർമയുണ്ടാരുന്നില്ല..
അമ്മാതിരി തെറിയായിരുന്നു..
ഓളുടെ കെട്ടിയൊനാവണം..
പുള്ളിക്കാരൻ പോലീസിലായിരിക്കും..
അല്ലെങ്കിൽ ഇമ്മാതിരി തെറിയൊക്കെ വിളിക്കൊ..
പുലിമുരുകനും ഡിങ്കൻ പങ്കിലക്കാടുമൊന്നും അയാളുടെ ഏഴയലക്കത്തെക്കെത്തൂല്ലാന്നു..
എന്നാലും പാതിരാത്രിക്ക് ഒരു മെസ്സേജ് അയച്ചയിന് ഇമ്മാതിരി തെറിയൊക്കെ വിളിക്കാവോ..
അതൊടെയൊരു കാര്യം മനസ്സിലായി..
കാര്യം ഫീമെയിൽ ഐഡിയാണേലും ആവശ്യം വരുമ്പൊ അവരറിയിക്കേണ്ടവരെ കാര്യങ്ങള് കൃത്യമായി അറിയിക്കുന്നുണ്ടെന്നു..
'ഞാനി'നിയും സൂക്ഷിക്കേണ്ടിയിരിക്കുന്നു.
**
ഇതിലെ 'ഞാനെ'ന്ന കഥാപാത്രത്തിന്റെ മാനസികവ്യാപാരങ്ങൾ ഇന്നിന്റെ സത്യങ്ങളാണ്..
അതു പകർത്തുമ്പോഴും മനസിൽ ചില ചോദ്യങ്ങൾ ബാക്കിയാവുന്നുണ്ട്..
●എന്തിനാണു നമ്മലളൊരാൾക്കു റിക്വസ്റ്റ് അയച്ചു ഫ്രണ്ടാവുന്നതു..
പ്രത്യേകിച്ചും സ്ത്രീകൾക്ക്..
●ഒരാളോടൊരു കാര്യം ആവശ്യപ്പെട്ടു അയാളതിനോട് പ്രതികരിക്കുന്നില്ലെങ്കിൽ അല്പമെങ്കിലും മാനാഭിമാനമുള്ളവർ പിന്നീടയാളെ സമീപിക്കില്ല..
അതൊക്കെ അറിയാമാരുന്നിട്ടും എന്തുകൊണ്ടാണു നമ്മള് റിപ്ലൈ കിട്ടാത്ത ചാറ്റുകളിൽ ചെന്നു പിന്നെയും ഹായിൽ തുടങ്ങി അസഭ്യവർഷങ്ങളിലേക്കു അതു നീട്ടിക്കൊണ്ടു പോവുന്നത്..
താൽപര്യമില്ലെന്ന് കണ്ടാൽ വെറുതെ വിടാൻ തോന്നാത്തതിനെന്താവും കാരണം..
●പരിചയപ്പെടലിന്റെ തുടക്കത്തിൽ തന്നെ എന്തിനു വീട്ടുകാര്യങ്ങളും വ്യക്തിപരമായ കാര്യങ്ങളും അന്വേഷിച്ചറിയുന്നതു..
എഴുത്തിനോടാണ് ഇഷ്ടമെങ്കിൽ അതിലൊതുക്കിക്കൂടെ ചാറ്റ്..
ഇനിയതല്ല പരിചയപ്പെടണം എന്നുള്ളതാണ് ആഗ്രഹമെങ്കിൽ മറുവശത്തുള്ള ആൾക്കുമതിന് താല്പര്യമുണ്ടോയെന്നു ചിന്തിക്കാൻ പോലുമുള്ള സാമാന്യബോധം പലർക്കുമില്ലാതെ പോവുന്നതെന്തു കൊണ്ടാവാം..
ഇതുപോലെ പലർക്കുമുണ്ടാവാം സംശയങ്ങൾ..
അതിനൊരുത്തരം കിട്ടാൻ ഈ പോസ്റ്റ് ഉപകരിക്കുമെങ്കിൽ എന്നാഗ്രഹിച്ചു പോവുന്നു..
#വാൽക്കഷ്ണം
ഇതിലെ ചോദ്യങ്ങൾ കഥയുമായി ബന്ധപ്പെട്ടുള്ളത് മാത്രമാണ്..
അല്ലാതെ വ്യക്തിപരമല്ല ട്ടാ .
#റയാൻ സമി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo