Slider

[കഥ] പുതിയ വെളിച്ചം.

0

[കഥ]
പുതിയ വെളിച്ചം.
----- - - - - - - - -
"ഇന്നും ,ഈ പുട്ടാണോ..? മമ്മിക്ക് വെറെയൊന്നും അറിയില്ലെ....??"
മമ്മിയുടെ മറുപടിയൊന്നും കേൾക്കാതെ വന്നപ്പോൾറോബിന് ദേഷ്യം കൂടി.
" സത്യത്തിൽ മമ്മിക്ക് ഇവിടെ എന്താ പണി..??
എല്ലാ ദിവസവും പുട്ടും ,പഴവും... "
"നടുവേദന കാരണം ഒന്നിനും വയ്യ മോനെ... "
പാത്രങ്ങൾ കഴുകികൊണ്ട് ഏന്തിവലിച്ച്അകത്തേയ്ക്ക് വന്നമമ്മീയുടെ പരിവേദനം.
" വയ്യെങ്കിൽ വല്ല ആശുപത്രിയിലും പോയി കിടക്ക്.. "
ചാടി എഴുന്നേറ്റ് കോപത്തോടെ മുന്നിലുണ്ടായിരുന്നപുട്ടും പാത്രവും ഒറ്റത്തട്ട്.
ആവിപറക്കുന്ന പുട്ടുംപഴവും ഹാളിൽ തട്ടിതെറിച്ച് ചിന്നിച്ചിതറി...
കുളിച്ച് വരികയായിരുന്ന റോസി താഴെ വീണ് കിടന്നപുട്ടിൽ ചവിട്ടാതെ അകത്തേയ്ക്ക് വന്നു.
"എന്താ റോബിച്ചാ ഇത്..? പാവം മമ്മി വയ്യാഞ്ഞിട്ട് കൂടി ഇച്ചായന് വേണ്ടി ഉണ്ടാക്കിയതാ.... "
സഹിക്കവയ്യാതെഅവൾ പറഞ്ഞു.
"നീ നിന്റെ കാര്യം നോക്ക് .പോടി അകത്ത്.. പെങ്ങളാണ് ഒന്നും ഞാൻ നോക്കില്ല..." റോബിന്റെ ഗർജ്ജനം.
" പപ്പായുണ്ടായിരുന്നെൽ കാണാരുന്നു.. "
അത്രയും പറഞ്ഞു റോസി മുറിയിലേയ്ക്ക് പോയ്.
റോബിൻ പുറത്തേയ്ക്കും.
" അല്ല മോനെ ഇന്റെർവ്യൂന് ഒന്നും കഴിക്കാതെ പോവുകയാണോ..."
ആ മാതൃത്വം വിങ്ങി.
"എനിക്കൊന്നും വേണ്ട ഉണക്കപുട്ടും, പഴവും" പിറുപിറുത്തു കൊണ്ട്
പുറത്തിറങ്ങിയ റോബിന്റെ നോട്ടം മുറ്റത്ത് വച്ചിരുന്നചെറിയപാത്രത്തിൽ നിന്നും ഇന്നലത്തെ മീൻകറിയും ,ചോറുംവെട്ടിവിഴുങ്ങുന്ന തെരുവ് നായയിൽ ചെന്ന് തറച്ചു. ഇതൊരു പതിവായിരിക്കുന്നു.
റോബിൻ കുനിഞ്ഞ് ഒരു കല്ലെടുത്ത് ഒരെറ്..
കൃത്യം അതിന്റെ പള്ളയ്ക്ക് തന്നെ കൊണ്ടു.
അത് ഒരുചാട്ടം. ചെവികൾ താഴ്ത്തി, ദയനീയമായ് കുരച്ച് കൊണ്ട്ആ നായ് ഓടീ മറഞ്ഞു.
"അരുതെടാ മോനെ.. " മമ്മിയുടെ ശബ്ദം.
പപ്പയാണ് ആ പാത്രം അവിടെ വച്ചത്.മൃഗസ്നേഹി. എന്നും എന്തെങ്കിലും ആ പാത്രത്തിൽ വച്ചിട്ടെപപ്പാ ഡ്യൂട്ടിക്ക് പോകു.
വെറെ പണി ഒന്നും ഇല്ലാഞ്ഞിട്ട്. മനസ്സിൽ പപ്പയോടും ദേഷ്യം.
റോബിൻ റോഡിലേയ്ക്ക് ഇറങ്ങി.ആ സമയം സുഹൃത്ത് രാഹുൽബൈക്കിലെത്തി റോബിൻഅ ബൈക്കിൽ കയറി. ബൈക്കുംറോബിനുംകണ്ണിൽ നിന്നും മറയുന്നവരെ മമ്മി നിർന്നിമേഷം നോക്കി നിന്നു.
കണ്ണിൽപൊടിഞ്ഞകണ്ണുനീർ തുള്ളികൾ തുടച്ചു കൊണ്ട് പതിയെ അകത്തേയ്ക്ക്..
-------- - - - - - - - - - - - -
രാഹുൽ ആളൊഴിഞ്ഞ സ്ഥലം എത്തിയപ്പോൾ ബൈക്ക് നിർത്തി. മൊബൈലെടുത്ത് ഒരു വീഡിയോ പ്ലെ ചെയ്തു. അത് റോബിനെ കാട്ടി കൊടുത്തു.
രാഹുലിന്റെ കാമുകിയുമായുള്ളവീഡിയോ ചാറ്റിന്റെ വീഡിയോക്ലിപ്പ്. ആ കുട്ടി അറിയാതെ റെക്കോർഡ് ചെയ്താതാണ്. രാഹുലിനെ വിശ്വസിച്ച് നഗ്നമായഅവളുടെ ഉടൽഅവന്റെ മുന്നിൽ പ്രദർശിപ്പിക്കുന്ന രംഗങ്ങൾ
"അളിയാ നീ ഒരു സംഭവംതന്നെ... നിന്നെ സമ്മതിച്ചു. "
വേഗംറോബിൻമൊബൈലെടുത്ത് ഫോണിലെ എക്സെൻണ്ടർ എന്ന ആപ്ലിക്കേഷൻ ഓൺ ചെയ്തു. ആ വീഡിയോ തന്റെ ഫോണിലേയ്ക്ക് കയറ്റാനായ്.
------------------ - - - - - - - - - -
കൃത്യം പത്ത് മണിക്ക് തന്നെ ഇന്റെർവ്യൂ ആരംഭിച്ചു.
'അറിയിക്കാം 'എന്ന് പറഞ്ഞതനുസരിച്ച് റോബിൻപുറത്തിറങ്ങി.
അപ്പോൾ കണ്ടു കുറച്ച് മാറിഒരാൾകൂട്ടം.
മദ്ധ്യവയസ്സായ ഒരാൾ രക്തത്തിൽ കുളിച്ച് റോഡ് സൈഡിൽ കിടക്കുന്നു. അടുത്ത് തന്നെ ഒരു പ്രൈവറ്റ് ബസ്സും നിർത്തിയിട്ടിരിക്കുന്നു.
" ആ ബസ്സ് തട്ടിയതാ.. ഡ്രൈവറും ,കണ്ടക്ട്ടറും എറങ്ങി ഓടിക്കളഞ്ഞു. അവന്റെ അമ്മായി അമ്മയ്ക്ക് വായു ഗുളികയ്ക്ക് പോവുകയായിരുന്നു..&.... മക്കൾ "
അവിടെ കൂടീ നിന്നിരുന്ന ഒരു കിളവൻ ആരോടെന്നില്ലാതെ പറയുന്നു.
" ദയവു ചെയ്തു എന്നെ ഒന്ന് ആശുപത്രിയിൽ എത്തിക്കു... പ്ലീസ്."
പരിക്കേറ്റയാൾ എല്ലാവരെയും നോക്കി തൊഴുതു കൊണ്ട് അപേക്ഷിക്കുന്നു.
റോബിൻ പെട്ടെന്ന് ഫോണെടുത്ത്.പരിക്കേറ്റയാളെയും ,ആ ബസ്സും ചേർത്ത് ഒരു സെൽഫിയെടുത്തു.
അപ്പോൾ തന്നെ ഫെയ്സ് ബുക്കിൽ ഇട്ടു.
'പ്രൈവറ്റ് ബസ്സുകാരുടെ മത്സരഓട്ടം ഇനിയെങ്കിലും അവസാനിപ്പിച്ചു കൂടെ.... ' എന്ന അടിക്കുറുപ്പോടെ..
-----------
വിശന്നിട്ട് കൊടലുകത്തുന്നു.ഈ രാഹുൽ ഇതെവിടെ പോയ് കിടക്കുകയാണ്. ഫോണെടുത്ത് രാഹുലിനെ വിളിച്ചു.
"സോറി ,അളിയ ഞാൻ ഷെറിനുമായ് ആലപ്പുഴബീച്ചിൽ ആണ്. നീ ഒരു കാര്യം ചെയ്യ് ബസ്സിനു പോ.... "
കൂടുതൽ കേൾക്കാൻനിൽക്കാതെ ഫോൺ കട്ട് ചെയ്തു.
വിശപ്പ് അതിന്റെ മൂർദ്ധന്യത്തിൽ എത്തിക്കഴിഞ്ഞു.
അടുത്ത് കണ്ട ഒരു ചെറിയഹോട്ടലിലേയ്ക്ക് കയറി.
"കഴിക്കാൻ എന്തുണ്ട്... "
"അയ്യോമോനെ എല്ലാംതീർന്നു..."
ഇനി സഹിക്കാൻ പറ്റില്ല.
" ഒന്നും ഇല്ലെ...." നിരാശനായ്ചോദിച്ചു.
"രാവിലത്തെ പുട്ടു ഉണ്ട്. കറിയില്ല..." അയാൾ എന്തോ ഓർമ്മ വന്ന പോലെ...
" അ..... നല്ല റോബസ്റ്റാപഴമുണ്ട് എടുക്കട്ടെ...."
ദയനീയമായ് ആയാളെ ഒന്ന് നോക്കി.
" ആ ...എട് "
സംശയം തീർക്കാനെന്നവണ്ണംപേഴ്സ് തപ്പിനോക്കി.
ഞെട്ടിപ്പോയ്..
പേഴ്സ്ഇല്ല..
രാവിലത്തെബഹളംകാരണംപേഴ്സ്എടുക്കാൻ മറന്നു.
ഈ സമയം. ഡെസ്ക്കിൻമേൽ ഈച്ച പൊതിഞ്ഞ പുട്ടും ,ചീഞ്ഞ പഴവും എത്തിയിരുന്നു.
---- - - - - - - - - - - - - - - - - - - - - - - -
വിശന്ന് വലഞ്ഞ് ..നടന്ന് തളർന്ന് ഒരുവിധം വീട്ടിലെത്തി.മുൻവശത്ത് ആരെയും കാണാനുണ്ടായിരുന്നില്ല. അകത്ത് കടന്നപ്പോൾ റോസിയുടെ മുറിയിൽ നിന്നുംഅടഞ്ഞ ശബ്ദത്തിൽ റോസി ഫോൺ ചെയ്യുന്നത് കേൾക്കാമായിരുന്നു. കാതോർത്തു.
" മതി.. ഇന്ന് ഇത്രയും മതി .അയ്യട കള്ളാ ഇത്രയും കണ്ടാൽമതിബാക്കി .....കല്യാണം കഴിഞ്ഞിട്ട്. "
കോപത്തോടെ കതക് ചവിട്ടിത്തുറന്ന് അകത്ത് കടന്ന്.. തന്റെ പുന്നാര പെങ്ങൾ
പാതിനഗ്നയായ്കാമുകനുമായ് വീഡിയോചാറ്റിങ്ങിൽ മുഴുകിയിരിക്കുന്നു.
അവളുടെ മൊബൈൽ വാങ്ങി എറിഞ്ഞുടയ്ക്കുമ്പോൾ മനസ്സിൽരാവിലെകണ്ട വീഡിയോയിലെ രംഗങ്ങളായിരുന്നു.
- - - - - - - - - - -------
മമ്മിയുടെ പാദങ്ങളിൽ വീണ് മാപ്പ് പറഞ്ഞ് കഴിഞ്ഞപ്പോൾഎന്തെക്കെയോവെട്ടിപ്പിടിച്ചഅനുഭൂതി.. അറിയാത്ത ഒരുപുത്തൻഉണർവ്വ് കൈവന്ന പോലെ.
പുതിയ ഒരാളായ പോലെ
പെട്ടെന്ന് ഫോൺ ചിലച്ചു.
രാഹുൽ ആണ് മാപ്പ് പറയാൻ ആവും..
"അളിയാ നീപെട്ടന്ന് ജംഗ്ഷൻ വരെ ഒന്ന് വന്നെ.. "
പതിവില്ലാത്ത വിധംഅവന്റെ സംസാരത്തിലെ വെപ്രാളം ശ്രദ്ധയിൽ പെട്ടു.
"എന്താടാ...."
"അളിയാ ,നിന്റെ ഡാഡിക്കൊരു... ചെറിയ അപകടം......."
ഓടിക്കിതച്ച് ജംഗഷനിൽ എത്തി.
ആൾക്കുട്ടത്തെ വകഞ്ഞുമാറ്റി നോക്കുമ്പോൾ
ഡാഡി...
റോഡിൽ നിന്നും അല്പം മാറിചെറിയഒരു പൊന്തക്കാടിന് സമീപം ഒരു ഇലട്രിക്പോസ്റ്റിൽ ചാരി ഇരിക്കുന്നു. ദേഹമാസകലം ചെറിയ ചെറിയ മുറിവുകൾ. ഡാഡിയുടെ സ്ക്കുട്ടർ പുറമെ കാണാൻ ആകാത്തവണ്ണം കാട്ടിനുള്ളിൽ കിടക്കുന്നു. അ ഇരുട്ടിലും സെൽഫി എടുക്കുന്ന ഫ്രീക്കനെ കണ്ട് മനസ്സ് പിടഞ്ഞു.
അപ്പോഴാണ് ശ്രദ്ധയിൽപെട്ടത് രാവിലെ എറിഞ്ഞ് ഓടിച്ച് വിട്ട തെരുവ് നായ ഡാഡിക്കരുകിൽ വാലും താഴ്ത്തി മണത്ത് മണത്ത് നടക്കുന്നു..
അതിനെ ഓടിക്കാനായ് ഒരു കല്ലെടുത്തപ്പോൾ
പ്രായമായ ഒരാൾ തടഞ്ഞു..
"വേണ്ട മോനെ.. അതില്ലായിരുന്നെങ്കിൽ കാണാമായിരുന്നു. ഇങ്ങനെ ഒരപകടം ആരും കണ്ടിരുന്നില്ല. അ മിണ്ടാപ്രാണിയാണ് കുരച്ച് ആളെ കൂട്ടിയത്..... "
ഈ സമയം രാഹുൽ ഒരു കാറുമായ് വന്നു.അതിൽ ഡാഡിയെ കയറ്റി ആശുപത്രിയിലേയ്ക്ക് പോകും വഴിവെറുതെ പിന്നിലേയ്ക്ക് നോക്കിയപ്പോൾ. കണ്ടു
കാറിന്പിന്നാലെ വേഗത്തിൽ ഓടി വരുന്നു.. അ തെരുവ് നായ..
[താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
താൻ താൻ അനുഭവിച്ചീടുകെന്നെ വരു.
എഴുത്തച്ഛൻ ]
ശുഭം ,
നിസാർ VH
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo