ഭാര്യയുടെ നാക്കും എന്റെ വിശപ്പും.( നർമ്മകഥ )
..........................................................
അടുക്കളയിൽ നിന്ന് നല്ല മസാലമൊരിയുന്ന മണം വരുന്നുണ്ട്.. എന്ത് ചെയ്യണം?. ഉച്ചഭക്ഷണം കഴിച്ചിട്ടില്ല. രാവിലെ പതിനൊന്നു മണിക്ക് ചോറു തിന്നതാ. ഇപ്പൊ സമയം മൂന്ന് മണി. ഭാര്യയുടെ അടുത്ത് ചെന്ന് പൊരിക്കുന്ന ചായക്കടി വല്ലതും കയ്യിട്ടുവാരാൻ ശ്രമിച്ചാൽ ചട്ടുകം കൊണ്ട് അടി കിട്ടാൻ സാദ്ധ്യത ഏറെയാണ്. ഉച്ചച്ചോറ് തിന്നാത്തവർക്ക് ചായയും പൊരിക്കടികളൊന്നും ഇല്ലാ എന്നാണ് ഭാര്യയുടെ നയം. ആ നയത്തിന്ന് വിരുദ്ധമായ തെന്തെങ്കിലും ചെയ്യാൻ ശ്രമിച്ചാൽ വീട്ടിൽ ഒരു മൂന്നാം ലോകമഹായുദ്ധത്തിന് കളമൊരുങ്ങിക്കൂടായ്കയില്ല.
ഏതായാലും ചായയും കടിയും ഒക്കെ വന്നിട്ടാകാം എന്ന് തീരുമാനിച്ചു. ഇസ്തിരിയിട്ട് വച്ച വെള്ളമുണ്ടും ഷർട്ടും എടുത്തിട്ടു.വെളള ടവ്വൽ തന്നെ എടുത്ത് മടക്കി അരയിൽ തിരുകി. മുടി ചീകി. നല്ല കുത്തുന്ന മണമുള്ള അത്തറെടുത്തു മേലാകെ പൂശി. അലമാരയുടെ ഗ്ലാസിനു മുന്നിൽ സ്വന്തം പ്രതിബിംബത്തിന് മുന്നിൽ ഞെളിഞ്ഞു നിന്നു.
!! ഹും... തരക്കേടില്ല.... ഏത് സഭയിലും അഭിമാനത്തോടെ ഹാജരാകാം... അത്യാവശ്യം ലുക്കൊക്കെ ഉണ്ട്..!! വിശാലമായി ഒന്ന് ആത്മഗതം ചെയ്തു.
!! ഹും... തരക്കേടില്ല.... ഏത് സഭയിലും അഭിമാനത്തോടെ ഹാജരാകാം... അത്യാവശ്യം ലുക്കൊക്കെ ഉണ്ട്..!! വിശാലമായി ഒന്ന് ആത്മഗതം ചെയ്തു.
മേലാകെ പൂശിയ അത്തറിന്റെ മണം മുറിയിൽ നിന്നും ഡൈനിങ്ങ്ഹാളും കഴിഞ്ഞ് ഇടനാഴിയിലൂടെ അടുക്കള ലക്ഷ്യമാക്കി നീങ്ങിയ വിവരം അൽപം കഴിഞ്ഞാണ് ഈ മഹാനായ ഞാൻ മനസ്സിലാക്കിയത്.
" തുണീം കുപ്പായോക്കെ മാറ്റീട്ട് ഈ മഹാനെവ്ട് ക്കാ എഴുന്നള്ള്ണെ"?
വീട്ടിലെ അധികാരത്തിന്റെ കളമൊഴി കിളിമൊഴി എന്നൊക്കെ വേണമെങ്കിൽ സാഹിത്യത്തിൽ പറയാം..
"കല്യാണ നിശ്ചയം ള്ളത് അനക്കറിഞ്ഞൂടെ?..
" തുണീം കുപ്പായോക്കെ മാറ്റീട്ട് ഈ മഹാനെവ്ട് ക്കാ എഴുന്നള്ള്ണെ"?
വീട്ടിലെ അധികാരത്തിന്റെ കളമൊഴി കിളിമൊഴി എന്നൊക്കെ വേണമെങ്കിൽ സാഹിത്യത്തിൽ പറയാം..
"കല്യാണ നിശ്ചയം ള്ളത് അനക്കറിഞ്ഞൂടെ?..
അപ്പൊ ഈ ചായക്കടി ഞാനാര്ക്കാണ്ടാക്ക് ണെ?...
" അനക്കും കുട്യേൾക്കും തിന്നാല്ലോ.."
" അനക്കും കുട്യേൾക്കും തിന്നാല്ലോ.."
" ഇങ്ങക്ക് ഇത് തിന്നിട്ട് പോയാ പോരെ "?
"നല്ല എറച്ചിം പത്തിരിം പൊറാട്ടിം ഉണ്ടാവുമ്പോ അന്റെ ഈ എണ്ണക്കടി തിന്നണ്ടെ ഞാന്"...
മെല്ലെ ഇടത് കാല് വച്ച് മുറ്റത്തേക്കിറങ്ങി വലതുകാലിലും പിന്നെ ഇടതുകാലിലും ചെരുപ്പു ധരിച്ചു ഒന്ന് അകത്തേക്ക് നോക്കി.
" കറങ്ങിത്തിരിഞ്ഞ് അവസാനം ന്റെ മുന്നീ ത്തന്നെ ങ്ങള് എത്തും. നോക്കിക്കോ ".
പടച്ചോ നെ ഒരു നല്ല കാര്യത്തിന് ഇറങ്ങാൻ തീരുമാനിച്ചപ്പോ ഇവള് കരിനാക്കാണല്ലോ ഇട്ടിരിക്കുന്നേ. അവൾ പറയുന്നത് പോലെ കറങ്ങിത്തിരിയുമോ.?
ബാപ്പ നേരത്തേ തന്നെ ഡ്രസ്സ് മാറ്റി ഇറങ്ങീട്ടുണ്ട്. കല്യാണ നിശ്ചയം എന്നൊക്കെ പറഞ്ഞാൽ അത് കാരണവൻമാരുടെ ചടങ്ങാ. അടുത്ത ബന്ധുക്കൾ, മഹല്ല് കാരണവന്മാർ അയൽവക്കത്തെ കാരണവന്മാർ ഒക്കെയാണ് പ്രധാനമായും പങ്കെടുക്കാറ് - ബന്ധു എന്ന നിലയിലാണ് ഞങ്ങൾക്ക് നിശ്ചയം കിട്ടിയത്.ബാപ്പയും ഞാനും കൂടി പങ്കെടുത്താൽ ശരിയാകില്ല. അതു കൊണ്ട് ബാപ്പയെ എങ്ങനെയെങ്കിലും പിന്തിരിപ്പിക്കണം.ബാപ്പ പരിപാടിക്കിറങ്ങിയത് കൊണ്ടാണ് ഭാര്യ കറങ്ങിത്തിരിഞ്ഞ് ഇവിടെത്തന്നെ എത്തുമെന്ന് പറഞ്ഞത്.
ബാപ്പാനെ എങ്ങനെയെങ്കിലും പിന്തിരിപ്പിക്കണം.ബാപ്പ സ്ഥിരമായി നിൽക്കുന്ന പള്ളിക്ക് മുന്നിൽ തന്നെ നിൽക്കുന്നുണ്ട്..ഞാൻ ബാപ്പാന്റെ മുന്നിലൂടെ നടന്നു.
അതു കണ്ട് ബാപ്പാക്ക് വേഗം മനസിലായി, ഞാൻ ഒരുങ്ങിത്തന്നെയാ ഇറങ്ങിയിരിക്കുന്നതെന്ന്.
അതു കണ്ട് ബാപ്പാക്ക് വേഗം മനസിലായി, ഞാൻ ഒരുങ്ങിത്തന്നെയാ ഇറങ്ങിയിരിക്കുന്നതെന്ന്.
" നീ നിശ്ചയത്തിന് പോണുണ്ടോ?.ബാപ്പാന്റെ ചോദ്യം.
" ചോദ്യം ചോദിച്ചു തീരും മുമ്പേ ഞാൻ പോകുന്നുണ്ടെന്ന അർത്ഥത്തിൽ തലയാട്ടി.
അല്ലെങ്കിലും ബാപ്പാക്ക് എന്നെ പറ്റി നന്നായറിയുന്നതല്ലെ. ഓ സി ക്ക് കിട്ടുന്നത് ഓയിൻമെന്റാണെങ്കിലും തിന്നാതെ ഒഴിവാക്കൂലാന്നുള്ളത്.പ്രത്യേകിച്ച് ഈ നിശ്ചയ പരിപാടിക്കൊക്കെ..
ഈ നിശ്ചയ പരിപാടിയെന്നൊക്കെ പറഞ്ഞാൽ വിഭവസമൃദ്ധമായിരിക്കും.. ചിക്കൻ വിവിധ തരം.
ആട്. ബീഫ്.പൊറോട്ട പത്തിരി ചപ്പാത്തി നൂൽപുട്ട് പോരാത്തതിന് ബ്രഡും. അതൊരു വക. അത് കഴിഞ്ഞാൽ ചുക്ക് കാപ്പി. അല്ലെങ്കിൽ കഹ് വ. അതിന് കടിയായി വണ്ണം കുറഞ്ഞ ജിലേബി.
അതു കഴിഞ്ഞ് ഐസ്ക്രീമും അല്ലെങ്കിൽ പായസവും. അത് കഴിഞ്ഞാൽ വിവിധ തരം സ്വീറ്റ്സുകൾ.അതും കഴിഞ്ഞ് ജീരകവും പിന്നെ പല്ല് കുത്തിയും... ഹാവൂ എന്തൊരു സ്വന്തറവാ.. അതൊക്കെ ഒഴിവാക്കാന്ന് വച്ചാൽ.....

ഇനി ഇതൊക്കെ ഉണ്ടെങ്കിലും ഭൂരിപക്ഷം കാരണവന്മാർക്കും തിന്നാൻ കഴിയില്ല. കാരണം നിരന്തരമായ തീറ്റി കാരണം അവരുടെ ശരീരം പണിമുടക്കിലായിരിക്കും. പ്രമേഹം ബാധിച്ചിട്ടുണ്ടാകും..അവരോട് നിശ്ചയ വീട്ടുകാർ നടത്തുന്ന വലിയ ക്രൂരതയാണ് ഈ വിഭവസമൃദ്ധമായ വിളമ്പൽ. അതു കൊണ്ട് തന്നെ എന്നെ പോലെയുള്ള മഹാന്മാർക്ക് അവരുടെ ഓഹരിയും കൂടി തട്ടി വിടാമല്ലൊ.
ഹൗiii ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളം നിറയുന്നു.
ഹൗiii ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളം നിറയുന്നു.
ഏതായാലും നിശ്ചയമുള്ള വീട്ടിൽ നേരത്തെ തന്നെ എത്തി. വീട്ടുകാരന് ഭയങ്കര സന്തോഷം.നേരത്തെ എത്തിയതിൽ. ഞാനോ ഭക്ഷണ പന്തലിലേക്കുള്ള വാതിലിനടുത്തുള്ള സീറ്റിൽ തന്നെ ഇരിപ്പുറപ്പിച്ചു.അതിനല്ലെ നേരത്തെ തന്നെ ഈ മഹാനായ ഞാൻ എഴുന്നള്ളിയത്.
മുന്തിരി ക്രഷിന്റെ ജ്യൂസിന്റെ പൊട്ടിക്കാത്ത ഒരു ബോട്ടിൽ എന്റെ നേർക്ക് നീട്ടി.ഒറ്റ വലിക്ക് മുഴുവനും കുടിച്ചു തീർത്ത ഈ മഹാനായ ഞാൻ ചിറിവേഗം തുടച്ചു മാന്യനായി ഇരുന്നു.
കാരണം നിശ്ചയത്തിന് പെൺ വീട്ടുകാർ എത്തുന്നതോടെ അടുത്ത ബോട്ടിൽ ഹാജരാക്കപ്പെടും. അപ്പോഴതും കുടിക്കാമല്ലൊ.. ഞാനാരാ മഹാൻ. ഹി ഹി.ഹി.

പെൺ വീട്ടുകാർ എത്തി ചർച്ച തുടങ്ങി.ഒരാൾ എഴുന്നേറ്റുനിന്നു പ്രസംഗ മാരംഭിച്ചു.ഇന്ന ഇന്ന പഞ്ചായത്തിലെ ഇന്ന ഇന്ന മഹല്ലിലെ ഇന്ന ഇന്ന വ്യക്തിയുടെ മകനും...
പ്രസംഗം പൊടിപൊടിക്കുമ്പോഴും എന്റെ കണ്ണ് ഭക്ഷണ പന്തലിലേക്കായിരുന്നു. അവസാനം സഭ മൂന്ന് സലാത്തോട് കൂടി പിരിയാൻ തീരുമാനിച്ചതും ഞാൻ ഓടി ഭക്ഷണപന്തലിലേക്ക്.
ഭക്ഷണ പന്തലിലെത്തിയ ഞാനാകെ നട്ടം തിരിഞ്ഞ്.. ഹൗഎന്തൊക്കെ ഈ കാണണെ.
ആവോലി..
കൈപ്പത്തി വലിപ്പത്തിൽ ചെമ്മീൻ...
പോരാത്തതിന് കുഴി മന്തിയും.
ഏത് മ ന്തിയിലാ ഞാൻ ഇരിക്കാ..? ആകപ്പാടെ അന്തം വിട്ട് പൊന്തമ്മെ കേറി എന്ന് പറയേണ്ടല്ലൊ..
ആവോലി..
കൈപ്പത്തി വലിപ്പത്തിൽ ചെമ്മീൻ...
പോരാത്തതിന് കുഴി മന്തിയും.
ഏത് മ ന്തിയിലാ ഞാൻ ഇരിക്കാ..? ആകപ്പാടെ അന്തം വിട്ട് പൊന്തമ്മെ കേറി എന്ന് പറയേണ്ടല്ലൊ..
എന്റെ നട്ടം തിരിയല് കണ്ടിട്ടാ ബന്ധുക്കളിലൊരുത്തൻ എന്റെ കയ്യില് കുഴി മ ന്തിയുടെ ഒരു തട്ട് വച്ചു തന്നു. ഇല്ലാത്തിടത്ത് വയ്ക്കാൻ. അപ്പോഴേക്കും സീറ്റിലൊക്കെ ആളുകൾ നിറഞ്ഞിരിക്കുന്നു.
കുഴി മ ന്തി ഇല്ലാത്ത ടേബിൾ നോക്കി ഞാൻ നടന്നു. സമാധാനമായി എല്ലാം ഉള്ള ഒരു ടേബിൾ..
കാട നിർത്തിപ്പൊരിച്ചത് എന്നെ നോക്കി ചിരിക്കുന്നു. വേഗം സ്റ്റൂളിൽ ഇരുന്നു സീറ്റുറപ്പിച്ചു.പിന്നെയാണ് ഓർത്തത് കൈ കഴുകീട്ടില്ലല്ലോ.. എന്ന്.

പൊട്ടിക്കാത്ത കുപ്പിവെള്ളം എടുത്ത് പൊട്ടിച്ച് ചെറുതായി കൈ ഒന്ന് നനച്ചു.
അപ്പോഴേക്കും ആളുകൾ തീറ്റ തുടങ്ങിയിരുന്നു.എന്റെ തൊട്ടുമുമ്പിലെ സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. ആ ഓഹരിയും കൂടി എനിക്ക് തിന്നാം എന്ന ആശ്വാസത്തിൽ ഒരു കാടയെ എടുത്ത് വായിൽ വച്ചു.
അപ്പോഴേക്കും ആളുകൾ തീറ്റ തുടങ്ങിയിരുന്നു.എന്റെ തൊട്ടുമുമ്പിലെ സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. ആ ഓഹരിയും കൂടി എനിക്ക് തിന്നാം എന്ന ആശ്വാസത്തിൽ ഒരു കാടയെ എടുത്ത് വായിൽ വച്ചു.
!!! ഇന്റള്ളോ ദാ വരുന്നൂ ഹംസ ഹാജി പണ്ടാരടക്കാൻ !!!
ഹംസ ഹാജിക്ക് ഞാൻ പതിനായിരം രൂപ കടം വാങ്ങിയത് കൊടുക്കാനുണ്ട്. ഭാര്യയുടെ അവസാന പ്രസവം ഓപ്പറേഷനായപ്പോ പൈസ തികയാതെ നട്ടം തിരിഞ്ഞപ്പോൾ കണ്ടത് ഹംസ ഹാജിയേയാ... ചോദിച്ച പാട് കയിലുണ്ടായിരുന്ന പതിനായിരം വേഗം എടുത്തു തന്നു. ഇതു വരെ തിരിച്ചു കൊടുത്തിട്ടില്ല. മാറി നടക്കുകയായിരുന്നു ഞാൻ. അതിനിടയിൽ മൂപ്പർ ഗൾഫിൽ പോയി.നേരെ വരുന്നത് ഇങ്ങോട്ടാണോ..? പടച്ചോ നെ മാനം പോയതു തന്നെ..
മുന്നിലെ സീറ്റിൽ തന്നെ ഹംസ ഹാജി ഉപവിഷ്ഠനായി.
" ഭക്ഷണം കഴിക്കിണതില് കൊറച്ച് അദബും മര്യാദയും ഒക്കെ ഇല്ലെ. ഇജ്ജ് ഒന്നാകെ അടംബാണോ?... ഹംസ ഹാജി ആദ്യ വെടി പൊട്ടിച്ചിരിക്കുന്നു.ഇയാള് ഈ മഹാനായ എന്റെ മാനം കളയുമല്ലൊ.. വായക്കുളളിൽ കാടക്കഷ്ണം കിടന്ന് നീന്താൻ തുടങ്ങി.
ആ സമയം എന്നിൽ വന്ന ഭാവം സൈക്കിളീന്ന് വീണ ചിരി. ഞാൻ ചിരിക്കുകയാണോ കരയുകയാണോ എന്നത് കാടക്കഷ്ണം ഉള്ളിലിള്ളത് കാരണം ഹംസ ഹാജിക്ക് മനസിലായീല.
' തിന്നൂട്...... തിന്നൂട്" രണ്ട് നൈസ്പത്തിരിപ്ളേറ്റിലേക്കിട്ട് ഹംസ ഹാജിയുടെ താക്കാടൽ.. അടുത്ത വെടിയുടെ ഭീകരത ആലോചിച്ച് ഞാനാകെ വിയർത്തു.
വായിലിട്ട കാടയും രണ്ട് നൈസ്പത്തിരിയും ഒരു വിധം തിന്ന് കഴിഞ്ഞപ്പോഴേക്കും സമയം ഒരു പാട് കഴിഞ്ഞിരുന്നു. നാലാളുടേത് തിന്നണം എന്ന് വിചാരിച്ചു വന്ന ഞാൻ നാലിലൊന്നു തിന്നാൻ പറ്റാതെ സങ്കടക്കടലിൽ നീന്തി.
ഹൗഎന്നാലും അയാൾ പൈസ ചോദിച്ചില്ലല്ലോ.. ഒറ്റക്ക് കാണുമ്പോൾ ചോദിക്കാനായിരിക്കും.
അതു കൊണ്ട് ഇനി കാണുന്നിടത്ത് നിന്ന് മാറണം. അയാളെ കാണാതെ വേഗംരക്ഷപ്പെട്ടേക്കാം..
അതു കൊണ്ട് ഇനി കാണുന്നിടത്ത് നിന്ന് മാറണം. അയാളെ കാണാതെ വേഗംരക്ഷപ്പെട്ടേക്കാം..
വേഗം കൈ കഴുകി ഫലൂദയും സ്വീറ്റ്സും നൽകുന്നിടത്തേക്ക് നടന്നു... ഇതെങ്കിലും മനസമാധാനത്തോടെ അകത്താക്കാൻ കഴിഞ്ഞിരുന്നെങ്കിൽ.. നിറച്ച് വച്ച ഫലൂദയുടെ നീളൻ ഗ്ലാസുകൾ നിരത്തി വച്ച ടേബിളിനടുത്തേക്ക് ഞാൻ നടന്നു. ആഗ്രഹങ്ങളുടെ പെരുമഴയിൽ വയറിൽ നിന്ന് കേളികൊട്ടുയരുമ്പോൾ ആർത്തിയുടെ ശരിയും തെറ്റും പരിശോധിക്കുന്നതെങ്ങനെ.?
ഫലൂദ ടേബിളിനടുത്തേക്ക് കൈ നീട്ടിയതും..... "വലുത് തന്നെ നോക്കി എടുത്തോ" ആരോ ആൾക്കൂട്ടത്തിൽ നിന്ന് പറഞ്ഞതും ഒരുമിച്ചായിരുന്നു.പിന്നെ ഒന്നും ആലോചിച്ചില്ല.
ആകെ വിശന്ന് നിൽക്കുകയല്ലെ.അതും കൂടി കേട്ടപ്പോൾ ഞാൻ ആകെ പ്രകോപിതനായി .ഫ ലൂദയുടെ ഒരു ഗ്ളാസെടുത്ത് അത് പറഞ്ഞവന്റെ നേരെ നീട്ടിയൊഴിച്ചു വേഗം സ്വീകരണ പ്പന്തലിലേക്ക് നടന്നു..
പന്തലിൽ നിന്ന് പുറത്തേക്ക് നടന്നതും മുന്നിൽ തന്നയുണ്ട് ഒരാൾ പല്ലും കുത്തി നിൽക്കുന്നു.
ഹംസ ഹാജി... എന്നെ കാത്തു നിൽക്കുകയാണ് കാർന്നോര് എന്ന് മനസിലായി.
മുന്നോട്ട് വച്ച കാല് പിന്നോട്ട് വച്ച് പന്തലിലെ മറ്റൊരു ഭാഗത്തു കൂടി പുറത്ത് കടന്ന് അയൽവാസിയുടെ കാർപോർച്ചിൽ കിടക്കുന്ന കാറിന്റെ മറവിലേക്ക് മാറി നിന്നു.
അവിടെ നിന്ന് റോഡ് സൈഡിൽ ഇരിക്കുന്ന കാറിൽ കയറിപ്പറ്റി എന്നെ കാത്തു നിൽക്കുന്ന ഹംസ ഹാജിയുടെ മുന്നിലൂടെ തന്നെ അങ്ങാടിയിൽ വന്നിറങ്ങി.

എന്തെങ്കിലും ഒന്ന് കഴിക്കണം അല്ലെങ്കിൽ പ്രശ്നമാണ്. വിശപ്പ് തീർന്നിട്ടില്ലെങ്കിൽ എന്തെങ്കിലും കഴിച്ചു കൊണ്ടിരിക്കണം. വയറ് നിറഞ്ഞാലോ പിന്നെ ഒന്നും വേണ്ട താനും. അതെന്താണാവോ അങ്ങിനെ?..
അങ്ങാടിയിലെ പ്രധാന ഹോട്ടലിനു മുന്നിലെല്ലാം പരിചയക്കാരാണ്. അവർ കാണാതെ ഹോട്ടലിൽ കയറണം. അങ്ങേ തലക്കൽ ഒരു കൂൾബാറുണ്ട്. അതിൽ ഷവർമ്മയുണ്ട്. അതൊരു പ്ളയിറ്റ് വാങ്ങി അടിക്കാം. ഞാൻ വേഗം അങ്ങോട്ടു നടന്നു...
കൂൾബാറിൽ കയറിയതും ആ അലവലാതിയുണ്ട് കൂൾബാറിൽ സാധനം വാങ്ങുന്നു. ഒരാഴ്ച മുമ്പ് മൊബൈൽ കടയിൽ റീച്ചാർജ് ചെയ്യാൻ പോയപ്പോൾ നമ്പർ എഴുതുന്നതിനിടെ എന്റെ കൈ തട്ടി ഇയാളുടെ മൊബൈൽ താഴെ വീണിരുന്നു. ഭാഗ്യം അപ്പോഴൊന്നും സംഭവിച്ചില്ല അൽപം കഴിഞ്ഞ് അയാൽ കടയിലേക്ക് തിരിച്ച് വന്നു. മൊബൈലിന്റെ ഡിസ്പ്ളേ പോയിരിക്കുന്നു. അപ്പോൾ അവിടെയുണ്ടായിരുന്ന ആളുകൾ പ്രശ്നം എന്റെ മേലേക്കിട്ടു. ഇപ്പൊ ഡിസ്പ്ളേ മാറ്റാനുള്ള മൂവായിരം രൂപക്ക് എന്നെ തിരഞ്ഞു നടക്കുകയാണയാൾ.
ഭാഗ്യം എന്നെ കണ്ടിട്ടില്ല. വേഗം കടയിൽ നിന്ന് പുറത്തിറങ്ങി വീട്ടിലേക്ക് ഒരു മരണപ്പാച്ചിൽ..
ഞാൻ ഓടി വരുന്നത് കണ്ട് കക്കൂസിന്റെ വാതിൽ ഭാര്യ മലർക്കെ തുറന്നിട്ടു. വയറ് നിറച്ചു വരികയല്ലെ.. കാര്യമായി എന്തെങ്കിലും ഉണ്ടാകും. എന്നിട്ട് ഭാര്യ വീട്ടിൽ നിന്ന് പുറത്തിറങ്ങി.
ഞാൻ ഓടി വരുന്നത് കണ്ട് കക്കൂസിന്റെ വാതിൽ ഭാര്യ മലർക്കെ തുറന്നിട്ടു. വയറ് നിറച്ചു വരികയല്ലെ.. കാര്യമായി എന്തെങ്കിലും ഉണ്ടാകും. എന്നിട്ട് ഭാര്യ വീട്ടിൽ നിന്ന് പുറത്തിറങ്ങി.
ആ തക്കം നോക്കി ഞാൻ അടുക്കളയിലേക്ക് കുതിച്ചു. മൂടിവച്ച പൊരിക്കടികൾ ഓരോന്നായി വെള്ളം കുടികൂട്ടാതെ വായിലേക്ക് കുത്തിയമർത്തി. പുറത്ത് പോയ ഭാര്യ തിരിച്ചു വന്നപ്പോൾ കണ്ടത് കസേരയിലിരുന്നു ശക്തിയായി ശ്വാസം വിടുന്ന എന്നെയാണ്.പൊരിക്കടിപ്പാത്രം മുഴുവനായി കാലിയായിരിക്കുന്നു.
അത് കണ്ട് ഭാര്യ മൂക്കത്ത് വിരൽ വച്ച് ഇരുന്നു പോയി ചങ്ങായിമാരേ.....
ആ സമയം അവൾ ആലോചിച്ചിട്ടുണ്ടാവുക എന്തായിരിക്കും?.
തന്റെ നാവിന്റെ ശക്തിയെ പറ്റിയൊ?.... ഭർത്താവാകുന്ന എന്റെ ആർത്തിയെ പറ്റിയോ?... എന്തായിരിക്കും?.

ഹുസൈൻ എം കെ..

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക