Slider

ഉടയാടകൾ

0

ഉടയാടകൾ
************
പെരുമഴ പെയ്യുന്നൊരാ ദിനത്തിൽ
ഉടലാകെ നനഞ്ഞു കുതിർന്നു
സമ്മതമാരായാതെ നീയെൻ 
കുടക്കീഴിൽ വന്നുനിന്നു
കുളിർകാറ്റ് തഴുകി പുണർന്നപ്പോൾ
സ്ഥാനചലനം തെറ്റിയ നിൻ
ഉടയാടകളിൽ കണ്ണേറുകൊണ്ടോ..
പാഥത്തിൽ നിന്നുച്ചി വരെ
ദാഹിച്ചു വലഞ്ഞത്
കുടിനീര് മാത്രമോ ..
ഒളിഞ്ഞിരിപ്പതിനെ രസിപ്പാൻ
ബലമായി കവർന്നെടുത്തു
വീശിയടിച്ച കൊടുംകാറ്റിൽ
കരിയിലയായി നീ പറന്നുപോയി
എൻ സ്ഫടിക പാത്രത്തിൽ
ഒരു വിരൽഞെടിയിൽ
തെളിഞ്ഞു നീയെന്ന സുവർണ്ണ മൽസ്യ
ചിത്ര പ്രദക്ഷണം
അറിയാതെ നിൻ ചിത്രങ്ങൾ
ഊർന്നു വീണു തുണ്ടുകളായി
കാറ്റിനൊപ്പം പലദിശയിൽ പിരിഞ്ഞു
സ്വാപ്നാടന മലയിറങ്ങി വന്നു
മങ്ങിയ നിൻ ചിത്രം കണ്ടു
ഞാനാ ചരമ കോളത്തിൽ
പാപഭാരം ഏറ്റുപറഞ്ഞാൽ
തിരികെ വരിലൊരിക്കലും
നഷ്ട ജീവൻ
ജീവനു ജീവന്റെ വിലയുണ്ട്
നിഷാദ് മുഹമ്മദ്... ""
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo