Slider

നെറ്റിയിൽ ഒരുമ്മ

0

നെറ്റിയിൽ ഒരുമ്മ
<<<<<<<>>>>>>>>
എട്ടാം മാസത്തിൽ
വയറ്റിലുള്ള
പൂർണ്ണ വളർച്ചയെത്താത വാവയെ
അവൾ പ്രസവിച്ചു പോയെങ്കിലും,
എല്ലാ വിധ ആധുനിക
സജീകരണങ്ങളും
മികവുറ്റ ഡോക്ടർമാരുള്ള
ആശുപത്രിയിൽ
കുറച്ച് നാളും കുറെ പണവും
ചെലവിടേണ്ടി വന്നാലും,
കരുതിയിരുന്നില്ല, ഒരു മാത്ര പോലും
നഷ്ടമാവും അവനെയെന്ന്.
ഏഴാം മാസത്തിൽ
പ്രസവിച്ചു പോയ ചില കുട്ടികൾ പോലും
ആരോഗ്യവാൻമാരായ്
വളരുന്ന കാഴ്ചകൾ
കാണാനുണ്ട് ചുറ്റിലും.. എന്നിട്ടും....
ജനിച്ച് ആറാം ദിവസം...
പടച്ചവനേ നീയാണ്
വിധികർത്താവെന്നറിയാം
പക്ഷേ...
അവളെ ഞാനെങ്ങിനെ...?
പള്ളിപ്പറമ്പിൽ കബറടക്കി
വീട്ടിൽ തിരിച്ചെത്തി
സ്വന്തക്കാരും ബന്ധുക്കളും
യാത്ര പറഞ്ഞിറങ്ങുമ്പോൾ
അറിയാതെ വിങ്ങുന്നു ഹൃദയം.
കിടപ്പുമുറിയിൽ
അവൾക്കരികിലേക്ക്....
കരഞ്ഞു തളർന്ന് കിടക്കുമവളെ
ഏത് വാക്കോതി സന്ത്വനിപ്പിക്കും?
അരികിൽ ചേർന്നു കിടന്ന്
കെട്ടിപ്പിടിച്ച് കരയാൻ മാത്രം കഴിഞ്ഞു.
ഏതോ യാമത്തിൽ
ഉറക്കം വന്നു തലോടി.
നിറകണ്ണുകളുമായ് കിടക്കുന്ന
ഞങ്ങൾക്കരികിൽ വന്നിരുന്നവൻ നെറ്റിയിലൊരുമ്മ തന്ന് പറയുകയാണ്.
"ഞാനവിടെയും പോയിട്ടില്ല
ഇതാ... നിങ്ങളുടെ അരികിലുണ്ട്..
കരയരുത്, സങ്കടപ്പെടരുത്..
സുഖമാണെനിക്കിവിടെ...
നിങ്ങൾ കരയുന്നതാണെന്റെ സങ്കടം...
കാരുണ്യവാനാണ് നാഥൻ...."
ഞെട്ടിയുണർന്നപ്പോഴുണ്ട്
അവളുമുണർന്നിരിക്കുന്നു.
പറയാൻ തുടങ്ങും മുന്നെ
അവൾ പറഞ്ഞു തുടങ്ങി:
"അവൻ വന്നെന്റെ
നെറ്റിയിലൊരുമ്മ തന്ന്.....
............................"
ഷാനവാസ്.എൻ, കൊളത്തൂർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo