Slider

ഒരു ഇന്‍ബോക്സ് കഥ

0

ഒരു ഇന്‍ബോക്സ് കഥ
---------------------------------------
അവളൊരു പാവം പെണ്‍കുട്ടിയായിരുന്നു..
ഒരു പാവം അച്ഛന്‍റെ പാവം മോള്..
അച്ഛനവള്‍ക്ക് എല്ലാ സ്വാതന്ത്രവും കൊടുത്തു.. ഒരിക്കലും അവള്‍ അതൊന്നും ദുരുപയോഗം ചെയ്യില്ല എന്നറിയാവുന്നത് കൊണ്ട്..
ആ അച്ഛന്‍റെ കെെയ്യില്‍ പണമില്ലായിരുന്നു.. അതുകൊണ്ട് അദ്ദേഹത്തിന് വലിയ വിഷമം ആയിരുന്നു.. സ്ത്രീധനം കൊടുത്തു മകളെ കെട്ടിക്കാന്‍ തനിക്ക് കഴിവില്ലല്ലോ എന്നോര്‍ത്ത്..
പക്ഷേ മകള്‍ക്ക് അതൊന്നും ഒരു വിഷയമല്ലായിരുന്നു..
സ്ത്രീധനമൊന്നും വാങ്ങാതെ ആരെങ്കിലും കെട്ടുന്നെങ്കില്‍ കെട്ടിയാല്‍ മതി.. അതായിരുന്നു അവളുടെ നിലപാട്..
അവള്‍ പല നല്ല ചിന്താഗതിയുമുള്ള പെണ്‍കുട്ടി ആയിരുന്നു..
ഫേസ്ബുക്കില്‍ അക്കൗണ്ടുണ്ട്..
അവളുടെ ചിന്തകളും അഭിപ്രായങ്ങളും അതിലൂടെ പങ്ക് വെക്കും..
ആത്മരതിയുടെ അസുഖമുള്ളതുകൊണ്ട് കഥകളും കവിതകളും എഴുതി പല എഴുത്ത് ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്യും..
അതിഗംഭീരം ഒന്നുമല്ലെങ്കിലും എല്ലാത്തിനും മോശമല്ലാത്ത രീതിയില്‍ ലെെക്കുകളും കമന്‍റുകളും കിട്ടുമായിരുന്നു..
അവളങ്ങനെ സസുഖം ജീവിച്ചു വരുകയായിരുന്നു..
ഒരു ദിവസം അവള്‍ വെറുതേ ഇന്‍ബോക്സ് തുറന്നു നോക്കി..
അവള്‍ ഞെട്ടിപ്പോയി..
അതു നിറഞ്ഞു കവിഞ്ഞു അടയ്ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരിക്കുന്നു എന്ന് അവളറിഞ്ഞു..
അന്നാദ്യമായി അവള്‍ ദെെവത്തോട് പ്രാര്‍ത്ഥിച്ചു..
''ഈശ്വരാ .. നിറഞ്ഞു കവിഞ്ഞിരിക്കുന്ന എന്‍റെ ഇന്‍ബോക്സ് മുഴുവന്‍ പണവും സ്വര്‍ണവും ആയിരുന്നെങ്കില്‍.. മകളെ കെട്ടിക്കാന്‍ കാശില്ലാതെ വിഷമിക്കുന്ന എന്‍റെ പാവം അച്ഛന് ഒരുപാട് സന്തോഷമാകുമായിരുന്നു.''
അജിന സന്തോഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo