മഴ തന്ന മകൻ.. ( കഥ )
=============
മഴ! അത് വൈകി വന്നതിന്റെ പലിശസഹിതം തിമിർത്തു പെയ്യുകയാണ് . ജലത്തിനായ് കാത്തിരുന്ന വേഴാമ്പലിനെ പോലെ രാമു വീടിന്റെ ഉമ്മറത്തേക്ക് ഓടി. മേൽക്കൂരയിൽനിന്നും ഒഴുകിവരുന്ന വെള്ളം രണ്ടുകയ്യിലും പകർന്നു കളിക്കാൻ തുടങ്ങി അവൻ... മുറ്റം നിറയെ മഴവെള്ളം നിറഞ്ഞൊഴുകുന്നത് കണ്ടപ്പോൾ അവന്റെ മനസ്സടങ്ങിയില്ല പൂമുഖ പടിയിൽനിന്നും അവൻ വെള്ളത്തിലേക്ക് ഒരു ചാട്ടമായിരുന്നു .. അങ്ങോട്ടോടി ഇങ്ങോട്ടോടി ചാടിയും മറിഞ്ഞും കളിക്കാൻ തുടങ്ങി.

ഇത്രയുമായപ്പോഴാണ് രാധമ്മ ആ കാഴ്ചകണ്ട് അവിടേക്ക് വന്നത്.
"എന്റെ രാമൂ എന്താ നീ കാട്ടണത്. മഴയിൽ പുറത്തിറങ്ങരുതെന്ന് പറഞ്ഞാൽ കേൾക്കില്ലലോ നീയ് "
അവർ മുറ്റത്തിറങ്ങി വരാൻ കൂട്ടാക്കാതിരുന്ന അവനെ പിടിച്ചു വലിച്ചു അകത്തേക്ക് കൊണ്ടുവന്നു.
"എന്റെ രാമൂ എന്താ നീ കാട്ടണത്. മഴയിൽ പുറത്തിറങ്ങരുതെന്ന് പറഞ്ഞാൽ കേൾക്കില്ലലോ നീയ് "
അവർ മുറ്റത്തിറങ്ങി വരാൻ കൂട്ടാക്കാതിരുന്ന അവനെ പിടിച്ചു വലിച്ചു അകത്തേക്ക് കൊണ്ടുവന്നു.
വയസ്സ് പതിനാലായ്.. പക്ഷേ നാലുവയസ്സുകാരന്റെ ബുദ്ധിയെ ഉള്ളു. മഴ എന്നും ഹരമായിരുന്നു അവന്. നാട്ടിൽ മഴ കുറയുന്നതിൽ ഏറ്റവും ആശ്വസിക്കുന്നത് ഒരുപക്ഷെ രാധമ്മ ആയിരിക്കും. വളർത്തു മകന്റെ വികൃതി കുറയുമെന്ന് കരുതി. മഴതുടങ്ങിയാൽ രാധമ്മയുടെ കണ്ണുവെട്ടിച്ചവൻ പുറത്തുനിറങ്ങും
നാട്ടിൽ മൊത്തം ഓടി നടക്കും വികൃതി കാട്ടും . നാട്ടുകാർ പരാതിയുമായി വീട്ടുപടിക്കൽ വന്നു തുടങ്ങും .
റോഡിൽ നിറഞ്ഞു കിടക്കുന്ന വെള്ളം ആൾകാരുടെ ദേഹത്തേക്ക് ചവിട്ടി തെറിപ്പുക്കുക, കുടയുമായി പോകുന്ന സ്കൂൾ കുട്ടികളുടെ കുട പിടിച്ചു വാങ്ങുക അവരെ മഴ നനയിപ്പിച്ചു രസിക്കുക.ചേറെടുത്തു് പോകുന്ന വാഹനത്തിന്മേൽ എറിയുക തുടങ്ങി വികൃതികൾ...

ചിലപ്പോൾ തോന്നും അന്ന് മഴയത്ത് ഇവനെ കിട്ടാതിരുന്നാൽ മതിയായിരുന്നെന്ന്. അല്ലെങ്കിൽ എടുത്തുകൊണ്ടു വരണ്ടായിരുനെന്നും.
പതിനാലുവർഷം മുമ്പുള്ള ഒരു മഴക്കാലം.
ജീവിതത്തിൽ കൂടെ ഉണ്ടായിരുന്ന ഭർത്താവ് വിട്ടുപിരിഞ്ഞ് ഒരുവർഷം കഴിഞ്ഞതിന്റെ കർമ്മം ചെയ്യാൻ പുഴകടവിൽ എത്തിയതായിരുന്നു താൻ. സ്നേഹിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ ബന്ധുക്കൾ ഉപേഷിച്ചതിനാൽ കർമ്മം എല്ലാം സ്വയം ചെയ്യേണ്ടി വന്നു. 5വർഷ ദാമ്പത്യത്തിൽ കുട്ടികളും ഇല്ല. കർമ്മം കഴിഞ്ഞതും തുള്ളിക്കൊരുകുടം പോലെ മഴ പെയ്യാൻ തുടങ്ങി.

ഒരു മരത്തിന്റെ ചുവട്ടിൽ കയറി നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ . മരത്തിന്റെ അരികിലുള്ള കാട്ടുചെടികളുടെ പടർപ്പിനുള്ളിൽ നിന്നും ഒരു കുഞ്ഞിന്റെ കരച്ചിൽ.. അടുത്തേക്ക് ചെന്ന് നോക്കിയപ്പോൾ ഒരുതുണിയിൽ പൊതിഞ്ഞെടുത്ത ചോരക്കുഞ്ഞു . മഴയുടെ കാഠിന്യം താങ്ങാനാകാതെ അലറിക്കരയുകയാണ്. ചുറ്റുപാടും നോക്കി ആരുമില്ല. അല്പം ചിന്തിച്ച ശേഷം അതിനെയും കൊണ്ട് വീട്ടിലേക്കു പൊന്നു. ആരും കണ്ടില്ല. രണ്ടുദിവസം വീട്ടിനുള്ളിൽ സംരക്ഷിച്ചു. പിന്നെ പുറത്തെ ആൾക്കാരൊക്കെ അറിയാൻ തുടങ്ങി. ഒരു ബന്ധുവിന്റെ കുട്ടിയാണെന്നും. അച്ഛനും അമ്മയും അപകടത്തിൽ മരിച്ചുപോയതിനാൽ വളർത്താൻ തന്നെ ഏല്പിച്ചെന്നും പറഞ്ഞു.
ദിവസങ്ങൾ കഴിഞ്ഞിട്ടും കുഞ്ഞിനെതിരാക്കി ആരും വരാത്തത് രാധമ്മക്ക് ആശ്വാസമായി. വേറേ സ്ഥലത്തുള്ളവർ ഈ നാട്ടിൽ വന്നു ഉപേക്ഷിച്ചിട്ട് പോയതാവാമെന്ന് അവർ വിശ്വസിച്ചു... അങ്ങനെ രാമചന്ദ്രൻ എന്നാ ഭർത്താവിന്റെ ഓർമക്കായി രാമു എന്ന് പേര് വിളിച്ച് അവനെ മകനായി വളർത്തി.
ഒന്നു രണ്ട് വയസ്സ് കഴിഞ്ഞപോൾ അവന്റെ വളർച്ചയിൽ അപാകതതോന്നി. മറ്റുകുട്ടികളുടെ വളർച്ചയും ബുദ്ധിയും അവനില്ല. ചിലർ ഉപദേശിച്ചതനുസരിച്ച് നഗരത്തിലെ ആശുപത്രിയിലെ ഡോക്ടറെ കാണിച്ചു.... ബുദ്ധിക്ക് വളർച്ചക്കുറവെന്നു വിധിയെഴുതി.. വളർച്ചക്കുറവോടെ ജനിച്ചതാകാം. കുറെ മരുന്നുകളൊക്കെ കൊടുത്തുനോക്കി ഫലം കണ്ടില്ല .
ഇത് നേരത്തെ മനസിലാക്കി ആകും ഇവനെ കാട്ടിൽ ഉപേഷിച്ചതെന്നു അവർ കരുതി .
ഇത് നേരത്തെ മനസിലാക്കി ആകും ഇവനെ കാട്ടിൽ ഉപേഷിച്ചതെന്നു അവർ കരുതി .
അങ്ങനെ രാമു വളർന്നു സ്കൂളിൽ കുറച്ചുനാൾ വിട്ടെങ്കിലും ശരിയാകാത്തതിനാൽ പിന്നെ വിട്ടില്ല. സ്പെഷ്യൽ സ്കൂളിൽ പോകണമെങ്കിൽ നഗരത്തിൽ പോകണം. അതിനാൽ അയച്ചില്ല.
മഴ കണ്ടാൽ രാമുവിന് ലഹരി ആണ്.. രാധമ്മയുടെ കണ്ണുവെട്ടിച്ചവൻ പുറത്തിറങ്ങും എങ്ങനേം.
ഇന്നും അങ്ങനെ ഇറങ്ങിയതാണ്. കണ്ടില്ലേൽ കളിച്ച് കളിച്ച് റോഡിൽ പോയേനെ.
*******
*******
അടുത്ത് ദിവസവും മഴ ആയിരുന്നു.. അടുക്കളപ്പണിയിലായിരുന്ന രാധമ്മയെ വെട്ടിച്ചവൻ പുറത്തു ചാടി...
നേരം കുറേ കഴിഞ്ഞാണവർ വിവരം അറിയുന്നത്... അപ്പോഴേക്കും അവൻ ദൂരേക്ക് ഓടിക്കഴിഞ്ഞിരിന്നു.. പോയപോലെ തിരിച്ചുവരട്ടെ എന്ന് കരുതി അവർ പുറകെ പോയില്ല.
നേരം കുറേ കഴിഞ്ഞാണവർ വിവരം അറിയുന്നത്... അപ്പോഴേക്കും അവൻ ദൂരേക്ക് ഓടിക്കഴിഞ്ഞിരിന്നു.. പോയപോലെ തിരിച്ചുവരട്ടെ എന്ന് കരുതി അവർ പുറകെ പോയില്ല.
പതിവുപോലെ രാധമ്മേ എന്നുള്ള വിളികേട്ടാണ് അവർ പുറത്തേക്ക് വന്നത്. പരാതിക്കാർ തന്നെ.. നാട്ടിൽ ഇറങ്ങി എന്തേലും കുരുത്തക്കേട് കാണിച്ചിട്ടുണ്ടാകും.
പുറത്തു തേങ്ങവെട്ടുകാരൻ രാജൻ ആയിരുന്നു. അയാളോട് എന്ത് കാട്ടിയിട്ടുണ്ടാകുമോ എന്തോ. പരിഭ്രമത്തോടെ രാധമ്മ ചോദിച്ചു .
"എന്തുപറ്റി രാജ അവൻ എന്ത് വികൃതിയ തന്നോട് കാട്ടിയത് ?"
"എന്തുപറ്റി രാജ അവൻ എന്ത് വികൃതിയ തന്നോട് കാട്ടിയത് ?"
പക്ഷേ രാജൻ പരിഭ്രമത്തിലായിരിന്നു
"രാധമ്മേ സ്കൂൾ കവല വരെ വന്നേ കാര്യമുണ്ട് "
സ്കൂളിലെ കുട്ടികളെ ഉപദ്രവിച്ചു കാണുമെന്നു കരുതി പുറകെ പോയ്. മഴ തോർന്നിരിന്നു.
സ്കൂൾ കവല എത്തിയതും നല്ല ആൾകൂട്ടം
പരിഭ്രമത്തോടെ അടുത്തെത്തിയതും അവർ ഞെട്ടി
സ്കൂളിലെ കുട്ടികളെ ഉപദ്രവിച്ചു കാണുമെന്നു കരുതി പുറകെ പോയ്. മഴ തോർന്നിരിന്നു.
സ്കൂൾ കവല എത്തിയതും നല്ല ആൾകൂട്ടം
പരിഭ്രമത്തോടെ അടുത്തെത്തിയതും അവർ ഞെട്ടി
ചേതനയറ്റ രാമുവിന്റെ ശരീരം കുറച്ചുപേർ ചേർന്ന് ആംബുലൻസിൽ കയറ്റുന്നു.
അവർ ആ നിൽപ് തന്നെ നിന്നു പ്രതിമപോലെ
""വെള്ളത്തിൽ ചാടി കളിക്കരുതെന്നു പറഞ്ഞാൽ കേൾക്കില്ല. വൈദുതി ലൈൻ തകർന്നു വെള്ളത്തിൽ കിടപ്പുണ്ടായിരുന്നു.... "
അടുത്തുനിന്നു രാജൻ പറയുന്നത് രാധമ്മയുടെ ചെവിയിൽ വെള്ളിടി പോലേ മുഴങ്ങി...
"മഴ തന്ന മകനെ മഴ കൊണ്ടുപോയി..." ആരും പറയാതെ മനസ്സിൽ മുഴങ്ങുന്നതായി രാധമ്മക്ക് തോന്നി........
===========
രതീഷ് സുഭദ്രം
രതീഷ് സുഭദ്രം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക